പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് ബാംഗ്ലൂരിൽ. കടുത്ത ജലക്ഷാമത്തിനൊപ്പം ചൂടും വന്നതോടെ പകൽ ജീവിതം തന്നെ ബുദ്ധിമുട്ടായിട്ടുണ്ട്. പകൽ നഗരത്തിലേക്കിറങ്ങുക എന്നത് തന്നെ അസാധ്യമായിട്ടുണ്ട്. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസം വരെ നഗരത്തെ കടന്നുപോയി. 37.2 ഡിഗ്രി സെല്‍ഷ്യസ് വരെ ബെംഗളുരുവിൽ രേഖപ്പെടുത്തി.
എന്നാൽ പുറത്തിറങ്ങാതെ ഇരിക്കാനാവില്ലല്ലോ.. ഓഫീസിലേക്കും സ്കൂളുകളിലേക്കുമുള്ള യാത്രകൾ, മാർക്കറ്റിൽ പോക്ക്, ബെംഗളുരു യാത്ര എന്നിങ്ങനെ പുറത്തിറങ്ങാൻ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷേ, പുറത്തിറങ്ങി ചൂട് സഹിച്ചു പോകുന്നത് ആലോചിക്കാനും വയ്യ. അതിനാൽ കൃത്യമായ മുൻകരുതലുകളെടുത്തു മാത്രമേ നഗരത്തിൽ പുറത്തിറങ്ങാവൂ. ശരീരത്തെ സംരക്ഷിക്കേണ്ട സമയമാണിത്.

ധാരാളം വെള്ളം കുടിക്കുക
പകല്‍ സമയം പുറത്തിറങ്ങുമ്പോഴും വീട്ടിലിരിക്കുമ്പോഴും ധാരാളം വെള്ളം കുടിക്കുക. അന്തരീക്ഷത്തിലെ ചൂടും ശരീരത്തിലെ വിയർപ്പും ആകുന്നതോടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുക. കരിക്ക്, ജ്യൂസ്, നാരങ്ങാവെള്ളം, മോര് വെള്ളം തുടങ്ങിയ കുടിക്കുക. ഇവ ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. ശുദ്ധമായ തണുത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്.
കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ കട്ടി കുറഞ്ഞ, അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. കോട്ടണ്‍, ലിനൻ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നാണ് നല്ലത്. ശരീരത്തിൽ ഒട്ടും ഒട്ടിക്കിടക്കാത്ത വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്. ഇത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനൽക്കാലത്ത് ധരിക്കുവാൻ കൂടുതൽ അനുയോജ്യം.
കുടയെടുക്കാൻ മറക്കേണ്ട
പുറത്ത് പോകുന്ന സാഹചര്യങ്ങളിൽ കയ്യിൽ ഒരു കുടയും ഒരു കുപ്പി വെള്ളവും പിന്നെ കണ്ണുകളുടെ സംരക്ഷണത്തിനായി ഒരു കൂളിംഗ് ഗ്ലാസു കരുതാം. കനത്ത വെയിലിൽ നിന്നു രക്ഷപെടാൻ കുട സഹയിക്കും. പുറത്ത് ശുദ്ധമായ ജലം ഈ ചൂടിൽ കിട്ടുമോ എന്ന സംശയത്തിൽ പലരും പുറത്തുനിന്ന് വെള്ളം കുടിക്കാറില്ല. ഇങ്ങനെ ദാഹിച്ചിരിക്കുന്നത് ഒഴിവാത്തി ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കരുതാം. ഇത് ഇടയ്ക്കിടെ കുടിക്കാനും മറക്കരുത്.
11 മുതൽ 2 വരെ വെയിലു കൊള്ളാതിരിക്കുക
വേനൽക്കാലത്ത കാര്യങ്ങളിൽ മുന്‍കരുതലുകൾ ഏറെയുണ്ടെങ്കിലും പുറത്തിറങ്ങി ജോലി ചെയ്യുന്നവർക്ക് അതൊഴിവാക്കാനാവില്ല. അതിനാൽ കൃത്യമായ മുൻകരുതലുകളെടുക്കുകയാണ് പ്രധാനം. സൂര്യനിൽ നിന്നുള്ള ചൂട് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്ത് കഴിവതും വെയിലു കൊള്ളാതിരിക്കുക. ഇനി ഇറങ്ങേണ്ടി വന്നാൽ കുട ചൂടുക. ശരീരം മുഴുവൻ മറയുന്ന വിധത്തിലുളള, ഇറുക്കമില്ലാത്ത, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ ചെയ്യാം.
കാപ്പി, ചായ തുടങ്ങിയവ കുറയ്ക്കാം
വേനലിൽ പുറത്തിറങ്ങിയാല് ദാഹിക്കും. കഫേയിലെ കുളിരിൽ ചിലപ്പോൾ കാപ്പിയും ചായയും കുടിക്കുകയും ചെയ്യും. വീണ്ടും പുറത്തിറങ്ങുമ്പോൾ വെയിലായിരിക്കും. ഏറ്റവും നല്ലത്, ഈ ചൂടു സമയത്ത് വെള്ളം, ജ്യൂസ് തുടങ്ങിയ കുടിക്കുന്നതാണ് നല്ലത്,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












