Search
  • Follow NativePlanet
Share
» »ഡൽഹിയിൽ കനത്ത മഴ തുടരുന്നു; ഇന്ന് യെല്ലോ അലർട്ട് , 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴ

ഡൽഹിയിൽ കനത്ത മഴ തുടരുന്നു; ഇന്ന് യെല്ലോ അലർട്ട് , 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴ

Delhi Rain: ഡൽഹിയിൽ മഴ തുടരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയുടെ പിടിയിലാണ് തലസ്ഥാനം. വഴിയിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജീവിതത്തെ ദുസഹമാക്കി. ഇന്നും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹി-എൻസിആറിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രങ്ങൾ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സഫ്ദർജംഗിൽ 29.6 മില്ലീമീറ്ററും റിഡ്ജ് സ്റ്റേഷനിൽ 69.4 മില്ലീമീറ്ററും ഡൽഹി യൂണിവേഴ്സിറ്റി 56.5 മില്ലീമീറ്ററും ലോധി റോഡ് 28.2 മില്ലീമീറ്ററും അയാ നഗറിൽ 19.5 മില്ലീമീറ്ററും പാലം 18 മില്ലീമീറ്ററും രേഖപ്പെടുത്തി.

IMD Issues Orange Alert In Delhi NCR Region Isolated Heavey Rain

നിർത്താതെ പെയ്യുന്ന മഴ ഡൽഹിയിലെയും എൻസിആറിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളക്കെട്ടിനും വൻ ഗതാഗതക്കുരുക്കിനും കാരണമായി. എൻഎച്ച് 48, മിൻ്റോ റോഡ്, സാകേത് മെട്രോ സ്റ്റേഷന് സമീപം തുടങ്ങിയ പ്രദേശങ്ങളിൽ റോഡിൽ വലിയ വെള്ളക്കെട്ടുകളാണ് ഉണ്ടായത്. ആളുകൾക്ക് മുട്ടോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിലൂടെ നടന്നു പോകേണ്ട അലസ്ഥയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇത് ദൈനംദിന യാത്രയെ കൂടുതൽ തടസ്സപ്പെടുത്തി. പ്രധാന റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഡല്‍ഹിയിൽ റെക്കോർഡ് മഴ

അതേസമയം, ഡല്‍ഹിയിൽ മഴ സെപ്റ്റംബറിലെ വാർഷിക, സീസണൽ ശരാശരി മഴയുടെ അളവിനേക്കാൾ ഇതിനോടകം പെയ്തു കഴിഞ്ഞെഞ്ഞാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ശരാശര 125.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സെപ്റ്റംബറിൽ ഇതിന്റെ 55 ശതമാനം അധികം മഴയാണ് ലഭിച്ചിരിക്കുന്നത്.
മഴക്കാലത്ത് ഡൽഹിയിൽ ലഭിക്കുന്ന ശരാശരി മഴ 650 മില്ലിമീറ്റർ ആണ്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റ് (ഐഎംഡി) കണക്കുകൾ പ്രകാരം, ഡൽഹിയിൽ ഇതിനോടകം 1,000 മില്ലിമീറ്റർ മഴ മറികടന്നു.
2021 ന് ശേഷമുള്ള ഏറ്റവും ഉയർന്നതും കഴിഞ്ഞ ദശകത്തിലെ രണ്ടാമത്തെ ഉയർന്നതുമായ മഴയാണ് ഇവിടെ ഇപ്പോൾ ലഭിച്ചത്.

വായൂ നിലവാരം മെച്ചപ്പെട്ടു

നിർത്താതെ പെയ്യുന്ന മഴ ഡല്‍ഹിയിലെ വായു ഗുണനിലവരാം ഉയരുന്നതിനും കാരണമായി. മഴയെ തുടർന്ന് എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 52ലേക്ക് താഴ്ന്നു, ഈ സീസണിലെ ഏറ്റവും മികച്ച നിരക്കാണിത്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ (സിപിസിബി) കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആദ്യം, 2023 സെപ്റ്റംബർ 10ന് എക്യുഐ 45 ആയിരുന്നു. വരും ദിവസങ്ങളിലും ഡൽഹിയിൽ മികച്ച വായു നിലവാരം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹി മഴ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡൽഹിയിൽ കാലപ്പഴക്കം ചെന്ന വീടുകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം എന്ന നിർദ്ദേശം അധികൃതർ നല്കിയിട്ടുണ്ട്.
ഓടകളുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുകയോ നടന്നു പോവുകയേ വേണ്ടപ്പോൾ ശ്രദ്ധിക്കണം. മഴയില്‍ ഓടകൾ പലയിടത്തും കവിഞ്ഞൊഴുകുന്നതിനാൽ അപകത സാധ്യ കൂടുതലാണ്. അതേസമയം, ശനിയാഴ്ച മുഴുവൻ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നഗരത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയായിരിക്കും പെയ്യു,ക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update delhi rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+