Search
  • Follow NativePlanet
Share
» »ജപ്പാൻ യാത്ര മനസ്സിലുണ്ടോ? മാറ്റങ്ങൾ മൂന്ന്, മനസ്സിൽ സൂക്ഷിക്കാം ഈ കാര്യങ്ങൾ

ജപ്പാൻ യാത്ര മനസ്സിലുണ്ടോ? മാറ്റങ്ങൾ മൂന്ന്, മനസ്സിൽ സൂക്ഷിക്കാം ഈ കാര്യങ്ങൾ

അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് അടുത്തകാലത്തായി ഏറെ പ്രാധാന്യം നേടിയ രാജ്യമാണ് ജപ്പാൻ. സുരക്ഷിതമായ യാത്ര ഉറപ്പു തരുന്ന, വ്യത്യസ്തങ്ങളായ പാരമ്പര്യത്തെയും സംസ്കാരത്തെയും പരിചയപ്പെടാൻ അവസരം തരുന്ന ജപ്പാൻ അതിന്‍റെ പ്രാചീനതയിലും ചരിത്രത്തിലും ഏറെ അഭിമാനിക്കുന്ന ഇടം കൂടിയാണ്. ഈ വര്‍ഷം സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ പലരും ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന രാജ്യം കൂടിയാണ് ജപ്പാൻ.

എന്നാൽ, പല മാറ്റങ്ങളും പുതിയ നിയമങ്ങളും സഞ്ചാരികൾക്കായി ജപ്പാനില്‌ വന്നു കഴിഞ്ഞു. ഒരേ സമയം പുതിയ യാത്രക്കാരെ സ്വീകരിക്കുകയുംപ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമം മുതൽ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള മാറ്റങ്ങളും ഇതിൽ ഉള്‍പ്പെടുന്നു. ഇതാ ജപ്പാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Japan Tour Digital Nomad Visa

‌1. ജപ്പാൻ ഡിജിറ്റൽ നൊമാഡ് വിസ

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ഡിജിറ്റൽ നൊമാഡ് വിസ. ആഗ്രഹിച്ച രാജ്യത്ത് പോയി സമയം പോലെ രാജ്യം കണ്ട്, ഇഷ്ടപ്പെട്ട ഇടത്ത് താമസിക്കാനും റിമോർട്ട് വർക്ക് ചെയ്യാനും യാത്രക്കാരെ അനുവദിക്കുന്ന ഒന്നാണ് ഡിജിറ്റൽ നൊമാഡ് വിസ. കൊവിഡിന് ശേഷം വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് കൂടിയാണിത്. നിരവധി രാജ്യങ്ങളാണ് ഡിജിറ്റൽ നൊമാ‍ഡ് വിസ അനുവദിച്ചിട്ടുള്ളത്.

ഇപ്പോഴിതാ, ജപ്പാൻ സഞ്ചാരികൾക്കായി ആറ് മാസം സാധുതയുള്ള ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ജപ്പാന്‌‍റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും അനുഭവിച്ചറിയാൻ താല്പര്യമുള്ളവരെയാണ് ഡിജിറ്റൽ നൊമാഡ് വിസ ലക്ഷ്യം വയ്ക്കുന്നത്. വർക്ക് ഫ്രം ഹോം ഉള്ളവർക്കും റിമോർട്ട് ജോലി ഉള്ളവർക്കും ഇത് പ്രയോജനപ്പെടുത്താം.

2. മൗണ്ട് ഫുജി കയറാൻ പ്രത്യേക ഫീസ്

ജപ്പാനിലെത്തുന്ന സഞ്ചാരികൾ യാതൊരു കാരണവശാലും വിട്ടുകളയാത്ത കാര്യങ്ങളിലൊന്നാണ് മൗണ്ട് ഫുജി കയറല്‍. സാഹസിക യാത്രികരുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടേക്ക് കയറണമെങ്കിൽ പ്രത്യേക പ്രവേശന ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ജപ്പാൻ. ജൂലൈ 1 മുതൽ ഫുജി അഗ്നിപർവ്വതം സന്ദർശിക്കണമെങ്കിൽ 13 ഡോളർ എൻട്രി ചാർജായി നൽകണം. എന്നാൽ ഫുജിയിൽ എത്താനുള്ള യോഷിദ ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർക്കു മാത്രമാണ പ്രവേശന ഫീസ് ഉള്ളത്. അതേസമയം, മറ്റു മൂന്ന് പാതകളിലൂടെ എത്തുന്നവർക്ക് ഇത് ബാധകമല്ല. 13 ഡോളർ ( 2,000 യെൻ ) വീതം എൻട്രി ചാർജ് ഈടാക്കുമെന്നാണ് റിപ്പോർട്ട്.

കൂടാതെ, യോഷിദ ട്രെയിലിലൂടെയുള്ള സഞ്ചാരികളുടെ എണ്ണം ദിവസം 4,​000 ആക്കി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, യോഷിദ ട്രെയിനിലൂടെയുള്ള സഞ്ചാരികളുടെ എണ്ണം 4000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വൈകിട്ട് 4 മണിക്കും പുലർച്ചെ 2 മണിക്കും ഇടയിൽ ഈ പാതയിലൂടെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. സുരക്ഷ പരിഗണിച്ചാണ് പുതിയ മാറ്റങ്ങൾ.

3. ഗെയ്ഷകളെ കാണാൻ

ജപ്പാന്‍റെ സാംസ്കാരിക തലസ്ഥാനമായ ക്യോട്ടോയിൽ സഞ്ചാരികൾക്കായി ചില നിയന്ത്രണങ്ങള് നിലനില്‍ക്കുന്നു. ഗെയ്‌ഷകളുടെ ആസ്ഥാനമായ ജിയോൺ ജില്ലയാണ് ഇതിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. എന്നാൽ പഴയതുപോലെ തോന്നുംപടി വരാനോ ഇപ്പോൾ സാധിക്കില്ല. അമിതമായ ടൂറിസവും അനാദരവും ആണ് ഇങ്ങനെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണം. ഗീഷകളെ സംരക്ഷിക്കുന്നതിനായി, ഇപ്പോൾ ജിയോണിലെ ചില പ്രദേശങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ നിരോധിച്ചിരിക്കുന്നു. ഇത് കൂടാതെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നതിനും വിലക്കുകളുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+