Search
  • Follow NativePlanet
Share
» »കായവറുത്തതും ഉപ്പേരിയും തയാർ; പുലികളിയും ഓണച്ചന്തയും ചെണ്ടക്കാരും എത്തി...ഓണം കെങ്കേമമാക്കാൻ ബെംഗളുരു

കായവറുത്തതും ഉപ്പേരിയും തയാർ; പുലികളിയും ഓണച്ചന്തയും ചെണ്ടക്കാരും എത്തി...ഓണം കെങ്കേമമാക്കാൻ ബെംഗളുരു

ഓണം എവിടെ ആഘോഷിച്ചാലും മലയാളികൾക്ക് അത് ഗൃഹാതുരത്വത്തിന്‍റെ ഓർമ്മകളാണ്. നാട്ടിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും നാട്ടിലെ ഓണം ജീവിക്കുന്നിടത്ത് കൊണ്ടുവരുന്നാണല്ലോ മലയാളികളുടെ ശീലം. അതുകൊണ്ടുതന്നെ മറുനാട്ടിൽ ഓണം ആഘോഷിച്ചാലും മാറ്റ് ഒട്ടും കുറയില്ലെന്ന് സാരം. ബെംഗളുരുവിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. നാട്ടിലേക്കാൾ കേമമായാണ് എല്ലാത്തവണത്തെയും പോലെ ബാംഗ്ലൂരിലെ ഓണാഘോഷം.

മറുനാട്ടിലെ ഓണാഘോഷം എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന സദ്യയും സ്റ്റേജിലെ കുറച്ച് കലാപരിപാടികളും അല്ല ഇപ്പോഴത്തെ ആഘോഷം. നാട്ടിലേക്കാൾ ഒന്നല്ല ഒന്നൊന്നര പടി മുകളിലാണ് ബാംഗ്ലൂരിലെ സദ്യയും മേളങ്ങളും. കേരളത്തിലാണോ ജീവിക്കുന്നതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നഗരത്തിലെ ഓണപ്പരിപാടികൾ. കോളേജുകൾ, ഓഫീസുകള്‍, റസിഡൻസ് അസോസിയേഷനുകള്‍, ദേവാലയങ്ങൾ, കൂട്ടായ്മൾ, സമൂഹമാധ്യമ കൂട്ടായ്മകൾ, ക്ലബ്ബുകൾ എന്നിങ്ങനെ പലരുടെയും നേതൃത്വത്തിലാണ് ബാംഗ്ലൂരിലെ ആഘോഷങ്ങൾ നടക്കുന്നത്.

Bangalore Onam 2024 Celebrations From Pulikali To Onam Sadhya Major Events And Details

നാട്ടിൻപുറങ്ങളുടെ സമൃദ്ധി ബെംഗളുരുവിലെത്തുമ്പോൾ
കേരളത്തിൽ തന്നെ പ്രചാരം കുറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങളടക്കമുള്ളവയാണ് ബാംഗ്ലൂരിൽ ഓണക്കാലത്ത് എത്തുന്നത്. തെയ്യങ്ങൾ മുതൽ നാടൻ തെയ്യക്കോലങ്ങളും പുലികളിയും ശിങ്കാരിമേളവും എല്ലാം ഓണം തുടങ്ങുന്ന മുതൽ നവംബർ വരെ പല വിധ ആഘോഷങ്ങളായി ബാംഗ്ലൂർ നഗരത്തിന്‍റെ ചുറ്റുപാടിൽ കാണും.

കുട്ടികൾക്ക് കൗതുകക്കാഴ്ച

വീഡിയോകളിലൂടെയും റീൽസുകളിലൂടെയും ഒക്കെ മാത്രം പരിചയിച്ച കലാരൂപങ്ങൾ മുന്നിലെത്തുന്ന കൗതുകമാണ് ബെംഗളുരുവിൽ ജനിച്ചുവളർന്ന കുട്ടികൾക്കുള്ളത്. മാവേലിയെ സ്വീകരിച്ചും താലപ്പൊലിയെടുത്തും മാവേലിയോടൊപ്പം കളിച്ചും സദ്യ കഴിച്ചും ഒക്കെ ഓണമെന്ന പുത്തനനുഭവം സ്വന്തമാക്കുകയാണ് പുത്തൻ തലമുറ. അതോടൊപ്പം നാടൻ കലാരൂപങ്ങളും നാടൻ കളികളും ആഘോഷങ്ങളുടെ ഭാഗമാകുമ്പോൾ കുട്ടികൾക്കൊപ്പം ആർപ്പുവിളിക്കാൻ മുതിർന്നവരുമുണ്ട്.

സദ്യയ്ക്ക് നാട്ടിലെ പാചകക്കാർ

ഓണസദ്യയില്ലാതെ എന്ത് ഓണാഘോഷം അല്ലേ... നാട്ടിലെ അതേരുചിയിൽ അല്ലെങ്കിൽ അതിനു മുകളിൽ ഓണസദ്യ ഒരുക്കുന്നവരാണ് ബാംഗ്ലൂര്‍ മലയാളികൾ. രണ്ടും മൂന്നും കൂട്ടം പായസവും പ്രഥമനും തൊടുകറികളും അച്ചാറും സാമ്പാറും അവിയലും കൂട്ടുകറികളും ഒക്കെയായി വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണക്കാലത്ത് ഇവിടെ ഒരുക്കുന്നത്. ഇതിനായി നാടൻ രുചിയിൽ സദ്യ ഒരുക്കാൻ കേരളത്തിൽ നിന്നാണ് പാചകക്കാർ എത്തുന്നത്.

ഉപ്പേരിയും ശർക്കരവരട്ടിയും

ഓണസദ്യയിലും സദ്യയ്ക്കു ശേഷം വെറുതെ കൊറിച്ചുകൊണ്ടിരിക്കുവാനും കായ ഉപ്പേരിയും ശർക്കരവരട്ടിയും വേണം. സ്വാദൂറുന്ന മണം വന്നൽ തന്നെ ഓണം അടുത്തെത്തിയ പ്രതീതിയാണ്. വെളിച്ചെണ്ണയിൽ വറുത്തുകോരുന്ന ഉപ്പേരികൾക്കാണ് ആരാധകരും ആവശ്യക്കാരും കൂടുതൽ. നഗരത്തിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം വിവിധ ബ്രാന്‍ഡുകളുടെ കായവറുത്തതും ഉപ്പേരിയും മറ്റു പലഹാരങ്ങളും ഓണസീസണ്‍ മുൻനിർത്തി എത്തിക്കഴിഞ്ഞു.

ബെംഗളുരു ഓണപ്പരിപാടികൾ

അത്തം മുതൽ തന്നെ ബെംഗളുരുവിൽ ഓണപ്പരിപാടികൾ ആരംഭിച്ചു. റസിഡൻസ് അസോസിയേഷനുകളുടെയുംമലയാളി സമാജങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രധാന ഓണപ്പരിപാടികൾ നടക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+