Search
  • Follow NativePlanet
Share
» »സഞ്ചാരികളുടെ തിരക്കില്ല.. മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ നിരവധി, ഏഷ്യയിലെ ഓഫ്ബീറ്റ് രാജ്യങ്ങൾ

സഞ്ചാരികളുടെ തിരക്കില്ല.. മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ നിരവധി, ഏഷ്യയിലെ ഓഫ്ബീറ്റ് രാജ്യങ്ങൾ

നീണ്ട വാരാന്ത്യങ്ങളും അവധികളും ഇഷ്ടപോലെ വരാനുണ്ട്. അവധി കിട്ടിക്കഴിഞ്ഞ് എവിടേക്ക് യാത്ര പോകണം എന്നതിനേക്കാൾ നേരത്തെ പ്ലാൻ ചെയ്ത് ഉറപ്പിച്ചാൽ മെച്ചം ഒട്ടേറെയുണ്ട്. കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റും ഹോട്ടൽ മുറിയും കിട്ടും എന്നത് മാത്രല്ല, സമയമെടുത്ത് എവിടെയൊക്കെ പോകണം എന്നത് കണ്ടെത്തുകയും സുഖമായി പോയി വരികയും ചെയ്യാം.
പിന്നെ എപ്പോഴത്തെയും പോലെ കൺഫ്യൂഷൻ എവിടെ പോകണം എന്ന കാര്യത്തിലായിരിക്കുമല്ലോ.

ഇതാ അവധി കിട്ടിയാൽ വിദേശത്തേയ്ക്ക് പോകണം എന്നാണ് പ്ലാൻ എങ്കിൽ എല്ലാവരും സ്ഥിരം പറയുന്ന ഇടങ്ങൾ നമുക്ക് ആദ്യമേ മാറ്റിവെക്കാം. പകരം ഏഷ്യയിലെ തന്നെ കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാം. കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും വിസ്മയിപ്പിക്കുന്ന ഏഷ്യയിലെ രാജ്യങ്ങൾ ഇതാ ഏതൊക്കെയെന്ന് നോക്കാം.

Mongolia

1. മംഗോളിയ

ഭൂമിയുടെ അവസാനമായ നാട് എന്നു വിളിക്കപ്പെടുന്ന ഇടമാണ് മംഗോളിയ. ഓഫ്ബീറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ആണ് സ്ഥാനമെങ്കിലും ഒരിക്കൽ വന്ന് കണ്ട് എക്സ്പ്ലോർ ചെയ്താൽ പിന്നെ മംഗോളിയ മനസ്സിൽ നിന്നും പോകില്ല. നീണ്ടു വിശാലമായി കിടക്കുന്ന രാജ്യമാണെങ്കിലും ഇവിടെ മനുഷ്യവാസമുള്ള സ്ഥലങ്ങൾ കുറവാണ്. സാഹസികതയ്ക്കും കറങ്ങലിനും ഒപ്പം കണ്ടുതന്നെ അറിഞ്ഞിരിക്കേണ്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. പൊതുവേ നാടോടി സംസ്കാരമാണ് ഇവിടുത്തുകാർ പിന്തുടരുന്നത്. കുതികളിൽ നാടു ചുറ്റിയുള്ള ജീവിതവും ടെന്‍റടിച്ചുള്ള താമസവും അതിനനുസരിച്ചുള്ള ഭക്ഷണ രീതികളുമെല്ലാം നമുക്ക് കൗതുക കാഴ്ചകൾ തന്നെയാണ്. ഇതിനെല്ലാമുപരി ഇവിടേക്ക് ചെലവ് കുറഞ്ഞ യാത്രയാണ് ആകർഷണം.

2. കംബോഡിയ

അങ്കോർവാട്ട് ക്ഷേത്രസമുച്ചയങ്ങളുടെ പേരിലാണ് കംബോഡിയയെ മിക്കവരും അറിയുന്നത്. അതിശയകരമായ രൂപത്തിലും വിശ്വാസങ്ങളിലും നിർമ്മിച്ച ചരിത്രമാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. എന്നാൽ ഇതിനുമപ്പുറം ഒരുപാട് കാഴ്ചകളും ഇടങ്ങളും ഇവിടെയുണ്ട്. ക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഇവിടുത്തെ പഴയ മാർക്കറ്റുകളാണ് പ്രധാന കാഴ്ച. ദ്വീപുകളും അവിടുതെ ശാന്തമായ അന്തരീക്ഷവും തിരക്കേറിയ ചന്തകളും പരമ്പരാഗത രുചികളും ഒക്കെയായി സമയം പോകാൻ ഇഷ്ടംപോലെ കാര്യങ്ങളുണ്ട്. ഇന്ത്യക്കാർക്ക് ഇ-വിസയോ വിസ ഓൺ അറൈവലോ എടുക്കാം. ഇവിടുത്തെ താമസചെലവ്, യാത്രാ ചെലവ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

3. ലാവോസ്

ഇന്ത്യയിൽ നിന്നും ചെലവ് കുറഞ്ഞ ഏഷ്യൻ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലാണ് ലാവോസ് ഉള്ളത്. യാത്രകളിൽ വ്യത്യസ്തത തിരയുന്നവർക്ക് ഇവിടം പറ്റിയ രാജ്യമാണ്. വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ്, ചൈന, മ്യാന്മാര്‍ എന്നീ രാജ്യങ്ങളാൽ കരയിൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും പ്രകൃതിയുമായി ചേർന്നുള്ള കാര്യങ്ങളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി കാണാനുള്ള യാത്ര, ബോട്ട് സവാരി, നദീതീരത്തെ ക്യാംപിങ്, മീൻ പിടുത്തം എന്നിങ്ങനെ യാത്രയെ രസകരമാക്കുന്ന കാര്യങ്ങൾ ഒത്തിരിയുണ്ട്. ഇന്ത്യക്കാർക്ക് ലാവോസ് സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല. 30 ദിവസം വരെ രാജ്യത്ത് വിസ ഓൺ അറൈവൽ വഴി ചെലവഴിക്കാം.

4. തായ്വാൻ

ചിത്രങ്ങളിലൊക്കെ കാണുമ്പോൾ തിരക്കേറിയ മാർക്കറ്റുകളും നൈറ്റ്ലൈഫും ഒക്കെയായി അത്ഭുതപ്പെടുത്തുന്ന ഇടമാണ് തായ്ലവാൻ. തിരക്കും ബഹളങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് കുറഞ്ഞ ചെലവിൽ വരാൻ പറ്റിയ ഏഷ്യൻ രാജ്യമാണിത്. അധികം പണം ചെലവഴിക്കാതെ മനസ്സും വയറും നിറയാനുള്ളതെല്ലാം ഇവിടം നല്കും. ചരിത്രക്കാഴ്ചകൾ, ക്ഷേത്രങ്ങൾ, ചൂട് നീരുറവകൾ, കടൽത്തീരങ്ങൾ, നഗരങ്ങൾ എന്നിങ്ങനെ എണ്ണമറ്റ കാഴ്ചകൾ ഇവിടെ കാണാനുണ്ട്. ചെലവ് കുറഞ്ഞ പൊതുഗതാഗത മാർഗ്ഗത്തിലൂടെ ദ്വീപ് മുഴുവൻ ചുറ്റിസഞ്ചരിക്കാം.

5. ഉസ്ബെക്കിസ്ഥാൻ

സിൽക്ക് റൂട്ടിലെ പ്രധാന സ്ഥലങ്ങളിലൊന്നായ ഇന്നും തിളങ്ങി നിൽക്കുന്ന പഴയകാല നിർമ്മിതികൾക്ക് ഏറെ പ്രസിദ്ധമാണ്. തിരക്കേറിയ ബസാറുകൾ, ഇസ്ലാം ദോവാലയങ്ങൾ, പ്രാദേശിക ഭക്ഷണങ്ങൾ, ജീവിതങ്ങൾ എന്നിങ്ങെ നേരിട്ട് കണ്ടറിയേണ്ട ഒരുപാട് കാഴ്ചകൾ ഇവിടെ കാണാം. ഇന്ത്യക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ ഇവിടം സന്ദർശിക്കാം. താമസം, ഭക്ഷണം, ഗാതാഗതം എന്നിങ്ങനെയൊന്നും ഇവിടെ നിങ്ങളുടെ യാത്രയിലെ വില്ലനായി മാറില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel plans world travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+