Search
  • Follow NativePlanet
Share
» »ഡൽഹിയിൽ ചൂട് തുടരും; വായു ഗുണനിലവാരം താഴേയ്ക്ക്, വരുന്ന 7 ദിവസത്തെ കാലാവസ്ഥാ പ്രവചനം

ഡൽഹിയിൽ ചൂട് തുടരും; വായു ഗുണനിലവാരം താഴേയ്ക്ക്, വരുന്ന 7 ദിവസത്തെ കാലാവസ്ഥാ പ്രവചനം

ഡൽഹി ചൂടിൽ തന്നെയാണ്. ഓരോ ദിവസവും ചൂട് കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല. കടുത്ത ഉഷ്ണതരംഗത്തിലൂടെയാണ് തലസ്ഥാനം കടന്നു പോകുന്നത്. ഇന്ന് ജൂൺ 4 ന് ഏകദേശം 41.07 ഡിഗ്രി സെൽഷ്യസാണ് ഇവിടെ താപനില രേഖപ്പെടുത്തിയത്. ഐഎംഡി റിപ്പോർട്ട് അനുസരിച്ച് ഈ ദിവസത്തെ പ്രവചനം കുറഞ്ഞ താപനില 32.05 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 45.23 ഡിഗ്രി സെൽഷ്യസുമാണ്.

താപനില കുറയാത്ത സാഹചര്യത്തിൽ ഡല്‍ഹിയിൽ ജീവിക്കുന്നവര്‌ ചൂടിനെതിരെ മുൻകരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. പരമാവധി വെയിൽ കൊള്ളാതെ ശ്രദ്ധിക്കുകയാണ് അത്യാവശ്യം. കൂടാതെ ഉച്ചനേരത്ത് വെളിയിലിറങ്ങുന്നത് ഒഴിവാക്കണം. ഇത് കൂടാതെ നഗരത്തിലെ വായു ഗുണനിലവാരവും വളരെ താഴ്ന്നതാണെന്നാണ് കണക്കുകൾ.

Delhi Weather Update

ഡൽഹിയിലെ എക്യുഐ ഇന്ന് 114.0 ന് അടുത്ത് നിൽക്കുന്നത് നഗരത്തിലെ 'മോശം' വായു ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. ഇതും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കുവാനുള്ള കാരണമാണ്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും മുതിർന്നവരും കൂടുതൽ നേരം പുറത്ത് ചെലവഴിക്കുന്നത് ഒഴിവാക്കണം.

ഡൽഹി കാലാവസ്ഥാ പ്രവചനം ജൂൺ 5-10

ജൂണ്‍ 5: കുറഞ്ഞ താപനില 31°C, കൂടിയ താപനില 43°C (പൊതുവെ മേഘാവൃതമായ ആകാശം, മഴയോ ഇടിമിന്നലോ പൊടിക്കാറ്റിനോ ഉഷ്ണതരംഗ സാഹചര്യങ്ങളോ ഉണ്ടാകാം)
ജൂണ്‍ 6: കുറഞ്ഞ താപനില 30°C, കൂടിയ താപനില 42°C (മഴയും ഇടിമിന്നലും ഉണ്ടാകാം)
ജൂണ്‍ 7: കുറഞ്ഞ താപനില 29°C, കൂടിയ താപനില 43°C (നേരിയ മഴയോ ചാറ്റൽ മഴയോ ഉള്ള പൊതുവെ മേഘാവൃതമായ ആകാശം)

ജൂണ്‍ 8: കുറഞ്ഞ താപനില 30°C, കൂടിയ താപനില 43°C (പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റ്)
ജൂണ്‍ 9: കുറഞ്ഞ താപനില 31°C, കൂടിയ താപനില 44°C (പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റ്)
ജൂണ്‍ 10:കുറഞ്ഞ താപനില 31°C, കൂടിയ താപനില 45°C (പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റ്).

ചൂട് തുടരും

ജൂൺ 4-5 തീയതികളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ട്. ഉത്തർപ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ജൂൺ 7 വരെയും ബീഹാറിൽ ജൂൺ 6-7 തീയതികളിലും ഉഷ്ണതരംഗം തുടരും. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 46.8 ഡിഗ്രി സെൽഷ്യസ്. ഹരിയാനയിലെ സിർസയിലും രാജസ്ഥാനിലെ ഗംഗാനഗറിലും 46.4 ഡിഗ്രി സെൽഷ്യസും 46.5 ഡിഗ്രി സെൽഷ്യസും ഉയർന്നു.

മഴ

ജൂൺ 10 വരെ അരുണാചൽ പ്രദേശ്, മിസോറാം, ത്രിപുര, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ഇടിമിന്നലിനു കനത്ത കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ജൂണ്‍ 6,7 തിതികളിൽ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ജൂൺ 05, 06 തിയതികളിൽ നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളില‍് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

തമിഴ്നാട്ടിൽ ജൂൺ 5 നും കർണാടകയിൽ ജൂൺ 6 വരെയും കനത്ത മഴ പ്രതീക്ഷിക്കുന്നു; ജൂൺ 5 ന് തമിഴ്‌നാട്ടിലും ജൂൺ 6 ന് ആന്ധ്രാപ്രദേശിലും ജൂൺ 7 വരെയും കേരളം, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ജൂൺ 7 വരെ മഴയ്ക്ക് സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi weather update heatwave
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+