വിദേശത്ത് മികച്ച ഒരു തൊഴിലും അവിടെ മെച്ചപ്പെട്ട ജീവിതവും.. തൊഴിൽ തേടുന്നവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. യൂറോപ്പ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ സാധ്യകൾ ഒരുപാടുണ്ടെങ്കിലും അവിടെ ചെന്ന് തൊഴിലന്വേഷിച്ച് കണ്ടെത്തുക എന്നത് വെല്ലുവിളി തന്നെയാണ്. സാധാരണ വിസയിൽ തൊഴിലന്വേഷണം സാധ്യമല്ല എന്നതാണ് ഒന്നാമത്തെ കാരണം. എന്നാൽ വിദേശ രാജ്യങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ തേടുന്ന ഇന്ത്യക്കാരടക്കമുള്ളവർക്ക് ഉയർന്ന സാധ്യതകൾ തുറക്കുകയാണ് ജർമനിയുടെ 'ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ്'.
എളുപ്പത്തിലുള്ള കുടിയേറ്റവും മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും ഉറപ്പു തരുന്ന ജർമനി തൊഴിലന്വേഷകർക്കായി അവതരിപ്പിച്ചിരിക്കുന്ന വിസ പ്രോഗ്രാം ആയ ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് ജൂൺ 1 മുതല്‍ പ്രാബല്യത്തില് വന്നു. മലയാളികളടക്കമുള്ളവർക്ക് തൊഴിൽ തേടി ജർമനിയിലേക്ക് പോകുവാനുള്ള അവസരമാണ് ഇത് തരുന്നത്. എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഹെൽത്ത് കെയർ തുടങ്ങിയ നിർണായക മേഖലകളിലെ വിദഗ്ദരുടെ അഭാവം പരിഹരിക്കുകയാണ് ഉതുകൊണ്ട് ലക്ഷ്യമിടുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം
യൂറോപ്യൻ യൂണിയനിന് പുറത്തു നിന്നുള്ളവർക്കാണ് ഓപ്പര്‍ച്യൂണിറ്റി കാര്‍ഡിന് അപേക്ഷിക്കുവാൻ സാധിക്കുക. ഇവർക്ക് തൊഴിലവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു വർഷത്തേക്ക് ജർമ്മനിയിലേക്ക് പോകാൻ ഇതനുവദിക്കുന്നു. ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് വഴി ജർമനിയിൽ എത്തിയവർക്ക് ഒരു വർഷം ജർമനിയിൽ താമസിച്ച് തൊഴിലന്വേഷിക്കാം. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന ഒരു തീരുമാനമാണിത്.
എന്തൊക്കെ വേണം
പോയിന്‍റ് അടിസ്ഥാനമാക്കിയാണ് ഓപ്പർച്യൂണിറ്റി കാർഡ് കിട്ടുക. ഭാഷാപ്രാവീണ്യം,വിദ്യാഭ്യാസം, പ്രായം, തൊഴില്‍ പരിചയം, ജര്‍മനിയില്‍ ജോലിചെയ്യുന്ന ജീവിതപങ്കാളി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിനുണ്ട്. ഓപ്പർച്യുണിറ്റി കാർഡിന് യോഗ്യത നേടുന്നതിന്, അപേക്ഷകർ കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിൽ പരിശീലനം പൂർത്തിയാക്കിയിരിക്കണം അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്ത് നിന്ന് പ്രസക്തമായ യൂണിവേഴ്സിറ്റി ബിരുദം നേടിയിരിക്കണം.
ഭാഷാപ്രാവീണ്യവും വളരെ പ്രധാനമാണ്. ജര്‍മന്‍ (എവണ്‍ സി.ഇ.എഫ്.ആര്‍) അല്ലെങ്കില്‍ ഇംഗ്ലീഷ് (ലെവല്‍ ബി2 സി.ഇ.എഫ്.ആര്‍) ആണ് സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത്. കൂടാതെ, ഒരു വർഷത്തേക്ക് ജർമ്മനിയിൽ തങ്ങളെത്തന്നെ പിന്തുണയ്ക്കുന്നതിന്, പാർട്ട് ടൈം ജോലിയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ മതിയായ (മൊത്തം 12,000 യൂറോയുടെ) സാമ്പത്തിക സ്രോതസ്സുകൾ വരുന്നവർ കാണിച്ചിരിക്കണം.
സ്ഥിരജോല ഇല്ലാതെ ജർമനിയിൽ എത്തുവാനും ഒരു വർഷം ഇവിടെ താമസിച്ച് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട് ടൈം ജോലി ചെയ്ത് ജീവിക്കാനും ഈ കാർഡ് സഹായിക്കുന്നു. ജോലി ലഭിച്ചാൽ വീണ്ടും രണ്ട് വർഷം കൂടി പ്രത്യേക അനുമതികളില്ലാതെ രാജ്യത്ത് തങ്ങാൻ സാധിക്കും. കൂടാതെ, ഈ പെർമിറ്റ് 12 മാസത്തേക്ക് കൂടി നീട്ടാവുന്നതാണ്. അതായത് ഓപ്പർച്യൂണിറ്റി കാർഡിൽ വന്ന് ജോലി ലഭിച്ചാൽ പരമാവധി മൂന്ന് വർഷത്തെ റെസിഡൻസി കാലയളവ് ലഭിക്കും.
ജര്‍മ്മനി ജോബ് സീക്കർ വിസ
നേരത്തെ ജർമ്മനി തൊഴിലന്വേഷകർക്കായി ജോബ് സീക്കർ വിസ അവതരിപ്പിച്ചിരുന്നു.ഈ വിസയിൽ വരുന്നവർക്ക് ആറു മാസത്തോളം കാലം ജർമ്മനിയിൽ താമസിച്ച് ജോലി തിരയുവാനും ജോലിയിൽ പ്രവേശിക്കുവാനും സാധിക്കും.ഈ സമയത്തിനുള്ളിൽ ജോലി കണ്ടെത്തുന്നവർക്ക് ജർമ്മനിയുടെ വർക്ക് വിസയിലേക്കോ വർക്ക് പെർമിറ്റിലേക്കോ മാറി രാജ്യത്ത് തുടരാം. ജോലി കിട്ടിയില്ലെങ്കിൽ തിരികെ മടങ്ങേണ്ടിയും വരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












