ബെംഗളുരു കാലാവസ്ഥയുടെ കാര്യത്തിൽ അതിന്‍റെ ഏറ്റവും മോശമായ സമയത്തിലൂടെ കടന്നു പോവുകയാണ്. ഒരുകാലത്ത് ഏതു വേനലിലും സുഖമായി ജീവിക്കാൻ കഴിഞ്ഞിരുന്ന, ചൂടിനെക്കുറിച്ച് ആശങ്കയില്ലാതിരുന്ന ബാംഗ്ലൂർ ഇന്ന് ചൂടില് നെട്ടോട്ടമോടുകയാണ്. പരിധികളെല്ലാം ലംഘിച്ച് റെക്കോർഡ് ചൂടാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. പകൽ പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുന്ന ഇവിടെ ജലക്ഷാമവും അതിരൂക്ഷമാണ്.
എയർ കണ്ടീഷണർ എന്നത് ബെംഗളുരുവിൽ ഒരു അനാവശ്യഘടകമായിരുന്നു. എത്ര ചൂടാണെങ്കിലും നഗരത്തിലെ കുളിരുളിള കാലാവസ്ഥയിൽ സുഖമായ ജീവിതം വാഗ്ദാനം ചെയ്ത ബാംഗ്ലൂർ ഇന്ത്യയിൽ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം കൂടിയാമ്. എന്നാലിപ്പോൾ ഫാൻ പോലെ, ഒരുപക്ഷേ, അതിനേക്കാൾ അവശ്യവസ്തുവായി എസി മാറി. എയര്‍ കണ്ടീഷണർ ഇല്ലാതെയൊരു ജീവിതം ആർക്കും ഇവിടെ ആലോചിക്കാൻ പോലുമാകില്ല.

ബെംഗളുരുവിൽ നിലവിൽ 31 ലക്ഷം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ വെറും 15% ആളുകൾ എസി വാങ്ങിയാൽ ഏകദേശം 4.6 ലക്ഷം അധിക കുടുംബങ്ങൾ എസി ഉപയോഗിക്കുന്നവരുടെ പട്ടികയിലേക്ക് വരും. ഈ ഡിമാൻഡിലെ കുതിച്ചുചാട്ടം വൈദ്യുതി ഉപഭോഗത്തിൻ്റെ കാര്യത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നു.ഒരു സെൻട്രൽ എയർ കണ്ടീഷനിംഗ് യൂണിറ്റ് സാധാരണയായി മണിക്കൂറിൽ 3000 മുതൽ 3500 വാട്ട് വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ബാംഗ്ലൂരിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും വർദ്ധിച്ചുവരുന്ന താപനിലയും കണക്കിലെടുക്കുമ്പോൾ, നഗരത്തിലെ പവർ ഗ്രിഡിലെ ബുദ്ധിമുട്ട് വ്യക്തമാണ്.
അതുകൊണ്ടു തന്നെ നിലവിലെ ഈ ചൂടും ഉഷ്ണതരംഗവും ഒക്കെ തുടരുകയാണെങ്കിൽ തുടർന്നു വരുന്ന വെല്ലുവിളികൾ നേരിടാനും ബാഗ്ലൂരിൽ ജീവിക്കുന്നവർ തയ്യാറാകേണ്ടതുണ്ട്. ഇതാ ബാംഗ്ലൂരുകാർ ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന ചാലഞ്ചുകൾ ഏതൊക്കെയെന്ന് നോക്കാം
1. വൈദ്യുതി മുടക്കം
നിലവിലെ ഈ ചൂടും മഴയില്ലാത്ത അവസ്ഥയും ഒക്കെ ഇനിയും തുടരുകയാണെങ്കിൽ ബെംഗളുരുക്കാർ വൈദ്യുതി മുടക്കം പ്രതീക്ഷിക്കേണ്ട ഒരു കാര്യമാണ്. ഈ ചൂടിൽ ഫാൻ, എസി, എയർ കൂളർ തുടങ്ങിയ ഉപകരണങ്ങളാണ് ആളുകളെ ഒന്നു തണുപ്പിച്ച് നിർത്തുന്നത്. അതോടൊപ്പം വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ലഭ്യമല്ലാത്തതിനാൽ സമീപഭാവിയിൽ തന്നെ പവർകട്ട് ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്.

2. സമീപ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം
ബെംഗളരു നഗരത്തിലേക്കാശ്യമായ ലഭ്യമാക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് വൈദ്യുതി എടുക്കേണ്ടി വന്നേക്കാം. ചെലപ്പോൾ അവിടെ ഇതിനെത്തുടർന്ന് വൈദ്യുതി ക്ഷാമവും പിന്നീട് വൈദ്യുതി മുടക്കവും വന്നേക്കാം.
3. സൗജന്യ വൈദ്യുതി നിർത്തലാക്കിയേക്കാം
നിലവിൽ പല സ്കീമുകളിലായി അർഹതപ്പെട്ടവർക്ക് ബെംഗളുരുവിൽ സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ട്. നിലവിലെ ഈ ഉപഭോഗവും ചൂടും തുടർന്നാൽ സൗജന്യ വൈദ്യുതി സർക്കാരിന് ഒരു ബാധ്യതയായി വന്നേക്കാം. അതിനാൽ ഈ സൗജന്യ ലഭ്യത നിർത്തിവയ്ക്കേണ്ടി വരുന്നത് ചിലപ്പോൾ സംഭവിച്ചേക്കാം. തുടർന്ന് വൈദ്യുതി സൗജന്യമായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് പണം നല്കേണ്ടി വരികയും ചെയ്യും
4. വൈദ്യുതി നിരക്കിലെ വർധനവ്
ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെങ്കിൽ അമിതമായ ഉപയോഗം നിയന്ത്രിക്കേണ്
അവസ്ഥവ വന്നേക്കാം. ഇതിനായി സർക്കാർ വൈദ്യുതിയുടെ വില വർദ്ധിപ്പിച്ചേക്കാം. ഇതിനർത്ഥം ആളുകൾ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടുതൽ പണം നൽകേണ്ടിവരും, ഇത് അവർക്ക് മറ്റ് കാര്യങ്ങൾ താങ്ങുന്നത് ബുദ്ധിമുട്ടാക്കും.
5. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വ്യക്തികൾക്ക്
വിവിധ കമ്പനികളിലെ വർക് ഫ്രം ഹോം ഓപ്ഷൻ ഉപയോഗിക്കുന്നവർ ഒരുപാടുണ്ട് നഗരത്തിൽ. വൈദ്യുതി മുടങ്ങുന്നത് അവരുടെ ജോലിയെ പ്രതികൂലമായി ബാധിച്ചേക്കും. ഇത് കൂടാതെ കച്ചവടസ്ഥാപനങ്ങൾ, വ്യവസായങ്ങള്‍, ഓഫീസുകള്, ഗാർമെൻറ് ഫാക്ടറികൾ, വർക് ഷോപ്പുകൾ, ഹോട്ടലുകള്, റസ്റ്റോറന്‍റുകൾ തുടങ്ങിയവയ്ക്ക് തടസ്സമില്ലാത്ത വൈദ്യുതി അത്യാവശ്യമാണ്. വൈദ്യുതി തടസ്സം നേരിട്ടാൽ ഇവയെയെല്ലാം അത് മോശമായി ബാധിക്കുകയും തൊഴിലിനും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാവുകയും ചെയ്യും. മാത്രമല്ല, റിമോട്ട് വർക്ക്/ ഹൈബ്രിഡ് വർക്ക് ക്രമീകരണങ്ങളുള്ളവർക്ക് ഉൽപ്പാദനക്ഷമത ഉറപ്പാക്കാൻ ബാക്കപ്പ് പവർ ഉറപ്പുവരുത്തേണ്ടി വരും. ഇത് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും.
6. ബാംഗ്ലൂരിലെ ജീവിതം
ഇന്ത്യയിലെ ജീവിക്കാൻ കൊള്ളുന്ന ഏറ്റവും മികച്ച നഗരമായി പലവട്ടം ബെംഗളുരു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വരും വർഷങ്ങളിൽ വൈദ്യുതി മുടക്കം ഒരു പ്രശ്നമാകുന്നതോടെ താമസത്തിനും പ്രതിസന്ധി നേരിട്ടേക്കാം.ഹോട്ടലുകളിലും ഇതൊരു പ്രശ്നമായി മാറും. അതുകൊണ്ടുതന്നെ കൃത്യമായി പവർ ബാക്കപ്പ് ഏർപ്പെടുത്തിയാൽ മാത്രമേ ഇതിനൊരു പരിഹാരം കൊണ്ടുവരുവാൻ സാധിക്കൂ.
ഉഷ്ണതരംഗം ആഘാതങ്ങൾ ബെംഗളുരുവിനെ ബാധിക്കുന്നത്
7. കൂടുതൽ ഉഷ്ണതരംഗങ്ങൾ
നിലവിലെ സാഹചര്യത്തിൽ ബെംഗളുരുവിൽ വീണ്ടും ഉഷ്ണതരംഗങ്ങൾ അനുഭവപ്പെടുക എന്നത് ഒരു സാധ്യതയാണ്. പരമ്പരാഗതമായി പ്രകൃതിദത്തമായ തണുപ്പുള്ള നഗരമായി കാണുന്ന ബാംഗ്ലൂർ ഈ കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ വെല്ലുവിളികൾ നേരിടുന്നതാണ് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകയും ശാസ്ത്രം, കാലാവസ്ഥ, തുടങ്ങിയവയിൽ പ്രൊഫഷണലുമായ ഡോ. സീമ ജാവേദ് പറയുന്നു. നേറ്റീവ്പ്ലാനറ്റുമായുള്ള സംഭാഷണത്തിലാണ് ഡോ. സീമ ജാവേദ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
8. പൊതുഅവബോധം വളർത്തുക
ഓരോ ദിവസവും വർദ്ധിച്ചുവരുന്ന താപനിലയെ നേരിടാൻ ബാംഗ്ലൂരിലെ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്ന് ഡോ. സീമാ ജാവേദ് പറയുന്നു. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കെട്ടിടങ്ങളിൽ കൂളിംഗ് പോയിന്‍റുകളുണ്ട്. എന്നാൽ ബാംഗ്ലൂർ പൊതുവേ തണുപ്പുള്ള നഗരമായി അറിയപ്പെടുകയും ചൂടേറിയ സാഹചര്യങ്ങൾ ഇപ്പോഴത്തെ രീതിയിൽ മുൻപ് അനുഭവപ്പെടുകയും ചെയ്തിട്ടില്ലാത്തതിനാൽ , അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങൾ ഇവിടെയില്ല. അതുകൊണ്ടു തന്നെ നിലവിലെ ഇവിടെയുള്ള കെട്ടിടങ്ങളിൽ താമസിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.കൂടാതെ, ഉഷ്ണതരംഗം എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള യും പൊതു അവബോധത്തിന്‍റെയും അഭാവം നഗരത്തിന്‍റെ ക്ഷേമത്തിന് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നു.
9. സമയക്രമം മാറ്റാനുള്ള കൂട്ടായ ശ്രമങ്ങൾ
ഉഷ്ണ തരംഗങ്ങളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും സൂര്യപ്രകാശം ഏൽക്കുന്നവർക്ക് പ്രായോഗിക ഉപദേശം നൽകുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകയും പ്രധാനമാണ്. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പുതിയ സമയക്രമങ്ങളോടും സമ്പ്രദായങ്ങളോടും പൊരുത്തപ്പെടാനുള്ള കൂട്ടായ പരിശ്രമം വേണമെന്നാണ് ഡോ. സീമ ജാവേദ് പറയുന്നത്.
10. ബെംഗളുരുവിന് സുസ്ഥിര പരിഹാരങ്ങൾ
ബെംഗളുരുവിന് ഇനി ആവശ്യം സുസ്ഥിര പരിഹാരങ്ങളാണ്. ഇത്ര കനത്ത ചൂട് അനുഭവപ്പെട്ടാലും മഴ ലഭിക്കാതെ പോയാലും സ്വസ്ഥമായി ജീവിക്കാൻ സാധിക്കുന്ന തരത്തിലേക്ക് നഗരം വളരണം. അല്ലാത്തപക്ഷം, എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ, ഓഫീസുകളിലോ വീട്ടിലോ ദിവസം ചെലവഴിക്കുന്നവർക്ക് മാത്രം ബാംഗ്ലൂർ വാസയോഗ്യമായ നഗരമായി മാറുമെന്നാണ് ഡോ. ജാവേദ് മുന്നറിയിപ്പ് നൽകുന്നത്.
11. നഗരാസൂത്രണത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യുക
നിലവിൽ ജീവിക്കുന്ന ഇടത്തെ കാലാവസ്ഥയെക്കുറിച്ചും അതിന്റെ മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കി അതിനനുസരിച്ച് പൊരുത്തപ്പെട്ട് ജീവിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ർദ്ധിച്ചുവരുന്ന ചൂടിൻ്റെ പശ്ചാത്തലത്തിൽ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആരോഗ്യവും സൗകര്യവും ഉറപ്പാക്കുന്നതിന് നഗര ആസൂത്രണം, കെട്ടിട രൂപകൽപ്പനകൾ, ദൈനംദിന ദിനചര്യകൾ എന്നിവ പുനർവിചിന്തനം ചെയ്യുക തുടങ്ങിയവ പ്രധാനമാണ്.
12. വാട്ടർ ടാങ്കറുകളെ ആശ്രയിക്കൽ
ബെംഗളുരുവിൽ ഇനി മാറ്റം കൊണ്ടുവരേണ്ടത് വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമാകുമ്പോൾ വാട്ടർ ടാങ്കുകളെ ആശ്രയിക്കുന്ന രീതിക്കാണ്. ഇത് എളുപ്പമുള്ള ഒരു കാര്യമല്ല. ദീർഘവീക്ഷണത്തോടെ ബാംഗ്ലൂരിന്‍റെ ജല അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങൾ തേടുകയാണ് ഇതിനു വേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് തയ്യാറെടുക്കേണ്ടതും സുസ്ഥിരമായി വികസിപ്പിക്കേണ്ടതും എത്ര അടിയന്തിരമാണെന്ന് ബാംഗ്ലൂരിലെ വർദ്ധിച്ചുവരുന്ന താപനില കാണിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












