ഡൽഹി എന്നു കേൾക്കുമ്പോൾ പല ചിത്രങ്ങളാണ് നമ്മുടെ മനസ്സിലെത്തുന്നത്. രാഷ്ട്രപതി ഭവനും ചെങ്കോട്ടയും മാർക്കറ്റുകളും തെരുവുകളും കുത്തബ് മിനാറും ഒക്കെ അതിലുണ്ടാകും. ഓരോ യാത്രാ പ്രേമികളെയും ആഗ്രഹത്തിനനുസരിച്ചുള്ള സ്ഥലങ്ങൾ ഡല്‍ഹിയിൽ കണ്ടെത്താം. അതുകൊണ്ടുതന്നെ യാത്രാ പ്ലാനുകളിൽ ഡൽഹി ഇല്ലാത്തവരായിരിക്കും ചുരുക്കം.
എന്നാൽ മറ്റേത് നാടിനെയും പോലെ തന്നെ ഡൽഹിക്കും കുറച്ച് നിയമങ്ങളുണ്ട്. ഒരു സന്ദർശകനായി ഡല്‍ഹിയിലെത്തുമ്പോൾ നിങ്ങളുടെ യാത്ര സുഗമമാക്കുവാൻ ആദ്യം ചെയ്യേണ്ടത് ഈ നാടിന്‍റെ എഴുതപ്പെടാത്ത നിയമങ്ങളും രീതികളും മനസ്സിലാക്കുക എന്നതാണ്. ഇതാ ഡല്‍ഹിയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ പ്രധാന കാര്യങ്ങൾ മനസ്സിലാക്കാം.

1. മുൻകൂട്ടി ബുക്ക് ചെയ്യാം
ഡൽഹിയിലേക്ക് നിങ്ങളുടെ യാത്ര ഉറപ്പിച്ചു കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക എന്നതാണ്. ഫ്ലൈറ്റ്/ ട്രെയിൻ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ കഴിവതും നേരത്തെ ചെയ്യുക. എന്നും തിരക്ക് അനുഭവപ്പെടുന്ന സ്ഥലമായതിനാൽ തന്നെ ടിക്കറ്റിന് വലിയ തുക വരും. മുൻകൂട്ടു ബുക്ക് ചെയ്താൽ ചെറിയ നിരക്കിൽ ടിക്കറ്റ് എടുക്കാം. ഹോട്ടലുകളിലും ഇുതന്നെയാണവസ്ഥ. റൂമുകൾ മിക്കപ്പോഴും പ്രീ-ബുക്ക്ഡ് ആയിരിക്കും. അതിനാൽ വന്നശേഷം ബുക്കിങ് നടത്താനുള്ള പ്ലാൻ മാറ്റി നേരത്തെ തന്നെ ഹോട്ടലിൽ റൂം ഉറപ്പാക്കാം.
2. പോക്കറ്റടിക്കാതെ ശ്രദ്ധിക്കാം
മറ്റേതു സ്ഥലത്തെയും പോലെ ഇവിടുത്തെ തിരക്കിലും പോക്കറ്റടി ശ്രദ്ധിക്കണം. ഡൽഹിയിൽ പൊതുസ്ഥലങ്ങൾ, മാർക്കറ്റ്, ബസ്, മെട്രോ,മറ്റു തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റും പഴ്സും സൂക്ഷിക്കുക. തിരക്കിനെ പോക്കറ്റടിക്ക് മാർഗമാക്കുന്ന ഒരുപാടാളുകള്‍ ഇവിടെയുണ്ട്. അത്യാവശ്യം പണമല്ലാതെ മറ്റൊന്നും പഴ്സിൽ സൂക്ഷിക്കാതിരിക്കുകയാണ് ഉചിതം.
3. മാർക്കറ്റ് കാണാതെ മടങ്ങരുത്
ഡൽഹിൽ പ്രധാന സ്ഥലങ്ങൾ മാത്രം കണ്ടു മടങ്ങുന്ന വിധത്തില്‍ യാത്ര പ്ലാൻ ചെയ്യരുത്. പകരം ഇവിടുത്തെ മാർക്കറ്റുകൾ കൂടി കാണാൻ ഒന്നോ രണ്ടോ ദിവസം മാറ്റിവെച്ചാലും അതിൽ നിങ്ങൾക്ക് വിഷമിക്കേണ്ടി രികയില്ല. കാരണം അത്രയധികം മാര്ക്കറ്റുകളും കാഴ്ചകളും ഇവിടെ കാണാനുണ്ട്. ജൻപഥ്, ലജ്പത് നഗർ, സരോജിനി മാർക്കറ്റ്, കരോൾ ബാഗ്, ചാന്ദിനി ചൗക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മാർക്കറ്റുകള്‍.
ബാഗ്, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ചെരിപ്പ്, അലങ്കാര വസ്തുക്കൾ എന്നിങ്ങനെ നിങ്ങൾക്ക് വേണ്ടതെല്ലാം വളരെ കുറഞ്ഞ തുകയിൽ ഇവിടെ ലഭിക്കും. മാത്രമല്ല, വില പേശി മേടിക്കുവാനും സാധിക്കും.
4. അപരിചിതരെ മാറ്റിനിർത്തുക
ഒരുപാട് തട്ടിപ്പുകൾ ദിവസവും നടക്കുന്ന സ്ഥലമാണ് ഡൽഹി. പലപ്പോഴും അപരിചിതമായ ഒരാൾ പണം ആവശ്യപ്പെട്ട് നിങ്ങളെ സമീപിച്ചേക്കാം. ഇതിൽ ഭൂരിഭാഗവും തട്ടിപ്പായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, വഴിയിൽ നിങ്ങളെ സഹായിക്കാൻ വരുന്ന ഏജന്‍റുമാരെയും ഒഴിവാക്കുക.
5. സ്ട്രീറ്റ് ഫൂഡ് കഴിക്കുമ്പോൾ
ഡൽഹി അതിന്‍റെ സ്ട്രീറ്റ് ഫൂഡുകൾക്കും വ്യത്യസ്തങ്ങളാച രുചികൾക്കും ഏറെ പ്രസിദ്ധമാണ്. എന്നാൽ വൃത്തിയുടെ കാര്യം നോക്കിയാൽ പലയിടങ്ങളിൽ നിന്നും വിശ്വസിച്ച് കഴിക്കാൻ പറ്റില്ല. വളരെ ചുരുങ്ങിയ ദിവസതെ യാത്രകള്‍ പ്ലാൻ ചെയ്ത് വന്ന് ഒടുവിൽ വയറും ആരോഗ്യവും മോശമായാൽ പിന്നെ പ്ലാൻ ചെയ്തതൊന്നം നടക്കില്ല. അതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിന്നോ വൃത്തിഹീനമായ ഇടങ്ങളിൽ നിന്നൊക്കെയുള്ള ഭക്ഷണം ഒഴിവാക്കുക. നല്ല ഹോട്ടലുകളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












