സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പല ഓഫറുകളും ഈ അടുത്ത് വന്നുകഴിഞ്ഞു. ഷോപ്പിങ്, യാത്ര, താമസം, ടിക്കറ്റ് എന്നിങ്ങനെ എല്ലാ മേഖലയിലും കിടിലൻ ഓഫറുകളാണ് വന്നിട്ടുള്ളത്. എന്നാൽ ഇതുവരെ വന്ന എല്ലാ ഡിസ്കൗണ്ടുകളെയും നിഷ്പ്രഭമാക്കി ഒരു വമ്പൻ ഓഫർ വന്നിരിക്കുകയാണ്. വിസ്താര എയർലൈൻസിന്‍റെ ഫ്രീഡം സെയിൽ നിങ്ങളുടെ പ്രിയപ്പെട്ട യാത്രകള്‍ ഏറ്റവും കുറഞ്ഞ നിരക്കിൽ പോയി വരാൻ സഹായിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍ നല്‍കുന്ന വിസ്താര എയര്‍ലൈന്‍സ് ഫ്രീഡം സെയില്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. 1,578 രൂപ മുതൽ ആഭ്യന്തര യാത്രകളും 11,978 രൂപാ മുതൽ വിദേശയാത്രകളും ആരംഭിക്കുന്ന ഓഫർ ഈ സീസണിൽ സഞ്ചാരികൾക്ക് പരമാവധി ഉപയോഗപ്പടുത്താവുന്ന കിഴിവ് ആണെന് കാര്യത്തിൽ സംശയം വേണ്ട. എക്കണോമി ക്ലാസ് ടിക്കറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും ഓഫർ ലഭ്യമാണ്.

വിസ്താര വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് . രജ്യത്തിനുള്ളിലെ ആഭ്യന്തര യാത്രകളിൽ ഇക്കണോമി ക്ലാസ്, പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് എന്നിവയിൽ വൺ-വേ യാത്രയ്ക്കും മടക്കയാത്രയ്ക്കും നേരിട്ടുള്ള ഫ്ലൈറ്റുകളിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുബായ്, ലണ്ടന്‍, മാലി, മൗറീഷ്യസ്, മസ്കറ്റ്, സിംഗപ്പൂര്‍, പാരിസ് തുടങ്ങിയ നിരവധി വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഓഫർ നിരക്കിൽ പറക്കാം.
ഏറ്റവും കുറഞ്ഞ നിരക്ക് 1,578 രൂപ
വിസ്താര ഫ്രീഡം സെയില്‍ ഓഫറിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1,578 രൂപയാണ്. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയില്‍ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വണ്‍വേ ടിക്കറ്റിനാണ് ഓഫറിൽ 1,578 രൂപയ്ക്ക് ലഭിക്കുന്നത്. പ്രീമിയം എക്കണോമി ക്ലാസിൽ 2,678 രൂപയ്ക്കും ടിക്കറ്റുണ്ട്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കാണിത്. ഇതേ റൂട്ടിൽ ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്.
അന്താരാഷ്ട്ര യാത്ര 11,978 രൂപാ മുതൽ ഫ്രീഡം സെയിലിൽ വിസ്താരയുടെ അന്താരാഷ്ട്ര യാത്രകൾ 11,978 രൂപയിലാണ് തുടങ്ങുന്നത്. . ഡൽഹിയില്‍ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. ഇതേ റൂട്ടിൽ പ്രീമിയം എക്കണോമി ആരംഭിക്കുന്നത് 13,978 രൂപ മുതലാണ്. ബിസിനസ് ക്ലാസിലാണ് പോകുന്നതെങ്കിൽ 46,978 രൂപയാകും ടിക്കറ്റിന്.
കാഠ്മണ്ഡു മാത്രമല്ല, അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമ്മാം, ധാക്ക, ദുബൈ, ദോഹ, ഫ്രാങ്ക്ഫര്‍ട്ട്, ഹോങ്കോങ്, ജിദ്ദ, കാഠ്മണ്ഡു, ലണ്ടന്‍, മാലി, മൗറീഷ്യസ്, മസ്കറ്റ്, സിംഗപ്പൂര്‍, പാരിസ് എന്നീ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ടിക്കറ്റ് നിരക്കിന് ഓഫറുകൾ ഉണ്ട്.
ഓഫർ ലഭിക്കാൻ
ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഫ്രീഡം സെയിലിൽ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബര്‍ 31 വരെ യാത്രകള്‍ നടത്താം. വിസ്താര എയര്‍ലൈന്‍സിന്‍റെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്താരയുടെ മൊബൈല്‍ ആപ്പുകള്‍ വഴിയോ വിസ്താര എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍, വിസ്താര കോള്‍ സെന്‍ററുകള്‍, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍, ട്രാവല്‍ ഏജന്‍റുകള്‍ എന്നിവ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ മാത്രമേ നിരക്ക് ഇളവ് ലഭിക്കൂ. ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾക്ക്, സെയില്‍ നിരക്ക് അടിസ്ഥാന നിരക്കുകളില്‍ മാത്രമേ ബാധകമാകൂ, വിസ്താര വഴി നേരിട്ട് ബുക്കിംഗ് നടത്തുമ്പോൾ കൺവീനിയൻസ് ഫീസ് ഉൾപ്പെടെ മറ്റ് ചാര്‍ജുകള്‍ ഈ നിരക്കിലേക്ക് ചേർക്കും.
അതേസമയം സീറ്റുകള്‍ ബുക്ക് ആയി കഴിഞ്ഞാല്‍ ഓഫര്‍ ലഭിക്കുകയില്ല. ഗ്രൂപ്പ് ആയോ കുഞ്ഞുങ്ങള്‍ക്കോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇളവില്ല. ഫ്രീഡം സെയില്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ നോണ്‍ റീഫണ്ടബിള്‍ ആണ്. ടാക്സും മറ്റ് ഫീസും റീഫണ്ട് ലഭിക്കും. വിസ്താര എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













