ജമ്മു കാശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലയാണ് ബഡ്ഗാം എന്ന് വേണമെങ്കില്‍ പറയാം. ശ്രീനഗറിന്റെ ഭാഗമായിരുന്ന ബഡ്ഗാം 1979 ലാണ് പ്രത്യേക ജില്ലയായി മാറിയത്. 5281 ചതുരശ്ര കിലോമീറ്ററാണ് ബുദ്ഗാമിന്റെ വിസ്തീര്‍ണം.
കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെ മുഗള്‍ രാജാക്കന്മാരുടെ പ്രദാന താവളമായിരുന്നു ബഡ്ഗാം . പൂഞ്ച് ഗാലി വഴിയാണ് സഞ്ചാരികള്‍ ബുദ്ഗാമില്‍ എത്തിച്ചേരുന്നത്. യുംസ്മാര്‍ഗ്, ധൂത്പാതര്‍,ടോസ്‌മൈദാന്‍, നിലാംഗ്, മൗണ്ട് തുത കുട്ടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.
നിരവധി ചരിത്ര - തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ബഡ്ഗാം . ഷെയ്ഖ് നൂറുദ്ദീന്റെ സമാധിസ്ഥലമായ ബഡ്ഗാം ഇമാമബരയാണ് ഇവിടെത്തെ ആകര്‍ഷണങ്ങളില്‍ ഒന്ന്. ഷാം ദെഡ്, ബാബ ലത്തീഫ് ഉദ് ദീന്‍ തുടങ്ങിയവരുടെ ശവകുടീരങ്ങളും ഹസ്രത് ഗംഗാ ബാബ റിഷിയുടെ ദേവാലയവും ബുദ്ഗാമില്‍ കാണേണ്ട കാഴ്ചകളില്‍പ്പെടുന്നു.
റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങളില്‍ ഇവിടെയെത്താന്‍ എളുപ്പമാണ്. ശ്രീനഗറാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ജമ്മു താവിയാണ് ബുദ്ഗാമിന് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ പ്രദാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. നിരവധി ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.
സാധാരണയിലും ചൂടുള്ള വേനല്‍ക്കാലവും തണുത്തുവിറക്കുന്ന മഞ്ഞുകാലവും ആണ് ഇവിടെ. ശീതകാലത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.



Click it and Unblock the Notifications