Search
  • Follow NativePlanet
Share
» »മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യം; എളുപ്പത്തിൽ വിസ, കുറഞ്ഞവിമാന നിരക്ക്

മലയാളികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ രാജ്യം; എളുപ്പത്തിൽ വിസ, കുറഞ്ഞവിമാന നിരക്ക്

കാണാൻ ഒരുപാട് കാഴ്ചകൾ വേണം..കുന്നും മലയും പട്ടങ്ങളും ഗ്രാമവും തെരുവുകളും ഒക്കെ ഉണ്ടായിരിക്കണം. ഏതു പാതിരാത്രിയിലും ധൈര്യമായി പുറത്തിറങ്ങാൻ സാധിക്കുന്ന ഇടമായിരിക്കണം. യാത്രയ്ക്കായി ഒരിടം തിരഞ്ഞെടുക്കുമ്പോൾ ഉള്ള ആഗ്രഹങ്ങളിൽ കുറച്ചു മാത്രമാണിത്. അടുത്തതാണ് എല്ലാവർക്കും ഒരുപോലെ വേണ്ടത്. ചെലവ് കുറവായിരിക്കണം.. എന്നാൽ ഇതിനപ്പുറം കിട്ടുന്ന ഒരു രാജ്യം ഉണ്ടെങ്കിലോ. അതും ഒരു യൂറോപ്യൻ രാജ്യം. ഏതാണ് ആ രാജ്യം എന്നു കേൾക്കുന്നതിനു മുൻപേ തന്നെ "ഞങ്ങൾ റെഡി... വാ ബാഗ് പാക്ക് ചെയ്യാം" എന്നു പറഞ്ഞ് സഞ്ചാരികൾ ഒരുങ്ങിക്കഴിഞ്ഞു.

ഇത് ജോർജിയ... ഏറ്റവും കുറഞ്ഞ ചെലവിൽ അടിച്ചു പൊളിച്ചു പോയി വരാൻ കഴിയുന്ന യൂറോപ്യൻ രാജ്യം. യൂറോപ്യൻ യാത്ര എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ പറ്റിയ ജോർജിയ വർഷങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട യാത്രാസ്ഥാനം കൂടിയാണ്. ചെലവ് കുറവ് മാത്രമല്ല, വിസ എളുപ്പത്തിൽ ലഭിക്കും എന്നതും ജോർജിയയുടെ പ്രത്യേകതയാണ്. ഇതാ ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ ജോർജിയ യാത്ര പ്ലാന്‍ ചെയ്യാമെന്നും വിസ, വിമാനടിക്കറ്റ് തുടങ്ങിയ കാര്യങ്ങളും വിശദമായി വായിക്കാം.

georgia travel attractions

ജോർജിയ

ജോർജിയ യാത്രാ വിശേഷങ്ങൾ അറിയുന്നതിനു മുൻപ് ജോർജിയ എന്ന രാജ്യത്തെ നമുക്ക് പരിചയപ്പെടാം. കിഴക്കൻ യൂറോപ്പിനും പശ്ചിമ ഏഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ട്രാൻസ് കോണ്ടിനെന്‍റൽ രാജ്യമാണ് ജോർജിയ. തലസ്ഥാനവും ഏറ്റവും വലിയ നഗരവും ടിബിലിസിയാണ്. 26,900 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള രാജ്യത്ത് 3.7 ദശലക്ഷം ആളുകൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്,. ചരിത്രാതീത കാലം മുതലേ ജനവാസം ഉണ്ടായിരുന്ന രാജ്യമാണിത്.

മൊത്തത്തിൽ ഒരു പർവ്വത രാജ്യമായ ഇവിടം കണ്ടാൽ ഒരു പഴയ നാടോടിക്കഥയിൽ നിന്നും നേരിട്ട് ഇറങ്ങി വന്ന ഒരു നഗരമെന്നാണ് തോന്നിക്കുക. അതിപുരാതന നിർമ്മിതിയുട ഭംഗി ഇന്നും ശേഷിപ്പിക്കുന്ന ദേവാലയങ്ങളും കോട്ടകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. കൊക്കോസ് മലനിരകളും താഴ്‌വാരങ്ങളും രാജ്യത്തിന്‍റെ ഭംഗിയെ ഇരട്ടിപ്പിക്കുന്നു. ഗുഹകളും പർവ്വതങ്ങളും മഞ്ഞുവീഴ്ചയും ഒക്കെ ഇവിടെയും കാണാനുണ്ട്. സ്കീയിങ് ക്ലബ്ബുകൾ, പഴയകാല ആശ്രമങ്ങൾ, വൈൻ ടേസ്റ്റിങ് സ്ഥലങ്ങൾ എന്നിങ്ങനെ വേറെയും കാഴ്ചകളും ഇവിടെയുണ്ട്.

georgia travel package

നാട്ടിലുള്ളവരേക്കാൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളില് ജീവിക്കുന്നവരാണ് അവധിക്കാല യാത്രകൾക്ക് ജോർജിയ തിരഞ്ഞെടുക്കുന്നത്. വിസ ലഭിക്കാനുള്ള എളുപ്പവും വെറും മൂന്ന് മണിക്കൂർ യാത്ര മതിയെന്നതും കുറഞ്ഞ ചെലവുമാണ് ജോർജിയ തിരഞ്ഞെടുക്കാനുള്ള കാരണം. മാത്രമല്ല, കുടുംബത്തെ കൂട്ടിയുള്ള യാത്രയാണെങ്കിലും കീശ കാലിയാക്കാതെ പോയി വരാം.

യുഎഇ വിസയുള്ളവർക്ക്

യുഎഇ വർക്ക് വിസയോ അല്ലങ്കിൽ മിഡിൽ ഈസ്റ്റ് വിസയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ജോർജിയയിലേക്ക് വരാം. ഇവർക്ക് ജോർജിയയിൽ വിസ ഓൺ അറൈവൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അവിടുത്തെ എയര്‍പോര്‍ട്ടില്‍ നിന്നും ജോര്‍ജിയന്‍ വിസ സൗജന്യമായി ലഭിക്കും. ഇത് കൂടാതെ, ഷെങ്കന്‍, ജപ്പാന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ജോര്‍ജിയന്‍ വിസയില്ലാതെ തന്നെ ഈ രാജ്യത്ത് പ്രവേശിക്കാം.

ഇന്ത്യയിൽ നിന്ന് ജോർജിയ പോകാൻ

ഇന്ത്യക്കാർക്ക് ഇ-വിസ വഴി ജോർജിയിലേക്ക് പോകാം. ജോര്‍ജിയന് സർക്കാരിന്‍റെ ഔദ്യോഗിക വിസ പോർട്ടല് വഴി ഇ-വിസയ്ക്കായി അപേക്ഷിക്കാം. അഞ്ച് ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് മറുപടി ലഭിക്കും. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചാൽ പത്ത് ദിവസങ്ങൾക്ക് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. ട്രാവൽ ഇൻഷുറന്സ് എടുക്കുകയും മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്യുകയും ചെയ്തു വേണം പോകാൻ.

ജോർജിയ വിമാനം

വിമാന ടിക്കറ്റിന്‍റെ കാര്യത്തിലും പൊതുവേ ലാഭകരമാണ് ഈ യാത്ര. ഡല്‍ഹിയില്‍ നിന്ന് ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളുണ്ട്. നേരത്തെ ബുക്ക് ചെയ്താല്‍ കുറഞ്ഞ തുകയ്ക്ക് തന്നെ ജോർജിയയ്ക്ക് ടിക്കറ്റ് ഉറപ്പാക്കാം. വർഷത്തിൽ എപ്പോൾ വേണെമങ്കിലും സന്ദർശിക്കാൻ കഴിയുന്ന രാജ്യം കൂടിയാണ് ഇത്. ഓരോ സീസണിലും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ ഇവിടെ സഞ്ചാരികൾക്കായി കാത്തിരിപ്പുണ്ടാവും.

ജോർജിയയിൽ എത്തിയാൽ

ചെലവ് കുറഞ്ഞ താമസം, നഗരത്തിൽ ചുറ്റിസഞ്ചരിക്കാൻ ബജറ്റ് ഫ്രണ്ട്ലി ആയ ഗതാഗത മാർഗ്ഗങ്ങൾ എന്നിങ്ങനെ ജോർജിയൻ യാത്രയെ ലഭകരമാക്കുന്ന വേറെയും കാര്യങ്ങളുണ്ട്. പാക്കേജ് എടുക്കാതെ സ്വയം പ്ലാൻ ചെയ്ത് പോകുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ താമസവും യാത്രയും ഒപ്പിക്കുകയും ചെയ്യാം. മറ്റു രാജ്യങ്ങളെയപേക്ഷിച്ച് വലുപ്പത്തിൽ ചെറുതായതുകൊണ്ട് പ്രധാന സ്ഥലങ്ങളും കാഴ്ചകളും കണ്ടുതീർക്കുകയും ചെയ്യാം. നാല് ദിവസം ചെലവഴിച്ചാൽ പ്രധാന കാഴ്ചകളൊക്കെ കണ്ട് മടങ്ങാം.

ജോർജിയ കാഴ്ചകൾ

തലസ്ഥാനമായ ടിബിലിസി,ഗൗഡറി എന്നിവയാണ് സഞ്ചാരികൾ പൊതുവേ കാണാനെത്തുന്ന സ്ഥലങ്ങൾ.
പ്രകൃതിഭംഗിയാൽ അതിമനോഹരമായ ഇടമാണ് ഗൗഡറി. ഇവിടെ വൈനുകളും പ്രാദേശിക കൃഷികളും ഒക്കെയാണ് കാണാനുള്ളത്. മലകളും കുന്നും പർവ്വതവും അരുവികളും ഒക്കെ ഇവിടുത്തെ കാഴ്ചകളിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world visa interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+