Search
  • Follow NativePlanet
Share
» »ആരും കൊതിക്കും ഈ രാജ്യങ്ങളിൽ ജീവിക്കാൻ..ഒന്നല്ല ഒരായിരം കാരണങ്ങള്‍, നിങ്ങളും പോകുമോ അവസരം കിട്ടിയാൽ?

ആരും കൊതിക്കും ഈ രാജ്യങ്ങളിൽ ജീവിക്കാൻ..ഒന്നല്ല ഒരായിരം കാരണങ്ങള്‍, നിങ്ങളും പോകുമോ അവസരം കിട്ടിയാൽ?

ജനിച്ചു വളർന്ന നാട്ടിൽ നിന്നും മറ്റൊരു രാജ്യം ജീവിക്കാനായി തിരഞ്ഞെടുത്ത് അവിടേക്ക് മാറുന്നത് ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ഉന്നത പഠനത്തിനായി വിദേശത്ത് പോയി അവിടെ ജോലി കണ്ടെത്തി അവിടെ തന്നെ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. പഠനത്തിനായാണ് പോകുന്നതെങ്കിലും തിരിച്ചു നാട്ടിലേക്ക് ഒരു മടങ്ങി വരവ് ആരും ആഗ്രഹിക്കുന്നു പോലുമില്ല. എന്താവും സ്വന്തം നാട് വിട്ട് വേറൊരു രാജ്യത്തേയ്ക്ക് പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്?

മികച്ച ജീവിത നിലവാരം മുതൽ ജോലി സാധ്യതകളും ആരോഗ്യ പരിപാലനവും കാലാവസ്ഥയും ഉയർന്ന വിദ്യാഭ്യാസ സാധ്യതകളും എല്ലാമടക്കം ഒരുപാട് കാര്യങ്ങളുണ്ട് നാട് വിട്ട് പോകുന്നതിനു പിന്നിൽ. ന്നം പല നാടുകളിലും സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളും തൊഴിലില്ലായ്മയും യുവജനത്തെ അവിടെനിന്നു പോകാൻ തോന്നിപ്പിക്കുന്നു. ഇപ്പോഴിതാ,ഗൂഗിൾ സെർച്ച് ഡാറ്റ വിശകലനം ചെയ്തു ഫസ്റ്റ് മൂവ് ഇന്‍റർനാഷണൽ ആളുകൾ ഏറ്റവും കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്ന മികച്ച 10 രാജ്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ്.

1. കാനഡ

കുടിയേറ്റക്കാരുടെ സ്വർഗ്ഗരാജ്യമാണ് കാനഡ. കാനഡയിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട് 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഗൂഗിളിൽ തിരഞ്ഞതെന്നാണ് കണക്കുകൾ പറയുന്നത്. വിദ്യാഭ്യാസ സാധ്യതകളും മികച്ച ജീവിത നിലവാരവുമാണ് വിദ്യാർത്ഥികളടക്കമുള്ളവരെ കാനഡയിലേക്ക് ആകർഷിക്കുന്നത്. അതോട1പ്പം ആരോഗ്യ പരിപാലനം, പ്രകൃതി സൗന്ദര്യം, താരതമ്യേന എളുപ്പമായ കുടിയേറ്റ മാർഗ്ഗങ്ങൾ എന്നിവ കാനഡയെ പ്രിയപ്പെട്ടതാക്കുന്നു. ഇന്ത്യയിൽ നിന്നും കുടിയേറുന്നവരുടെ ആദ്യ ചോയിസ് കൂടിയാണ് കാനഡ.

2. ഓസ്ട്രേലിയ

ഓസ്ട്രേലിയയിലേക്ക് കുടിയേറണോ എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞവർ 1.2 ദശലക്ഷത്തിലധികം ആളുകളാണ്. മികച്ച കാലാവസ്ഥ, സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന ആളുകൾ, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സൗജന്യ ആരോഗ്യ പരിരക്ഷ എന്നിവയാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരെ കാത്തിരിക്കുന്നത്. സിഡ്ഡി, മെല്ഡബോൺ പോലുള്ള ലോകോത്തര നഗരങ്ങൾ, പർവ്വതങ്ങൾ, ബീച്ചുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

3. ന്യൂസീലൻഡ്

1.16 ദശക്ഷം ഗൂഗിൾ തിരയലുകളുമായി മൂന്നാം സ്ഥാനം ന്യൂസിലൻഡിനാണ്. നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്താൽ വലിയ ജീവിത ചെലവാണ് ഇവിടെയുള്ളതെങ്കിലും ഉയർന്ന ജീവിത നിലവരാവും സുരക്ഷയും ആരോഗ്യ പരിരക്ഷയും ആളുതളെ ഇവിടേക്ക് എത്തിക്കുന്നു. മനോഹരമായ അന്തരീക്ഷത്തിൽ മികച്ച ജീവിതം ആഗ്രഹിക്കുന്നവർക്ക് പറ്റിയ രാജ്യമാണ് ന്യൂസീലൻഡ്. ഇവിടുത്തെ പ്രകൃതി ഭംഗിയും പേരുകേട്ടതാണ്.

4. സ്പെയിൻ

കുടിയേറ്റത്തിനായുള്ള തിരച്ചിലുകളിൽ അടുത്ത സ്ഥാനം സ്പെയിനിനാണ്. 1.36 ദശലക്ഷം ഗൂഗിൾ സേർച്ചുകളാണ് സ്പെയിനിലേക്ക് താമസം മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്നത്. പ്രസന്നമായ കാലാവസ്ഥ, ബീച്ച്, സമ്പന്നായ പാരമ്പര്യം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ സ്പെയിനിനുണ്ട്, മാത്രമല്ല, മറ്റു രാജ്യങ്ങളെയപേക്ഷിച്ച് കുറഞ്ഞ ജീവിത ചെലവും സ്പെയിനിന്‍റെ പ്രത്യേകതയാണ്.

5. യുണൈറ്റഡ് കിംങ്ഡം

മലയാളികൾ ഏറ്റവും അധികം കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് . യുണൈറ്റഡ് കിംങ്ഡം. 1.11 ദശലക്ഷത്തിലധികം ആളുകളാണ് യുകെയിലേക്ക് താമസംമാറുന്നത് സംബന്ധിച്ച് ഗൂഗിളിൽ തിരഞ്ഞത്. ഉനന്ത വിദ്യാഭ്യാസത്തിന് മികച്ച സാധ്യതളാണ് യുകെ മല്കുന്നത്.

6. പോർച്ചുഗൽ

84,3000 തിരയലുളാണ് പോർച്ചുഗൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്നത്. കുറഞ്ഞ ജീവിത ചെലവും മനോഹരമായ കാലാവസ്ഥയും ഇവിടുത്തെ പ്രത്യേകതയാണ്. ചെലവ് കുറഞ്ഞ വിദ്യാഭ്യാസവും എളുപ്പത്തിലുള്ള കുടിയേറ്റ നിയമങ്ങളും കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു കാലമായി പോർച്ചുഗലിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

7.ജപ്പാൻ

ജപ്പാനിലേക്ക് കുടിയേറുവാൻ പല കാരണങ്ങളുണ്ടെങ്കിലും ഇപ്പോഴത്തെ തലമുറയെ പ്രേരിപ്പിക്കുന്നത് ഇവിടുത്തെ തൊഴിലവസരങ്ങളാണ്.ഫിനാൻസ്, ടൂറിസം, റോബോട്ടിക്സ് തുടങ്ങിയവയിൽ നിങ്ങൾക്ക് ഇവിടെ ജോലി കണ്ടെത്താം. ഈ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് പറ്റിയ രാജ്യം കൂടിയാണിത്. 804,000 ആളുകളാണ് ജപ്പാനിലേക്ക് താമസം മാറ്റിയാലോ എന്നോലോചിച്ച് ഗൂഗിളിൽ തിരഞ്ഞത്.

എട്ടാമതായി ജർമ്മിനി, 9-ാം സ്ഥാനത്ത് ഫ്രാൻസ്, പത്താമത് സ്വിറ്റ്സർലൻഡ് എന്നിവയാണ് പട്ടികയിലുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+