അപുലിയ അഥവാ പുഗ്ലിയ.. ബീച്ചും മനോഹരമായ പ്രകൃതിയും അത്ഭുതപ്പെടുത്തുന്ന വാസ്തുവിദ്യകളും മനസ്സും വയറും സംതൃപ്തമാക്കുന്ന രുചികളും ഒക്കെ ചേരുന്ന ഒരു ഇറ്റാലിയൻ നഗരം. യൂറോപ്യൻ സഞ്ചാരികൾക്കിടയിൽ ഇവിടം പണ്ടേ ഹിറ്റ് ആയിരുന്നുവെങ്കിലും ഇപ്പോൾ ഇവിടം വാര്‍ത്തകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ വർഷത്തെ ജി 7 ഉച്ചകോടി നടക്കുന്ന ഇടമെന്ന നിലയിലാണ്.
ഇറ്റലിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് വന്നാൽ തിരിച്ചുപോകാൻ തോന്നിപ്പിക്കാത്ത അപുലിയ. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഒലിവ് തോട്ടങ്ങൾ, യുനെസ്കോ ലോക പൈതൃക സൈറ്റുകൾ,ബ്ലൂ ഫ്ലാഗ് ബീച്ചുകൾ, ഇടുങ്ങിയ തെരുവുകൾ, കടൽ-ഗുഹകൾ, എന്നിങ്ങനെ ഒരു പത്ത് യാത്രകൾ കൊണ്ട് കണ്ടുതീർക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ ഒറ്റയാത്രയിൽ അപുലിയ കാത്തുവെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു ഇറ്റലി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അപുലിയ സന്ദര്‍ശിക്കണമെന്നു നോക്കാം.

വ്യത്യസ്തമായ ഇറ്റാലിയൻ സംസ്കാരം
ഇറ്റലിയിലെ പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണ് അപുലിയ. ഇറ്റലിക്കാർക്ക് ഇവിടം പുഗ്ലിയ ആണ്. വിവിധ സംസ്കാരങ്ങളുടെ വളര്‍ച്ചയും പോരും കയ്യടക്കലുമെല്ലാം ഈ നാടിന്‍റെ ചരിത്രത്തോട് ചേർന്നു നിൽക്കുന്നു. പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ച് കഴിയുന്ന നാണിത്. ഇവിടുത്തെ കൃഷിഭൂമിയുടെ 80 ശമാനത്തിലധികവും തലമുറകളായി ഒരേ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. കൃഷി ഇവരുടെ ജീവിത്തോട് ഏറെ ചേർന്നു നിൽക്കുന്നു.
ഗ്രീസിന് സമാനമായ കാഴ്ചകൾ
ഇറ്റലിയെക്കുറിച്ച് പറയുമ്പോൾ ഗ്രീസിന് എന്താണ് കാര്യമെന്നല്ലേ ഓർക്കുന്നത്. അപുലിയ എക്സ്പ്ലോർ ചെയ്യുമ്പോൾ നിങ്ങൾക്ക് ഉറപ്പായും ഇങ്ങനെയൊരു തോന്നലുണ്ടാകും. ബിസി 8 മുതൽ 5 വരെ നൂറ്റാണ്ടുകളിൽ, തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗവും ഒരിക്കൽ മാഗ്ന ഗ്രേഷ്യ എന്ന പുരാതന ഗ്രീക്ക് കോളനിയായിരുന്നു എന്നാണ് ചരിത്രം. പുഗ്ലിയയുടെ പല ഗ്രാമങ്ങളിലും നഗരങ്ങളിലും നിർമ്മിതിയിലടകകം ഗ്രീക്ക് സ്വാധീനം ഇന്നും കാണാം.

ഗർഗാനോ നാഷണൽ പാർക്ക്
അപുലിയ സന്ദർശിക്കുമ്പോൾ ഗർഗാനോ നാഷണൽ പാർക്ക് ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്. അലപ്പോ പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ മെഡിറ്ററേനിയൻ ബീച്ചിലേക്ക് ചെന്നെത്തുന്ന ഒരു മായികാനുഭവം ഇവിടെ നിങ്ങൾക്ക് കിട്ടും. ലോകപൈതൃക സ്ഥാനമായ മോണ്ടെ സാൻ്റ് ആഞ്ചലോയിലെ പുരാതന ഉംബ്ര ഫോറസ്റ്റ് ,വിയെസ്റ്റിലെ ഗ്രോട്ട സ്ഫോണ്ടാറ്റയിലെ കയാക്കിങ് എന്നിവയും ഇവിടെ പരീക്ഷിക്കാം. ഗാർഗാനോ നാഷണൽ പാർക്കിന്‍റെ ഭാഗമായ ഐസോൾ ട്രെമിറ്റി (ട്രെമിറ്റി ദ്വീപുകൾ) കാണാനും മറക്കരുത്.
ബീച്ചുകള്‍
ഇറ്റലിയിലെ ഏറ്റവും മികച്ച ബീച്ചുകളാണ് പുഗ്ലിയയിൽ ഉള്ളത്, ഇവിടെ മാത്രം 14 ബ്ലൂ ഫ്ലാഗ് ബീച്ചുകളുണ്ടെന്നാണ് കണക്ക്. വലിയ ആൾത്തിരക്കില്ലാത്തതും വൃത്തിയോടെ സംരക്ഷിക്കുന്നതുമാണ് ഇവിടുത്തെ ബീച്ചുകൾ.
അതിശയിപ്പിക്കുന്ന വാസ്തുവിദ്യ
പുഗ്ലിയയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വാസ്തുവിദ്യയാണ്. ലെക്സെ ബറോക്ക്, ആൽബെറോബെല്ലോ ട്രൂല്ലി, ലോക്കോറോടോണ്ടോ കമ്മേഴ്‌സ് എന്നിങ്ങനെ ഒരുപാടിടങ്ങൾ ഇവിടെയുണ്ട്. ലെക്‌സിലെ സുവർണ്ണ നിറത്തിലുള്ള ബറോക്ക് വാസ്തുവിദ്യ നിർബന്ധമായും കാണണം. ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ഇവിടുത്തെ പ്രധാന നിർമ്മിതികൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












