വാറങ്കല്‍ നഗരത്തിലെ വേറിട്ട ആകര്‍ഷണ കേന്ദ്രമാണ് ദക്ഷിണേന്ത്യന്‍ ശില്‍പ്പചാതുരി തുളുമ്പുന്ന വാറങ്കല്‍ കോട്ട. 1199 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് കോട്ട കമീഷന്‍ ചെയ്തത്. 1261 എ.ഡിയില്‍ അദ്ദേഹത്തിന്‍െറ മകളായ റാണി രുദ്രമ്മ ദേവിയാണ് കോട്ടയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
നിലവില്‍ നാശാവസ്ഥയിലുള്ള കോട്ടക്ക് സാഞ്ചി രൂപകല്‍പ്പനയില്‍ നിര്‍മിച്ച നാല് കൂറ്റന്‍ കവാടങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും പുറത്തുള്ളത് പോലൊരു കവാടം രാജ്യത്ത് വേറെയൊന്നില്ളെന്നാണ് കണക്ക്. ശില്‍പ്പകലയില്‍ പൗരാണിക സ്മാരകങ്ങളിലും താല്‍പര്യമുള്ളവര്‍ക്ക് കോട്ടയിലും പരിസരത്തും കറങ്ങുന്നതിലൂടെ നിരവധി വിവരങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications