ട്രെയിൻ ബുക്കിങ് നിയമങ്ങളിൽ ഇന്ത്യൻ റെയിൽവേ മാറ്റങ്ങള്‍ വരുത്തിയത് കഴിഞ്ഞ ദിവസമാണ്. ട്രെയിൻ യാത്രകൾക്ക് മുൻകൂട്ടി ബുക്കിങ് നടത്തുവാനുള്ള സമയപരിധി 60 ദിവസമായി ചുരുക്കുകയാണ് ചെയ്തതത്. നേരത്തെ ഇത് 120 ദിവസം ആയിരുന്നു. നവംബർ 1 മുതൽ പുതിയ നി.മം പ്രാബല്യത്തിൽ വരും. വലിയ വിമർശനവും യാത്രക്കാരുടെ ഭാഗത്തു നിന്നു എതിർപ്പുമാണ് ട്രെയിൻ ബുക്കിങ് കാലാവധി കുറച്ചതോടെ റെയിൽവേ നേരിടുന്നത്.
ഉത്സവ സീസണുകളിലേക്ക് നാട്ടിൽ വരാനും തിരികെ മടങ്ങാനും കഴിയുന്ന വിധത്തിൽ ട്രെയിൻ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്ത് യാത്ര ഉറപ്പാക്കുന്നവരെയാണ് പുതിയ തീരുമാനം ബാധിക്കുക. മാത്രമല്ല, അവധി കണക്കാക്കി യാത്രകള് പ്ലാൻ ചെയ്യുന്നവരെയും ഇത് ബാധിക്കും. നാല് മാസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് ഇനി യാത്രയുടെ 2 മാസം മുൻപേ മാത്രമേ ബുക്കിങ് സാധിക്കു എന്നതാണ് മാറ്റം.

എന്നാൽ ഇതാദ്യമായല്ല ഇന്ത്യൻ റെയിൽവേ മുൻകൂറായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കാലാവധിയിൽ മാറ്റം വരുത്തുന്നത്. ആദ്യകാലത്ത് 120 ദിവസമായിരുന്നു അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ കാസലാവധിയെങ്കിൽ പിന്നീടത് 90 ദിവസമാക്കി. 60,45, 30 എന്നിങ്ങനെ ഈ ബുക്കിങ് മയം പല കാലത്തായി മാറിവന്നിട്ടുണ്ട്. 10-3-2012 മുതൽ 30-4-2012 വരെ 120 ദിവസമായിരുന്നു പിന്നീട് 1-5-2013 മുതൽ 31-3-205 വരെ അത് 60 ദിവസമാക്കി ചുരുക്കി. അതിനു ശേഷം 1-5-2015 വരുന്ന ഒക്ടോബർ 31 വരെ 120 ദിവസം ഉണ്ടായിരിക്കും. പിന്നീട് അത് 60 ദിവസത്തിലേക്ക് മാറ്റും.
അതേ സമയം റെയിൽവേയുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് ട്രെയിൻ യാത്രകൾക്ക് മുൻകൂട്ടി ബുക്കിങ് നടത്തുവാനുള്ള സമയപരിധി 60 ദിവസമാക്കി കുറച്ച് പല തരത്തിൽ ഗുണപ്രദമാണ്. വളരെ നേരത്തെ ബുക്ക് ചെയ്യുമ്പോൾ അത് റദ്ദാക്കാനും യാത്ര ചെയ്യാതിരിക്കുവാനുമുള്ള സാധ്യത അധികമാണ്. അതുകൊണ്ടു തന്നെ ഈ മാറ്റം ആത്യന്തികമായി യാത്രക്കാർക്ക് തന്നെ ഗുണം നല്കുമെന്നാണ് റെയിൽവേ പറയുന്നത്.
120 ദിവസം മുൻപേയുള്ള ടിക്കറ്റ് ബുക്കിങ് യാത്ര പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ച് നീണ്ട കാലയളവ് ആണെന്നും അതുകൊണ്ടുന്നെ യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് ആണെന്നാണ് റെയിൽവേ പറയുന്നത്. മാത്രമല്ല, ബുക്ക് ചെയ്തിട്ട് യാത്ര വേണ്ടെന്നു വെച്ചെങ്കിലും ടിക്കറ്റ് റദ്ദാക്കാത്തിനാൽ സീറ്റുകളും ബെർത്തുകളും കാലിയായി കിടക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ കണക്കിൽ മുൻകൂട്ടി ബുക്ക് ചെയ്തതിൽ 21 ശതമാനം ടിക്കറ്റ് റദ്ദാക്കലും 4-5 ശതമാനം ആളുകൾ യാത്ര ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്.

മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ട്, ആവശ്യമില്ലെങ്കിൽ റദ്ദാക്കേണ്ടതിനു പകരം യാത്ര ചെയ്യാതിരിക്കുന്നത് പല വിധ പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. അതേ ടിക്കറ്റിൽ മറ്റൊരാൾ യാത്ര ചെയ്യുക, റെയിൽവേ അധികൃതർ അനധികൃതമായി പണം വാങ്ങി ആ സീറ്റ് മറ്റൊരാൾക്ക് നല്കുക തുടങ്ങിയവ. റിസര്‍വേഷൻ പീരിഡ് ചുരുക്കുന്നിലൂടെ ഇത്തരം കാര്യങ്ങൾ കുറയ്ക്കാമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നു. നീണ്ട കാലയളവിൽ ബുക്ക് ചെയ്യാൻ പറ്റുമ്പോൾ ടിക്കറ്റ് ബ്ലോക്ക് ചെയ്തുവയ്ക്കുന്ന രീതിയുണ്ട്. കാലാവധി മാറുന്നതോടെ ഇത് ചുരുങ്ങുകയും ശരിക്കും യാത്ര ചെയ്യേണ്ടവർ മാത്രം ബുക്ക് ചെയ്യുന്ന രീതിയും വരും.
മാത്രമല്ല, ജനറൽ ടിക്കറ്റ് ബുക്കിങ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. യാത്രയ്ക്ക് തൊട്ടുമുൻപായി ജനറൽ ടിക്കറ്റ് എടുക്കാൻ സാധിക്കുന്ന രീതി ഇനിയും തുടരും. യഥാര്‍ത്ഥ യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി റെയിൽവേയ്ക്ക് ആവശ്യ സമയങ്ങളില് അധിക ട്രെയിനുകളും സർവീസുകളും പ്രഖ്യാപിക്കുവാനും സാധിക്കും.
യാത്രക്കാർക്ക് പ്രതിഷേധം
റെയിൽവേ പല മെച്ചങ്ങളും പറയുന്നുണ്ടെങ്കിലും യാത്രക്കാർക്ക് പുതിയ നിയമം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഫെസ്റ്റിവൽ സീസണിൽ ടിക്കറ്റ റിസർവേഷന് കൂട്ടിയിടി തന്നെ സംഭവിക്കും. അവധി കണക്കാക്കി 120 ദിവസം മുൻപേ തന്നെ പ്ലാൻ ചെയ്ത് യാത്രകള് ഉറപ്പിച്ച് തയ്യാറെടുക്കുന്നവരെയാണ് കൂടുതൽ ബാധിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












