ഭാഗ്യമുണ്ടെങ്കിൽ ബാംഗ്ലൂരിലേക്ക് ഹൈടെക്ക് ബസിൽ യാത്ര ചെയ്യാം, കേരളത്തിൽ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ഒക്കെ കാരണമായ നവകേരളാ ബസ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവകേരളാ സദസ് യാത്രയ്ക്കായി കേരളത്തിലങ്ങോളമിങ്ങോളമുള്ള യാക്രകൾക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉപയോഗിച്ച ബസ് എന്ന നിലയിലാണ് നവകേരളാ ബസ് ശ്രദ്ധ നേടിയത്.
നേരത്തെ, നവകേരളാ യാത്രയ്ക്കു ശേഷം ഈ ബസ് കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകൾക്കായി വിട്ടുകൊടുക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ബജറ്റ് യാത്രയിലേക്ക് നവകേരളാ ബസിനെ മാറ്റുന്നതിന് പകരം യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസ് സർവീസ് നടത്താനാണ് തീരുമാനം. കോഴിക്കോട്- ബെംഗളുരു റൂട്ടിലാവും ഇത് സർവീസ് നടത്താന് സാധ്യതയെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ സർവീസ് സംബന്ധിച്ച് തീരുമാനമുണ്ടാകും.

സര്‍വീസ് ആവശ്യങ്ങള്‍ക്കായി ബസിന്‍റെ പെർമിറ്റിലും മാറ്റങ്ങൾ വരുത്തി. നേരത്തെ നവകേരളാ യാത്ര നടത്തയപ്പോൾ കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന ബസിന്‍റെ പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റി. ഇത് ടിക്കറ്റ് കൊടുത്ത് ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതിയാണ്. ഇനി അടുത്തതായി അന്തർസംസ്ഥാന യാത്രയ്ക്കു വേണ്ടിയുള്ള അനുമതിയാണ് ബസിനു വേണ്ടത്. അന്തർ സംസ്ഥാന സർവ്വീസിന് കർണ്ണാടകയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. ഇനി മറ്റുഅനുമതികളും സാങ്കേതിക തടസ്സങ്ങൾ മാറാൻ കെഎസ്ആർടിസി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ സര്‍വീസ് നടത്തുന്ന വിധത്തില്‍ ബസിനുള്ളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ നവകേരളാ യാത്രയുടെ ഭാഗമായി ബസിനുള്ളിൽ നിരവധി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിരുന്നു. ഇപ്പോൾ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്‍ സര്‍വീസ് നടത്താനാകുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
നവകേരളാ ബസിനുള്ളിലെ സൗകര്യങ്ങൾ
25 പുഷ്ബാക്ക് സീറ്റുകളാണ് ബസിനുള്ളത്. കണ്ടക്ടർക്ക് പ്രത്യേക സീറ്റ് ഉണ്ട്. നവകേരള യാത്രയുടെ സമയത്ത് മുഖ്യമന്ത്രിയുരുന്ന റോളിങ് സീറ്റ് മാറ്റിയിട്ടുണ്ട്. ബസിന് ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവും ഉണ്ട്. ടിവിയും മ്യൂസിക് സിസ്റ്റവും ഈ ബസിനുണ്ട്. സീറ്റുകൾ റീ അറേഞ്ച് ചെയ്തു കഴിയുമ്പോൾ ലഗേജിന് കൂടുതല്‍ സ്ഥലം ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












