യാത്രക്കാരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി ബെംഗളുരു- എറണാകുളം വന്ദേഭാരത് പ്രത്യേക സർവീസ് അവസാനിപ്പിച്ചു. യാത്രക്കാരുടെ മികച്ച പ്രതികരണവും റെക്കോർഡ് വരുമാനവും ഓണം സീസമിലെ തിരക്കും പരിഗണിച്ച് സർവീസ് നീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജ്ഞാപനം ഇറങ്ങാത്തതു കാരണം സര്‍വീസ് നിർത്തുകയായിരുന്നു. അതേസമയം ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം വന്ദേ ഭാരത് പുനരാരംഭിച്ചേക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ബെംഗളുരു- എറണാകുളം വന്ദേഭാരത് ബെംഗളുരുവിൽ നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തണമെന്ന് ദക്ഷിണ റെയിൽവേ സൗത്ത് വെസ്റ്റേൺ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ 5.30 നു ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഒരു മണിക്കൂർ വൈകി 6.30ന് പുറപ്പെടാൻ ആയിരുന്നു ദക്ഷിണ റെയിൽവേ നിര്‍ദ്ദേശിച്ചത്.

ബെംഗളുരു നഗരത്തിന് പുറത്തു നിന്ന് വരുന്നവർക്ക് ഉൾപ്പെടെ യാത്ര ചെയ്യാൻ അനുയോജ്യമായ സമയം എന്ന നിലയിലാണ് ദക്ഷിണ റെയിൽവേ മാറ്റം നിർദ്ദേശിച്ചത്. ഏറെ നേരത്തെ പുറപ്പെടുന്നതിനാല്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ യാത്രക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ സൗത്ത് വെസ്റ്റ് റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. കന്‍റോണ്‍മെന്‍റ് റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്ഫോം മാത്രമേയുള്ളൂ എന്നതിനാൽ സമയമാറ്റത്തിന് കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് സൗത്ത് വെസ്റ്റ് റെയിൽവേയുടെ നിലപാട്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനൊടുവിൽ ജൂലൈ 25 നാണ് എറണാകുളം- ബെംഗളൂരു സ്പെഷൽ വന്ദേ ഭാരത് സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്നു ദിവസം വീതമായിരുന്നു സർവീസ്, പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നീട്ടുമെന്നാണു റെയിൽവേ അറിയിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റിലാണ് ബെംഗളുരു-എറണാകുളം- ബെംഗളുരു വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തുന്നത് .
എറണാകുളം - ബെംഗളൂരു സർവീസിന് 105%, ബെംഗളൂരു- എറണാകുളം സർവീസിന് 88% എന്നിങ്ങനെയാണു യാത്രക്കാരുടെ എണ്ണം. മികച്ച രീതിയിൽ സർവീസ് നടത്തിയിരുന്ന വന്ദേ ഭാരതിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് വാരാന്ത്യങ്ങളിലാണ്. ശനി, ഞായര്‍ ദിവസങ്ങളിലെ ടിക്കറ്റ് നേരത്തെ തന്നെ ബുക്കിങ് പൂർത്തിയാവുകയും ചെയ്യാറുണ്ട്.
യാത്രാക്ലേശം രൂക്ഷമാകും
ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് റെയിൽവേ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മിക്കതിലും ബുക്കിങ് പൂര്‍ത്തിയായി. വെയിറ്റിങ് ലിസ്റ്റിലാണ് ഇനിയുള്ളത്. കേരളാ ആർടിസിയും കർണ്ണാടക ആർടിസിയും സ്പെഷ്യൽ സർവീസുകൾ ഓടിക്കുമെങ്കിലും സാധാരണ സർവീസുകളിൽ ടിക്കറ്റുകൾ വേഗത്തില് വിറ്റുതീരുന്നുണ്ട്. ബെംഗളുരു-എറണാകുളം- ബെംഗളുരു വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് തുടരുകയാണെങ്കിൽ ഓണക്കാലത്തെ യാത്രാക്ലേശത്തിന് ഒരു പരിഹാരമായേക്കും.
ബെംഗളുരു-കേരളാ ഓണം സ്പെഷൽ സർവീസ് ട്രെയിൻ
കൊച്ചുവേളി - എസ്എംവിടി ബെംഗളുരു എക്സ്പ്രസ് (06083) സെപ്റ്റംബർ 3 മുതൽ 24 വരെ എല്ലാ ചൊവ്വാഴ്ചകളിലും
വൈകിട്ട് 6.05നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടും
എസ്എംവിടി ബെംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് (06084) സെപ്റ്റംബർ 4 മുതൽ 25വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു 12.45നു ബെംഗളൂരുവിൽ നിന്നു പുറപ്പെടും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














