രാജ്യതലസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് ഡൽഹിയിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കനത്ത മഴയാണ്. ഇന്ന് 33 ഡിഗ്രിയാണ് താപനില. മണിക്കൂറിൽ 20 കിമി വേഗതയിൽ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും ഡൽഹിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയാണുള്ളത്. ഈ ദിവസങ്ങളിൽ പൊതുവെ മേഘാവൃതമായ ആകാശം ആയിരിക്കും. ഇന്ന്, പകൽ സമയത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഡൽഹിയിൽ മഴയ്ക്ക് ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനർത്ഥം നഗരത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ്. ശനിയാഴ്ച മുഴുവനും മൂടിക്കെട്ടിയ ആകാശത്തോടുകൂടിയ ഈർപ്പമുള്ള അവസ്ഥ അനുഭവപ്പെട്ടു.

ഡൽഹി കാലാവസ്ഥാ പ്രവചനം
ജൂലൈ 7 മുതൽ 13 വരെ പൊതുവേ മേഘാവൃതമയാ ആകാശമാണ് ഡല്‍ഹിയിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മിതമായ മഴയും ഇടയ്ക്കിടെ ഇടിമിന്നലും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം ജൂലൈ 7 ന്, താപനില പകൽ സമയത്ത് 34 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26.2 ഡിഗ്രി സെൽഷ്യസായി താഴുകയും ചെയ്യും.
ജൂലൈ 11 ന്, പകൽ സമയത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ഒപ്പം മണിക്കൂറിൽ 30 കി.മീ വേഗതയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകാം. ആഴ്‌ചയിലുടനീളം നേരിയ മഴ തലസ്ഥാനത്തുടനീളം പെയ്യുമന്നാണ് പ്രവചനം. ഇടയ്‌ക്കിടെയുള്ള മഴയ്‌ക്കൊപ്പം ഡെൽഹി മേഘാവൃതമായ അവസ്ഥയിൽ തുടരുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.
മൺസൂണ്‍ ഡൽഹിയിലേക്ക് എത്തുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇത് വരും ദിവസങ്ങളിൽ മഴയുടെ പ്രവർത്തനം തീവ്രമാക്കും. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. സഫ്ദർജംഗിൽ ജൂലൈയിൽ ആകെ 10.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, ഇത് സാധാരണ നിലയെ അപേക്ഷിച്ച് 61 ശതമാനം മഴക്കുറവാണ്.
അതേസമയം, ഡൽഹിയിൽ പെയ്യുന്ന മഴ ചെളിക്കും വെള്ളക്കെട്ടുകൾക്കും കാരണമായിട്ടുണ്ട്.
അതേ സമയം ഡൽഹിയിലെ വായു നിലവാരം തൃപ്തികരമായ നിലയിൽ തുടരുകയാണ്.1 0 മാസത്തിന് ശേഷമാണ് 51നും 100നും ഇടയിലേക്ക് വായുനിലവാരം എത്തുന്നത്. ഇതിനു മുൻക് കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഡൽഹിയില്‍തൃപ്തികരമായ വായു നിലവാരം രേഖപ്പെടുത്തിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












