Search
  • Follow NativePlanet
Share
» » കണ്ടാൽ വിമാനത്താവളം പോല, ഉള്ളിൽ അതിലും കേമം.. വിശ്രമമുറി, വൈഫൈ.. കേരളത്തിൽ 15 അമൃത് സ്റ്റേഷനുകൾ ജനുവരിയോടെ

കണ്ടാൽ വിമാനത്താവളം പോല, ഉള്ളിൽ അതിലും കേമം.. വിശ്രമമുറി, വൈഫൈ.. കേരളത്തിൽ 15 അമൃത് സ്റ്റേഷനുകൾ ജനുവരിയോടെ

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറ്റവും മികച്ച, ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകൾ രാജ്യത്ത് വരികയാണ്. ദീർഘകാലത്തെ ഉപയോഗം കണക്കാക്കി, ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനുകളെ മാറ്റിയെടുക്കുന്ന പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീം. രാജ്യത്തെ ആയിരത്തിലധികം റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മൊത്തത്തിൽ മാറ്റിയെടുക്കുന്ന പദ്ധതിയിൽ ഇപ്പോൾ ഉൾപ്പെട്ടിരിക്കുന്നത് 1309 റെയിൽവേ സ്റ്റേഷനുകൾ ആണ്.

സ്റ്റേഷനോടൊപ്പം ന്നെ അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു വാണിജ്യ കേന്ദ്രമാക്കി ഉയർത്തിക്കൊണ്ടുവരുന്ന പദ്ധതിയും ഇതിന്‍റെ ഭാഗമാണ്.കുറഞ്ഞ ചെലവിൽ , ചുരുക്കി പറഞ്ഞാൽ വിദേശ രാജ്യങ്ങളിലും മറ്റും കാണുന്ന റെയില്‍വേ സ്റ്റേഷനെ മാറ്റിയെടുക്കുന്ന വിധത്തിലാണിത്. പഴയ കെട്ടിടങ്ങളും അനാവശ്യ നിർമ്മിതികളും മാറ്റി ആധുനിക സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷനെ ഒരുക്കിയെടുക്കും. ഘട്ടം ഘട്ടമായാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.

Amrit Bharat Railway Stations In Kerala-15 Stations Will Be Ready By January 2025

കിടിലൻ സൗകര്യങ്ങള്‍ കണ്ടാൽ നമ്മുടെ റെയിൽവേ സ്റ്റേഷനാണ് എന്ന് ഒരു തരത്തിലും പറയത്ത വിധത്തിലുള്ള മാറ്റമാണ് അമൃത ഭാരത് റെയില്‍വേ സ്റ്റേഷനുകളിൽ വരിക. വൃത്തിഹീനമായി കിടന്ന സ്റ്റേഷനും പരിസരങ്ങളും പൂട്ടിക്കിടക്കുന്ന ശുചിമുറികളും പോകാൻ പേടിക്കുന്ന പ്ലാറ്റ് ഫോനുകളും ഒക്കെ അമൃത് ഭാരത് സ്റ്റേഷനുകളില്‍ എന്നോ മറന്ന കഥയായി മാറും.

Amrit Bharat Railway Stations

കാത്തിരിപ്പ് കേന്ദ്രങ്ങള്‍, എസ്കലേറ്ററകുൾ, ലിഫ്റ്റ്, മികച്ച സൗകര്യങ്ങളോടു കൂടിയ വെയിറ്റിങ് മുറികൾ, വിശാലമായ പാർക്കിങ് സൗകര്യം, പ്ലാറ്റ്ഫോമുകൾ, റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി വൈഫൈ, സുരക്ഷിതത്വത്തിനായി സിസിടിവി ,ആധുനിക അറിയിപ്പ് സജ്ജീകരണം എന്നിവയും പ്ലാറ്റ്ഫോമുകളിലേക്കും പുറത്തേയ്ക്കുമുള്ള യാത്രകൾ സുഗമവും സുരക്ഷിതവും ആക്കുന്നതിന് മേലനടപ്പാതകൾ തുടങ്ങിയവ വരും. ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഈ സ്റ്റേഷനുകളിൽ വരും.

കേരളത്തിലെ അമൃത ഭാരത് റെയില്‍വേ സ്റ്റേഷനുകൾ

30 റെയിൽവേ സ്റ്റേഷനുകളാണ് കേരളത്തിൽ അമൃത് ഭാരത് സ്റ്റേഷനുകളുടെ നിലവാരത്തിലേക്ക് ഉയരുന്നത്. പാലക്കാട് ഡിവിഷന്‍, തിരുവന്തപുരം ഡിവിഷൻ എന്നീ രണ്ടു ഡിവിഷനുകളുടെ കീഴിലായാണിത്.
വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം,പൊള്ളാച്ചി എന്നിവ പാലക്കാട് ഡിവിഷന്‍ന്‍റെ കീഴിലും കന്യാകുമാരി, തിരുനെല്‍വേലി എന്നിവ തിരുവനന്തപുരം ഡിവിഷന്‍റെ കീഴിലുമായാണ് വരുന്നത്.

പാലക്കാട് ഡിവിഷനിൽ 16 സ്റ്റേഷനുകളിൽ 249 കോടി രൂപയുടെ പദ്ധതി

റിപ്പോർട്ടുകൾ അനുസരിച്ച് പാലക്കാട് ഡിവിഷനിൽ ആകെ 16 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്ളത്. ഇവയ്ക്കായി 249 കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ഇതിൽ 15 സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‌ പൂർത്തിയാകും. അതിൽത്തന്നെ ഒൻപത് സ്റ്റേഷനുകൾ 80 ശതമാനം പണി പൂർത്തിയാക്കുകയും അവസാന വട്ട പ്രവർത്തനങ്ങൾ പുരോഗിക്കുകയും ചെയ്യുന്നു. അതേസമയം ഇതിൽ ഉൾപ്പെട്ട കണ്ണൂരിൽ പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. അവസാന നിമിഷമാണ് കണ്ണൂർ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിൽ ഉൾപ്പെടുന്നത്.

വാണിജ്യ സമുച്ചയങ്ങൾ

റെയില്‍വേ സ്റ്റേഷന്‍റെ വികസനത്തിനൊപ്പം തന്നെ ആ പ്രദേശത്തിന്‍റെ വികസനം കൂടി സാധ്യനാക്കുന്ന വിധത്തിൽ തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ വാണിജ്യ കേന്ദ്രങ്ങളും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മാറും. പശ്ചിമ റെയിൽവേ - 22 സ്റ്റേഷനുകൾ. ഡൽഹി ഉൾപ്പെടുന്ന വടക്ക് -21, ദക്ഷിണ റെയിൽവേ-17 എന്നിങ്ങനെയാണ് വാണിജ്യ സമുച്ചയങ്ങൾ ഉയരുന്ന സ്റ്റേഷനുകളുടെ മേഖല തിരിച്ചുള്ള എണ്ണം. ദക്ഷിണ റെയിൽവേയുടെ ഭാഗമായ കേരളത്തിൽ ഏഴ് സ്റ്റേഷനുകൾക്കാണ് വാണിജ്യ സമുച്ചയങ്ങൾ കൂടി ഉയരുക.

വാണിജ്യ സമുച്ചയങ്ങൾ വരുന്ന സ്റ്റേഷനുകളും വികസനത്തിനായി ലഭിക്കുന്ന തുകയും നോക്കാം- തിരുവനന്തപുരം - 497 കോടി രൂപ, കോഴിക്കോട് - 472.96 കോടി, എറണാകുളം ജങ്ഷൻ - 444.63 കോടി, കൊല്ലം -384.39 കോടി, എറണാകുളം ടൗൺ - 226 കോടി, വർക്കല - 133 കോടി രൂപ എന്നിങ്ങനെയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+