കാസർകോഡ് സഞ്ചാരികളേ, നമുക്ക് അടുത്തുള്ള ഇടങ്ങളൊക്കെ മാറ്റിവെച്ച് ഒരുഗ്രൻ ട്രെയിൻ യാത്ര പോയാലോ.. റാണിപുരവും വയനാടും പാലക്കയം തട്ടും പൈതൽമലയും ബേക്കൽ കോട്ടയും ഒക്കെ പിന്നീട് ഒരു സമയത്തേയ്ക്കായി മാറ്റി , ഇനി വരുന്ന യാത്ര നേരേ പോണ്ടിച്ചേരിക്ക് പോകാം. ഫ്രഞ്ച് നഗരത്തിന്‍റെ എല്ലാ സൗന്ദര്യവും അന്നും മായാതെ സൂക്ഷിക്കുന്ന, ഒരുകാലത്തെ ഏറ്റവും പേരുകേട്ട ഫ്രഞ്ച് കോളനികളിലൊന്നായിരുന്ന പുതുച്ചേരിയെന്ന പോണ്ടിച്ചേരി വിസ്മയിപ്പിക്കാത്ത സഞ്ചാരികളൊന്നുമില്ല.
അവധി കിട്ടിയാലല്ലേ യാത്ര പോകാൻ കഴിയൂ എന്നാണ് സങ്കടമെങ്കിൽ ഒരു ശനിയും ഞായറും കയ്യിലുള്ളപ്പോൾ പിന്നെ വേറെന്ത് അവധി? വെള്ളിയാഴ്ച വൈകിക്ക് ട്രെയിൻ കയറി ശനിയാഴ്ച രാവിലെ എത്തി തിരികെ രണ്ട് ദിവസം ആസ്വദിച്ച് തിരികെ വരാം. ഇതാ ഇങ്ങനെ പോയി വരാൻ പറ്റിയ യാത്ര എങ്ങനെ പ്ലാൻ ചെയ്യണമെന്ന് നോക്കാം.

കാസർകോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ തുടങ്ങിയ കാസർകോഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയത് ട്രെയിൻ യാത്രയാണ്. നേരിട്ട് ബസ് സർവീസുകൾ ഇല്ലാ എന്നതും യാത്രാസുഖം ട്രെയിനിലാണ് എന്നതും കൂടി നമുക്ക് പരിഗണിക്കാം. അപ്പോൾ കാസർകോഡ് നിന്ന് പോണ്ടിച്ചേരിക്ക് ഒരു ട്രെയിനാണ് നേരിട്ട് സർവീസ് നടത്തുന്നത്. മംഗലാപുരം- പുതുച്ചേരി എക്സ്പ്രസ് .
മംഗലാപുരം- പുതുച്ചേരി എക്സ്പ്രസ് 16856
മംഗലാപുരം- പുതുച്ചേരി എക്സ്പ്രസ് 16856 എല്ലാ വെള്ളിയാഴ്ചകളിലും മംഗലാപുരത്ത് നിന്ന് വൈകിട്ട് 16:35 ന് പുറപ്പെടുന്നു. കാസർകോഡ് 17:13 നും കാഞ്ഞങ്ങാട് 17:33 നും പയ്യന്നൂരിൽ 17:59 നും എത്തിച്ചേരുന്നു. കാഞ്ഞങ്ങാട് നിന്ന് 17:35 ന് പുറപ്പെട്ട് 16 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് ശനിയാഴ്ച രാവിലെ 10.15 ന് പോണ്ടിച്ചേരിയിൽ എത്തും. കാഞ്ഞങ്ങാട് നിന്ന് സ്ലീപ്പറിന് 395 രൂപ, എസി ത്രീ ടയറിന് 1075 രൂപ, എസി ടൂ ടയറിന് 1530 രൂപ എന്നിങ്ങനെയാണ് നിരക്ക്.
മംഗലാപുരം- പുതുച്ചേരി എക്സ്പ്രസ് സ്റ്റോപ്പുകൾ, സമയം
മംഗലാപുരം സെൻട്രൽ - 16:35
കാസർഗോഡ് - 17:13
കാഞ്ഞങ്ങാട് - 17:33
പയ്യന്നൂർ - 17:59
കണ്ണൂർ - 18:32
തലശ്ശേരി - 18:53
മാഹി - 19:04
വടകര - 19:18
കോഴിക്കോട് - 20:05
തിരൂർ - 20:48 02:00
ഷൊർണൂർ - 21:35
പാലക്കാട് - 22:57
പൊത്തനൂർ - 00:14
കോയമ്പത്തൂർ - 00:32
തിരുപ്പൂർ - 01:18
സേലം - 03:50
അട്ടൂർ - 05:09
ചിന്ന സേലം - 05:34
വൃദ്ധാചലം - 07:20
വില്ലുപുരം - 08:55
പുതുച്ചേരി - 10:15 എന്നിങ്ങനെയാണ് സമയക്രമം.
പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ് 16855
പുതുച്ചേരിയിൽ നിന്നും എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 16:45 ന് പുറപ്പെടുന്ന പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ് 14 മണിക്കൂര്‍ 33 മിനിറ്റ് യാത്രയ്ക്കൊടുവിൽ വെള്ളിയാഴ്ച രാവിലെ 07:18 ന് കാഞ്ഞങ്ങാട് എത്തും. പയ്യന്നൂരിൽ രാവിലെ 06:49, കാസർകോഡ് രാവിലെ 07:43, മംഗലാപുരത്ത് രാവിലെ 09:30 എന്നിങ്ങനെയാണ് എത്തുന്ന സമയം.
പുതുച്ചേരി-മംഗലാപുരം എക്സ്പ്രസ് 16855 സ്റ്റോപ്പുകൾ, സമയം
പുതുച്ചേരി -- 16:45
വില്ലുപുരം 17:25
വൃദ്ധാചലം 18:30
ചിന്ന സേലം 19:44
അട്ടൂർ 20:09
സേലം 22:00
തിരുപ്പൂർ 00:03
കോയമ്പത്തൂർ 01:02
പൊത്തനൂർ 01:19
പാലക്കാട് 02:32
ഷൊർണൂർ 03:25
തിരൂർ 04:08
കോഴിക്കോട് 04:52
വടകര 05:29
മാഹി 05:39
തലശ്ശേരി 05:48
കണ്ണൂർ 06:17
പയ്യന്നൂർ 06:49
കാഞ്ഞങ്ങാട് 07:18
കാസർഗോഡ് 07:43
മംഗലാപുരം സെൻട്രൽ 09:30 -
കാസർകോഡ് നിന്നുമാത്രമല്ല, കണ്ണൂര്‍,മാഹി, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും പോണ്ടിച്ചേരി യാത്രയ്ക്ക് പറ്റിയ ട്രെയിൻ സർവീസാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














