Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭുവനേശ്വര്‍

ഭുവനേശ്വര്‍ - ക്ഷേത്ര നഗരിയിലേക്കൊരു യാത്ര

115

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തുള്ള പ്രൗഢഗംഭീരമായ നഗരമാണ്‌. മഹാനദി പുഴയുടെ തെക്ക്‌ -പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന നഗരം പ്രകടമാക്കുന്നത്‌ കലിംഗ കാലഘട്ടത്തിലെ മഹത്തായ വാസ്‌തു ശൈലികളാണ്‌. മൂവായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട്‌ ഈ പുരാതന നഗരത്തിന്‌. രണ്ടായിരത്തിലേറെ ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. അതുകൊണ്ട്‌ ഇന്ത്യയുടെ ക്ഷേത്ര നഗരം എന്നാണ്‌ ഭുവനേശ്വര്‍ അറിയപ്പെടുന്നത്‌. പുരാതന കാലത്ത്‌ ഒഡീഷയില്‍ സ്വീകരിച്ച്‌ വന്നിരുന്ന ക്ഷേത്ര നിര്‍മ്മിതി എന്താണന്ന്‌ മനസ്സിലാക്കാന്‍ ഭുവനേശ്വര്‍ വിനോദ സഞ്ചാരം സഹായിക്കും. ഭുവനേശ്വര്‍, പുരി, കൊണാര്‍ക്‌ എന്നിവ ചേര്‍ന്നതാണ്‌ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്തെ സ്വര്‍ണ ത്രിഭുജ അഥവ സ്വര്‍ണ ത്രികോണ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ .

ഭുവനേശ്വര്‍- കാലത്തെ അതിജീവിക്കുന്ന സൗന്ദര്യം

ലിംഗരാജ്‌ എന്നറിയപ്പെടുന്‌ ഭഗവാന്‍ പരമശിവന്റെ ഇരിപ്പിടമാണ്‌ ഭുവനേശ്വര്‍ എന്നാണ്‌ കരുതപ്പെടുന്നത്‌. പുരാത ക്ഷേത്ര നിര്‍മാണ ശൈലി ഉന്നതി പ്രാപിച്ചത്‌ ഇവിടെയാണ്‌. പുരാതന കാലത്തെ കല്ലില്‍ തീര്‍ത്ത ഈ രൂപകല്‍പനകള്‍ കാണുമ്പോള്‍ ഇന്നതെ ആളുകള്‍ പോലും അത്ഭുപ്പെടുന്നു എന്നതാണ്‌ ഈ വാസ്‌തുവിദ്യയുടെ സവിശേഷത.

ഭുവനേശ്വരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

സന്ദര്‍ശകരെ വശീകരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിരവധി കാഴ്‌ചകള്‍ ഭുവനേശ്വറിലുണ്ട്‌. ഒഢീഷയിലെ ഏറ്റവും വലിയ നഗരമായ ഭുവനേശ്വറില്‍ ക്ഷേത്രങ്ങള്‍,തടാകങ്ങള്‍, ഗുഹകള്‍, മ്യൂസിയം, ഉദ്യാനങ്ങള്‍, അണക്കെട്ടുകള്‍ എന്നിവ നിരവധിയുണ്ട്‌. ലിംഗരാജ ക്ഷേത്രം, മുക്തേശ്വര്‍ ക്ഷേത്രം, രാജറാണി ക്ഷേത്രം, ഇസ്‌കോണ്‍ ക്ഷേത്രം, റാം മന്ദിര്‍,ഷിര്‍ദ്ദി സായി ബാബ മന്ദിര്‍, ഹീരാപൂരിലെ യോഗിനി ക്ഷേത്രം തുടങ്ങി ഒഡീഷ്യന്‍ ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും.

ബിന്ദുസാഗര്‍ തടാകം, ഉദയഗിരി,ഖന്ദഗിരി, ധൗലി ഗിരി ഗുഹകള്‍, ചന്ദക വന്യജീവി സങ്കേതം,അദ്രിയിലെ ചൂട്‌ നീരുറവ എന്നിവ ഭുവനേശ്വറിന്റെ പ്രകൃതിയിലെ അത്ഭുത കാഴ്‌ചകളാണ്‌. യുവാക്കളെയും വൃദ്ധരെയും ഒരുപോലെ രസിപ്പിക്കുന്ന കാഴ്‌ചകള്‍ ഭുവനേശ്വര്‍ വിനോദ സഞ്ചാരത്തിന്റെ പ്രത്യേകതയാണ്‌. ചരിത്രവും പുരാതന കാലഘട്ടവും ഇഷ്‌ടപെടുന്നവര്‍ക്ക്‌ ഒറീസ്സ സ്റ്റേറ്റ്‌ മ്യൂസിയം, ഗോത്ര കലകളുടെയും പുരാവസ്‌തുക്കളുടെയും മ്യൂസിയം, പുരാതന നഗരം എന്നിവ സന്ദര്‍ശിക്കാം.

പ്രകൃതി സ്‌നേഹികളെ ആകര്‍ഷിക്കുന്ന നിരവധി ഉദ്യാനങ്ങള്‍ നഗരത്തിലുണ്ട്‌. ബിജു പട്‌നായിക്‌ പാര്‍ക്‌, ബുദ്ധ ജയന്തി പാര്‍ക്‌, ഐ. ജി പാര്‍ക്‌, ഫോറസ്റ്റ്‌ പാര്‍ക്‌, ഗാന്ധി പാര്‍ക്‌, ഇകാമ്ര കാനന്‍, ഐഎംഎഫ്‌എ പാര്‍ക്‌, ഖരവേള പാര്‍ക്‌, എസ്‌പി മുഖര്‍ജി പാര്‍ക്‌, നേതാജി സുബാഷ്‌ ചന്ദ്രബോസ്‌ പാര്‍ക്‌, എന്നിവ ഇവിയില്‍ ചിലതാണ്‌. റീജിയണല്‍ സയന്‍സ്‌ സെന്റര്‍, പാതാനി സാമന്ത പ്ലാനിട്ടോറിയം, കലിംഗ സ്റ്റേഡിയം എന്നിവ ശാസ്‌ത്രത്തിലും കായികവിനോദത്തിലും താല്‍പര്യമുള്ളവര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌. നന്ദന്‍കാനന്‍ കാഴ്‌ചബംഗ്ലാവ്‌ കുട്ടികള്‍ക്ക്‌ ഏറെ ഇഷ്‌ടപ്പെടും.

മനോഹര ഗ്രാമമായ പിപ്ലി, ദെറാസ്‌ ഡാം, ബായ ബാബ മഠം, ശിസുപാല്‍ ഗഢ്‌,ബിഡിഎ നിക്കോ പാര്‍ക്‌, ഫോര്‍ച്യൂണ്‍ സിറ്റി, ഇന്‍ഫോ സിറ്റി, എന്നിവയാണ്‌ ഭുവനേശ്വറില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റ്‌ ചില സ്ഥലങ്ങള്‍. വസ്‌ത്രങ്ങള്‍, പിച്ചള ശില്‌പങ്ങളും പാത്രങ്ങളും, മരസാമാനങ്ങള്‍ തുടങ്ങി നിരവധി സാധാനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ ഷോപ്പിങ്‌ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌.

ഭുവനേശ്വറിലെ ക്ഷേത്രങ്ങള്‍

ഭഗവാന്‍ ശിവനെ പ്രതിനിധീകരിക്കുന്ന ത്രിഭുബനേശ്വര്‍ എന്നവാക്കില്‍ നിന്നാണ്‌ ഭുവനേശ്വര്‍ എന്ന പേര്‌ ഉണ്ടായത്‌. അതുകൊണ്ട്‌ നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ശിവന്റെ സ്വാധീനം കാണാന്‍ കഴിയും. ശിവാരാധനയ്‌ക്ക്‌ വേണ്ടി അല്ലാത്ത അപൂര്‍വം ചില ക്ഷേത്രങ്ങളും ഇവിടെയുണ്ട്‌. ശിവനെ ആരാധിക്കുന്നതിനായുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ചിലത്‌ അഷ്‌ടശംഭു ക്ഷേത്രങ്ങള്‍, ഭൃംഗേശ്വര ശിവ ക്ഷേത്രം, ബ്യാമോകേശ്വര ക്ഷേത്രം, ഭാസ്‌കരേശ്വര ക്ഷേത്രം, ഗോകര്‍ണേശ്വര ശിവ ക്ഷേത്രം, ഗോസാഗരേശ്വര്‍ ശിവ ക്ഷേത്രം, ജലേശ്വര്‍ ശിവ ക്ഷേത്രം, കപിലേശ്വര ശിവ ക്ഷേത്രം, സര്‍വത്രേശ്വര ശിവ ക്ഷേത്രം, ശിവ തീര്‍ത്ഥ മഠം, സ്വപ്‌നേശ്വര ശിവ ക്ഷേത്രം, ഉത്തരേശ്വര ശിവ ക്ഷഏത്രം, യാമേശ്വര്‍ ക്ഷേത്രം എന്നിവയാണ്‌.

കാലത്തെ അതിജീവിക്കുന്ന പുരാതനക്ഷേത്രങ്ങളാല്‍ അഭിമാനിക്കുന്ന നഗരമാണ്‌ ഭുവനേശ്വര്‍. ഐസന്വേശ്വര ശിവക്ഷേത്രം,അഷ്‌ടശംഭു ക്ഷേത്രം, ഭൃംഗേശ്വര ശിവ ക്ഷേത്രം, ഭാരതി മാത ക്ഷേത്രം, ബ്രഹ്മേശ്വര ക്ഷേത്രം, ഭൃകുതേശ്വര ശിവ ക്ഷേത്രം, ബയമോകേശ്വര ക്ഷേത്രം, ഭാസ്‌കരേശ്വര ക്ഷേത്രം, ചമ്പകേശ്വര ചന്ദ്രശേഖര മഹാദേവ ക്ഷേത്രം, ചക്രേശ്വരി ശിവ ക്ഷേത്രം, ദിഷിസ്വാര ശിവ ക്ഷേത്രം എന്നിവയാണ്‌ ഇവിടുത്തെ ചില പുരാതന ശിവ ക്ഷേത്രങ്ങള്‍.

ചിന്താമണീശ്വര ശിവ ക്ഷേത്രം, ഗംഗേശ്വര ശിവ ക്ഷേത്രം, ഗോകര്‍ണേശ്വര ശിവ ക്ഷേത്രം, ജലേശ്വര്‍ സി ക്ഷേത്രം, കപിലേശ്വര ശിവക്ഷേത്രം, ലംബേശ്വര ശിവ ക്ഷേത്രം, ലഖേശ്വര ശിവ ക്ഷേത്രം, മദ്‌നേശ്വര്‍ ശിവ ക്ഷേത്രം, മംഗളേശ്വര ശിവ ക്ഷേത്രം, നാഗേശ്വര ക്ഷേത്രം, പൂര്‍വേശ്വര ശിവ ക്ഷേത്രം, സര്‍വത്രേശ്വര ശിവ ക്ഷേത്രം, ശിവ തീര്‍ത്ഥ മഠം, ഗോസാഗരേശ്വരഅതിര്‍ത്തി ശിവ ക്ഷേത്രം, സുബര്‍ണേശ്വര ശിവ ക്ഷേത്രം, സുകതേശ്വര ക്ഷേത്രം, സ്വപ്‌നേശ്വര ശിവക്ഷേത്രം, തലേശ്വര ശിവ ക്ഷേത്രം, ഉത്തരേശ്വര ശിവ ക്ഷേത്രം, യമേശ്വര്‍ ക്ഷേത്രം എന്നിവയാണ്‌ മറ്റു ചില പ്രമുഖ ശിവ ക്ഷേത്രങ്ങള്‍.

ശിവ ക്ഷേത്രങ്ങള്‍ക്ക്‌ പുറമെ കൃഷ്‌ണ, ചണ്ഡി ക്ഷേത്രങ്ങളും ഭുവനേശ്വറില്‍ ഉണ്ട്‌. അനന്ത വാസുദേവ ക്ഷേത്രം, അഖണ്ഡചാണ്ഡി ക്ഷേത്രം, ബ്രഹ്മ ക്ഷേത്രം, ദേവസഭ ക്ഷേത്രം, ദുലാദേവി ക്ഷേത്രം, കെയ്‌ന്‍ചി ക്ഷേത്രം, ഗാന്ധിഗരബാദു അതിര്‍ത്തി വിഷ്‌ണു ക്ഷേത്രം, ഗോപാല്‍ താര്‍ത്ഥ മഠം, ജന്‍പഥ്‌ റാം മന്ദിര്‍ , രാമേശ്വര ദ്യൂള , സുക ക്ഷേത്രം, വെയ്‌താള്‍ ദ്യൂള , വിഷ്‌ണു ക്ഷേത്രം എന്നവിയാണ്‌ പ്രമുഖ ശിവ ഇതര ക്ഷേത്രങ്ങള്‍.

ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്‌ ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. ശൈത്യകാലം പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ അനുയോജ്യമായ പ്രസന്നമായ അന്തരീക്ഷമാണ്‌

എങ്ങനെ എത്തിച്ചേരാം

കിഴക്കന്‍ ഇന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ ഭുവനേശ്വര്‍. റോഡ്‌, റെയില്‍,വായു മാര്‍ഗം ഇവിടെ എത്തിച്ചേരാം.

ഭുവനേശ്വര്‍ പ്രശസ്തമാക്കുന്നത്

ഭുവനേശ്വര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭുവനേശ്വര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭുവനേശ്വര്‍

  • റോഡ് മാര്‍ഗം
    ഒഡീഷയിലെ എല്ലാ നഗരങ്ങളിലേയ്‌ക്കു ഭുവനേശ്വറില്‍ നിന്നും ബസ്‌ സര്‍വീസുണ്ട്‌. കൊണാര്‍ക്കും പുരിയും പത്ത്‌ പതിനഞ്ച്‌ മിനുട്ടിനുള്ളില്‍ എത്താവുന്ന അകലത്തിലാണ്‌. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്കും മറ്റുമുള്ള ദീര്‍ഘ ദൂര യാത്രയ്‌ക്ക്‌ വോള്‍വോ ബസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഭുവനേശ്വറില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റ്‌ ട്രയിനുകള്‍ ലഭിക്കും. നഗര ഹൃദയത്തില്‍ തന്നെയാണ്‌ റയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. ദിവസേന നിരവധി ട്രയിനുകള്‍ ഇവിടേയ്‌ക്കെത്തുകയും ഇവിടെ നിന്നു പോവുകയും ചെയ്യാറുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നഗരത്തിലെ ബിജുപട്‌നായിക്‌ വിമാനത്താവളം വഴി ഭുവനേശ്വറില്‍ വളരെ എളുപ്പം എത്തിച്ചേരാം. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേയ്‌ക്കും ഇവിടെ നിന്നും യാത്രചെയ്യാം. നഗര മധ്യത്തില്‍ നിന്നും നാല്‌ കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികള്‍ ലഭിക്കും
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu