Search
  • Follow NativePlanet
Share
» »ഡൽഹി കാലാവസ്ഥ; കുടയെടുക്കാൻ മറക്കേണ്ട, മഴ തുടരും, തലസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട്

ഡൽഹി കാലാവസ്ഥ; കുടയെടുക്കാൻ മറക്കേണ്ട, മഴ തുടരും, തലസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട്

വാരാന്ത്യ യാത്രാകളോ മറ്റെന്തെങ്കിലുമോ പ്ലാൻ ചെയ്തിട്ടുണ്ടോ? എന്നാൽ കുടയെടുക്കാന്‍ മറക്കേണ്ട. കേന്ദ്ര കാലാവസഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് ഡല്‍ഹിയിൽ മഴ തുടരും. തലസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഒപ്പം ആകാശം മേഘാവൃതവുമായിരിക്കും. ഓഗസ്റ്റ് 10ന് രാജ്യതലസ്ഥാനത്ത് ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് മഴ തുടരുകയാണ്.

അതേസമയം, ഇന്ന് സുഖകരമായ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് പുലർച്ചെ ഡൽഹിയിൽ അനുഭവപ്പെട്ടത്.
തുവെ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. വരും ദിവസങ്ങളില്‌ ഡൽഹിയിലെ കാലാവസ്ഥ നോക്കാം.

Delhi Weather Update Yellow Alert In Delhi I

ഡൽഹി കാലാവസ്ഥാ പ്രവചനം

ഐഎംഡിയുടെ പ്രവചനം അനുസരിച്ച് വരും ആഴ്ചയിലും മഴയോട് കൂടിയ കാലാവസ്ഥ തുടരും. ഈ ദിവസങ്ങളിൽ പൊതുവെ മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയും ഇടയ്‌ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും പ്രവചിക്കുന്നു. ഓഗസ്റ്റ് 11 ന് ഡൽഹിയിലെ താപനില 32 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും, മേഘാവൃതമായ ആകാശവും നേരിയതോ മിതമായതോ ആയ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.

തുടർന്നുള്ള ദിവസങ്ങളിൽ സമാനമായ അവസ്ഥയായിരിക്കും. ഓഗസ്റ്റ് 12 ന് താപനില 33 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലാവും. നേരിയ മഴയും ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കുന്നു.
ഓഗസ്റ്റ് 13-നും താപനില ഏകദേശം 33 ഡിഗ്രി സെൽഷ്യസും 26 ഡിഗ്രി സെൽഷ്യസും ആയിരിക്കും, മേഘാവൃതമായ ആകാശത്തിന് കീഴിൽ നേരിയ മഴയോ ഇടിമിന്നലോ പ്രതീക്ഷിക്കാം.

ഓഗസ്റ്റ് 14 ന് കാലാസ്ഥയിൽ ചെറിയ മാറ്റം പ്രതീക്ഷിക്കുന്നു. പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഒപ്പം നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലോടുകൂടിയ മഴയും കാണും. മറ്റു ദിവസങ്ങളേക്കാൾ അല്പം തണുപ്പും 14ന് പ്രതീക്ഷിക്കാം. ഓഗസ്റ്റ് 15 ന് പ്രവചനം പകൽ 33 ഡിഗ്രി സെൽഷ്യസിലേക്കും രാത്രിയിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും താപനില മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നേരിയ മഴയും മേഘാവൃതമായ ആകാശവും ഇടിമിന്നലോടുകൂടിയ മഴയും പെയ്തേക്കാം,

ഓഗസ്റ്റ് 10 കാലാവസ്ഥാ പ്രവചനം

മധ്യ മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മധ്യപ്രദേശ് തുടങ്ങി നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് 10 ശനിയാഴ്ച കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അരുണാചൽ പ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്

നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, അസം, മേഘാലയ, സബ്ഹിമാലയൻ പശ്ചിമ ബംഗാൾ & സിക്കിം, ഒഡീഷ, ജാർഖണ്ഡ്, ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽഗിത്-ബാൾട്ടിസ്ഥാൻ മുസാഫറാബാദ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ, കിഴക്കൻ മധ്യപ്രദേശ്, കൊങ്കൺ & ഗോവ, മധ്യ മഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങൾ, ഗുജറാത്ത് മേഖല എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബീഹാർ, ഹിമാചൽ, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update delhi rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+