Search
  • Follow NativePlanet
Share
» » 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിൻ ഇറക്കാൻ റെയിൽവേ, ലക്ഷ്യം വയ്ക്കുന്നത് ഇത്

20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിൻ ഇറക്കാൻ റെയിൽവേ, ലക്ഷ്യം വയ്ക്കുന്നത് ഇത്

വളരെ വേഗത്തിലാണ് വന്ദേ ഭാരത് ട്രെയിനുകൾ ജനപ്രീതി നേടിയത്. സമയം തെറ്റാതെയുള്ള യാത്രയും വേഗത്തിലെത്താം എന്നതും യാത്രക്കാരെ വന്ദേ ഭാരതിലേക്ക് കൂടുതല്‍ ആകർഷിച്ചു. കേരളത്തിലെ വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ്.

ഇപ്പോഴിതാ, 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ പാളത്തിലിറക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ ആറ് അല്ലെങ്കിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസുകളാണുള്ളത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇപ്പോൾ വന്ദേ ഭാരത് ട്രെയിൻ കാരണം മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതും മണിക്കൂറുകൾ വൈകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന പരാതി വ്യാപകമാണ്.

Vande Bharat Express With 20 Coaches

എന്നാൽ ആറ് അല്ലെങ്കിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരതിന് പകരം 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുന്നോടെ ഒന്നര ട്രെയിൻ വരുന്നിന് തുല്യമാകും. ഇത് തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുൽ ആളുകൾക്ക് നല്ല യാത്ര ചെയ്യുന്നിനും സഹായിക്കും, അധിക വരുമാനവും കൂടുതൽ കോച്ചുള്ള വന്ദേ ഭാരതിൽ നിന്നു ലഭിക്കുമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ

അതിവേഗത്തിൽ ദീർഘദൂര രാത്രി യാത്രകൾ സുഗമമാക്കുവാനായാണ് റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിച്ചത്. മൊത്തം 832 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒരു എസി 1, നാല് സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകൾ ഉണ്ട്. പ്രീമിയം സൗകര്യങ്ങളോടെയാണ് വന്ദേ ഭാരതിന്‍റെ സ്ലീപ്പർ റെയിൽ പുറത്തിറക്കുക.

കുലുക്കമില്ലാതെ പോകാൻ സഹായിക്കുന്ന ജെർക്ക് ഫ്രീ യാത്ര, മികച്ച കുഷ്യനിങ് സൗകര്യങ്ങൾ, എയറോഡൈനാമിക് എക്സ്റ്റീരിയർ ഡിസൈൻ,മോഡുലാർ പാൻട്രി,ഓട്ടോമാറ്റിക് ഡോറുകൾ, ശാരീരിക വൈകല്യമുള്ള യാത്രക്കാർക്ക് പ്രത്യേക ബെർത്തുകളും ശുചിമുറികളും, വിശാലമായ ലഗേജ് റൂം തുടങ്ങിയവ എടുത്തുപറയേണ്ട ചില പ്രത്യേകതകളാണ്.

എറണാകുളം- ബെംഗളുരു വന്ദേ ഭാരത്

കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെയാണ് എറണാകുളം- ബെഗംളുരു വന്ദേ ഭാരത്
ട്രെയിനിനെ കാത്തിരിക്കുന്നത്. ബാംഗ്ലൂരിനെയും എറണാകുളത്തെയും ബന്ധിപ്പിച്ചുള്ള വന്ദേ ഭാരത് ദക്ഷിണ റെയിൽവേയുടെ തിരക്കേറിയ റൂട്ടുകളിലൊന്നാണ്. എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിൻറെ ലോഞ്ച് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടന ചടങ്ങുകളോ മറ്റോ ഇല്ലാതെ പ്രത്യേക സർവീസായി വന്ദേ ഭാരത് സർവീസ് തുടങ്ങും എന്നാണ് വിവരം,

എറണാകുളത്ത് നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ ബാംഗ്ലൂരിലെത്തി തുടർന്ന് തിരികെ ബാംഗ്ലൂരിൽ നിന്ന് രാത്രി എറണാകുളത്ത് എത്തുന്ന വിധത്തിലുള്ള സമയക്രമം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃശൂർ, പാലക്കാട്. കോയമ്പത്തൂർ, ഈ റോഡ് , സേലം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്റ്റോപ്പ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കേരളത്തിലൂടെ രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം - കാസർകോട്, തിരുവനന്തപുരം - മംഗലാപുരം റൂട്ടുകളിലാണ് ഇവ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+