Search
  • Follow NativePlanet
Share
» »ഇതൊക്കെയാണ് ട്രെയിൻ.. വിമാനത്തിൽ പോകുന്ന ഫീൽ! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ പ്രത്യേകതകൾ

ഇതൊക്കെയാണ് ട്രെയിൻ.. വിമാനത്തിൽ പോകുന്ന ഫീൽ! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ പ്രത്യേകതകൾ

ട്രെയിൻ യാത്രരംഗത്ത് വന്ദേ ഭാരത് ട്രെയിനുകൾ ചരിത്രം സൃഷ്ടിച്ചു. തിങ്ങിത്തിരക്കി പോകുന്ന, സമയത്തെത്താത്ത ട്രെയിനുകളുടെ നാട്ടിൽ കൃത്യസമയം പാലിക്കുന്ന , വൃത്തിക്കും ശുചിത്വത്തിനു മുൻഗണന നല്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ വമ്പൻ ഹിറ്റ് തന്നെയാണ്. ഏറ്റവും മികച്ച യാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ വന്ന വന്ദേ ഭാരതിനു ശേഷം ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ്.

രാത്രി കിടന്നുള്ള ട്രെയിൻ യാത്രകള്‍ക്കായി ഒരുക്കുന്ന വന്ദേ ഭാരത് സ്ലീപ്പറുകൾ രാജധാനിയേക്കാൾ മികച്ച സൗകര്യങ്ങളാണ് നല്കുകയെന്നാണ് റിപ്പോർട്ടുകൾ. 2024 ജൂലൈ മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഇതാ എന്തുകൊണ്ട് വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകൾ ഇത്രയും പ്രത്യേകതയുള്ളതാകുന്നുവെന്ന് നോക്കാം.

Features of the Vande Bharat Sleeper Train

രാജധാനിയേക്കാൾ കിടിലൻ

വരുന്ന മാസങ്ങളിൽ പാളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകൾ നിലവിലെ ഏറ്റവും മികച്ച സർവീസുകളിലൊന്നായ രാജധാനിയേക്കാൾ കേമമാകും എന്നാണ് പറയുന്നത്. വന്ദേ ഭാരത് സ്ലീപ്പർ സെമി ഹൈ സ്പീഡ് ട്രെയിനിന് പ്രത്യേകതകൾ വേറെയുമുണ്ട്.

വന്ദേ ഭാരത് സ്ലീപ്പര് ട്രെയിൻ സ്പീഡ്

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാണ് . വന്ദേ ഭാരത് സ്ലീപ്പർ സെമി ഹൈ സ്പീഡ് ട്രെയിനിന് സാധിക്കുക. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് അതിന് ആകെ 16 കോച്ചുകളാണുള്ളത്. അതിൽ 11 തേഡ് എസി, 2 എസി ടു ടയർ,1 എസി ഫസ്റ്റ് കോച്ച് എന്നിവയാണുള്ളത്.

സ്ലീപ്പർ കോച്ച്

രാജധാനി എക്സ്പ്രസിനേക്കാൾ മുന്നിൽ നിൽക്കുന്നതാണ് വന്ദേ ഭാരത് സ്ലീപ്പറിലെ കോച്ച്. എടുത്തുപറയേണ്ടത് ഇതിന്‍റെ കുഷ്യനിങ് തന്നെയാണ്. യാത്രക്കാർക്ക് സുഖകരമായ ഉറക്കം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള കുഷ്യനിങ്ങാണ് ഇതിനുള്ളത്.

ചൂട് വെള്ളം വരുന്ന ഷവര്‍

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ ട്രെയിൻ യാത്രകളിൽ വൃത്തിയുള്ള വെള്ളം ലഭിക്കുക എന്നത് തന്നെ ആഢംബരമാണ്. അപ്പോൾ കുളിക്കാൻ ചൂടുവെള്ളം വരുന്ന ഷവർ കിട്ടിയാലോ. വന്ദേ ഭാരത് സ്ലീപ്പറിലെ എസി ഫസ്റ്റ് കോച്ചിലാണ് ചൂടുവെള്ളം വരുന്ന ഷവർ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ബയോ വാക്വം ടൊയ്ലറ്റ്

ട്രെയിനുകളിലെ ശുചിമുറികൾ യാത്രക്കാർക്ക് എന്നും ഒരു ദുസ്വപ്നമാണ്. നിവൃത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ മാത്രമാണ് പലരും ഇത് ഉപയോഗിക്കുന്നത്. എന്നാൽ വന്ദേ ഭാരത് സ്ലീപ്പറിൽ ദുർഗന്ധമില്ലാത്ത ബയോ വാകവം ടോയ്ലറ്റ് ആണുള്ളത്. മോഡ്യുലാര്‍ ഫിറ്റിങ്സോടെയാണ് ഇത് വരുന്നത്.

കൂടാതെ വെള്ളം ദേഹത്ത് തെറിക്കാത്ത വിധത്തിലുള്ള വാഷ് ബേസിൻ ആകും വന്ദേ ഭാരത് സ്ലീപ്പറിൽ ഉണ്ടാവുക. ഊർജം സംരക്ഷിക്കുന്ന ലൈറ്റിങ് സിസ്റ്റം ആണ് ഇതിന് ഒരുക്കിയിട്ടുള്ളത്. ട്രെയിനിലെ പൊതു ഇടങ്ങളിൽ സെൻസർ ബേസ്ഡ് ലൈറ്റിങ് ആണുള്ളത്. ഓട്ടോമാറ്റിക് പാസഞ്ചര്‌ എൻട്രി എക്സിറ്റ് വാതിലുകൾ എന്നിവയും ഇതിനുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+