Search
  • Follow NativePlanet
Share
» »ഡല്‍ഹിയില് ഓറഞ്ച് അലര്‍ട്ട്, മഴ പെയ്യാൻ സാധ്യത.. വരും ദിവസങ്ങളിലും മഴ

ഡല്‍ഹിയില് ഓറഞ്ച് അലര്‍ട്ട്, മഴ പെയ്യാൻ സാധ്യത.. വരും ദിവസങ്ങളിലും മഴ

കനത്ത പൊള്ളുന്ന ചൂടിൽ നിന്നും ആശ്വാസമായി ഡല്‍ഹിയിൽ മഴയാണ് ഇപ്പോൾ. കൊടുംചൂടിൽ സമാധാനത്തോടെ പുറത്തിറങ്ങാനാവാതെ, ജലക്ഷാമവും കഷ്ടപ്പാടുകളും കൊണ്ട് വലഞ്ഞ തലസ്ഥാനത്തിന് ആശ്വാസമായാണ് മഴ പെയ്യുന്നത്. നേരത്തെ തിങ്കളാഴ്ച ഡൽഹിയിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നുവെങ്കിലും മഴ പെയ്തില്ല.

ഇപ്പോഴിതാ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ "ഓറഞ്ച്" അലർട്ട് പ്രഖ്യാപിച്ചിരികുകയാണ്. ഈ ദിവസങ്ങളിൽ ആകാശം പൊതുവേ മേഘാവൃതമായിരിക്കുമെന്നും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കാലാവ്സഥാ പ്രവചനം വിശദമാക്കുന്നു. പ്രവചനങ്ങൾ അനുസരിച്ച് ഇപ്പോൾ ആശ്വാസത്തിനുള്ള സമയമാണിത്. കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസിലും എത്താം.കൂടിയ താപനില ഈ സീസണിലെ ശരാശരിയേക്കാൾ 1.7 ഡിഗ്രി താഴെയാണുള്ളത്.

Delhi Weather Update Orange Alert For 2 Days Dellhi And NCR

രാജ്യത്തിന്‍റെ ഏകദേശം മുഴുവൻ ഭാഗങ്ങളിലും മൺസൂൺ എത്തിയെങ്കിലും ഡൽഹിയിൽ മഴക്കാലം അതിന്‍റെ ശക്തി പ്രാപിക്കാനുള്ള കാത്തിരിപ്പിലാണ്. ഐഎംഡിയുടെ പ്രവചനമനുസരിച്ച് കനത്ത മഴ ഇന്ന് മുതൽ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വരുന്ന ഏഴ് ദിവസത്തെ പ്രവചനത്തിൽ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും മേഘാവതൃമായ ആകാശമാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഇടിമിന്നലിനും സാധ്യതയുണ്ട്.

അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹി-എൻസിആറിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 2, 3 തീയതികളിൽ ഡൽഹിയിൽ കനത്ത മഴയ്ക്കും ജൂലൈ 6 വരെ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനുശേഷം ശക്തമായ കാറ്റിനൊപ്പം മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് താപനിലയിൽ കാര്യമായ കുറവുണ്ടായേക്കും. കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 3 പോയിൻറ് കുറഞ്ഞ് 33 ഡിഗ്രി സെൽഷ്യസ് വരെ താഴാനും സാധ്യതയുണ്ട്. ഇതുമൂലം ചൂടിൽ നിന്ന് ആശ്വാസം ലഭിക്കും.

അതേസമയം, ബീഹാറിൽ ജൂലൈ 2 മുതൽ ജൂലൈ 5 വരെ ഒറ്റപ്പെട്ട കനത്ത ആർദ്ര കാലാവസ്ഥ ഉണ്ടാകുമെന്നും ജാർഖണ്ഡിൽ ജൂലൈ 2, ജൂലൈ 3 തിയതികളിലും പശ്ചിമ ബംഗാളിൽ ജൂലൈ 4, ജൂലൈ 5 തീയതികളിലും ഇത് ലഭിക്കുമെന്നാണ് പ്രവചനം. ത്രിപുരയിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതേ കാലയളവിൽ അരുണാചൽ പ്രദേശിലും മഴ ലഭിക്കും. ജൂലൈ രണ്ടിന് മേഘാലയയ്ക്കും അസമിനും മഴ കിട്ടുമെന്നാണ് പ്രവചനം.

അതേപോലെ ജൂലൈ 2,3,5 എന്നീ തിയതികളിൽ ഗുജറാത്തിലും ഗോവ, കൊങ്കൺ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജൂലൈ 2 മുതൽ ജൂലൈ 5 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ഇന്ന് പ്രതീക്ഷിക്കാം. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 2, ജൂലൈ 3 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്, കിഴക്കൻ രാജസ്ഥാനിൽ ജൂലൈ 3 മുതൽ ജൂലൈ 5 വരെ മഴ ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+