യാത്രകൾ പോയി മടങ്ങിവരുമ്പോൾ ആ സ്ഥലത്തിന്‍റെ ഓർമ്മയ്ക്കായി എന്തെങ്കിലും ഒക്കെ വാങ്ങി നാട്ടിൽ കൊണ്ടുവരുന്നവരാണ് ന്മൾ. ഭിത്തിയിലെ അലങ്കാരങ്ങളായും കിടപ്പുമുറിയിലെ ചുവരുകളെ എന്നും യാത്രകളുടെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളായും ഒക്കെ അത് മാറും. എന്നാല് പോകുന്ന ഇടത്തെ വായു തന്നെ കുപ്പിയിലാക്കി കൊണ്ടുവരാൻ സാധിച്ചാലോ.. സഞ്ചാരികൾക്ക് അത്തരത്തിൽ വ്യത്യസ്തമായ സുവനീര് കൊണ്ടുവരാന്‍ അവസരമൊരുക്കുകയാണ് ഇറ്റലിയിലെ ഒരു തടാകം...
ശുദ്ധവായൂ ശ്വസിക്കാൻ കഴിയുന്ന ഇടങ്ങളോട് സഞ്ചാരികൾക്കും ആഢംബര യാത്രികര്‍ക്കും ഒരല്പം പ്രിയക്കൂടുതലുണ്ട്. എത്രദൂരെയാണെങ്കിലും അവിടമൊന്നു കണ്ടാൽ കൊള്ളാമെന്നാണ് ആഗ്രഹം. എന്നാൽ അത്രയിടം വരെ പോയിട്ട് അല്പം ശുദ്ധവായു തന്നെ കുപ്പിയിലാക്കി കൊണ്ടുവരാനാണ് ലേക്കോ കോമോ നിങ്ങളെ സഹായിക്കുന്നത്. അല്ലെങ്കിലും പോകുന്ന സ്ഥലത്തെ ശുദ്ധവായു കുപ്പിയിലാക്കി കൊണ്ടുവന്നു എന്നു പറയുന്നതു തന്നെ ഒരു കൗതുകമാണല്ലോ...
കുപ്പിയിലാക്കി വീട്ടിൽ കൊണ്ടുവന്ന് ഇറ്റലിയിവെ വായു ഇവിടെ ശ്വസിക്കുക എന്നതല്ല കേട്ടോ ഇതിന്‍റെ ഉദ്ദേശം. മറിച്ച് ഫോട്ടോയും ഫ്രിഡ്ഡ് മാഗ്നറ്റും കരകൗശല വസ്തുക്കളും ഒക്കെ പോലെ ഒരു സുവനീർ. നിങ്ങൾ കോമോ തടാകം സന്ദർശിച്ചു എന്നതിന്‍റെ ഓർമ്മയ്ക്കായി അവിടുന്നുള്ള ഒരു കുപ്പി വായു. ഇതാണ് അവിടുത്തെ പ്രസിദ്ധമായ കമ്പനിയുടെ വായു കുപ്പിയിലാക്കി വിൽപ്പനയുടെ ലക്ഷ്യം. ഒരുപക്ഷേ, ഇങ്ങനെ കൊണ്ടുവരിക വഴി നിങ്ങൾക്ക് വീണ്ടം വീണ്ടും കോമോയുടെ ഗന്ധവും വായൂവും വീട്ടിലിരുന്നും ആസ്വദിക്കാം..
ഇറ്റലിയിലെ കമ്മ്യൂണിക്കേഷൻ കമ്പനിയായ ഇറ്റലി കമ്മ്യൂണിക്കയാണ് ഇങ്ങനെ തീർത്തും വ്യത്യസ്തവും മറ്റൊരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത ഒരാശയം കൊണ്ടുവന്ന് കൈയ്യടി നേടിയിരിക്കുന്നത്. 100 ശതമാനം ആധികാരികമായ, ശുദ്ധമായ വായൂ ആണ് ഇങ്ങനെ കുപ്പിയിലാക്കി നിങ്ങൾക്ക് കൂടെക്കൂട്ടാൻ സാധിക്കുക. കോമോ തടാകത്തിൽ നിന്നും കുപ്പിയിലാക്കിയ 400 മില്ലി ലിറ്റർ വായുവാണ് കാനിൽ കിട്ടുന്നത്. ഇതിന് 11 ഡോളറാണ് കമ്പനി വിലയിട്ടിരിക്കുന്നത്. അത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 928 രൂപവരും.
ഇതിനെ വെറുമൊരു കുപ്പി വായുവായിട്ടല്ല ഇതിന്റെ ഉത്പാദകരും കാണുന്നത്. ഒരു യാത്രയ്ക്കു ശേഷം വീട്ടിലേക്ക് നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ ഓർമ്മയായാണ്. എന്നാൽ കൗതുകം ലേശം കൂടി കുപ്പി ഒന്നു തുറന്നാൽ പിന്നെ അതൊരു പെൻ ഹോൾഡറായോ മറ്റോ ഉപയോഗിക്കുകയും ചെയ്യാം.
കേൾക്കുമ്പോൾ കുപ്പിയിലടച്ച വായൂ എന്നത് പുതുമയുള്ള ഒരു സംഭവമാണെങ്കിലും ലോകത്തിലെ പല പ്രദേശങ്ങളിലും സമാനമായ പരിപാടികൽ വർഷങ്ങൾക്കു മുന്നേ നിലനിന്നുപോരുന്നു. ഇറ്റലിയിലെ തന്നെ നേപ്പിൾസും കൂടാതെ ഐസ്‌ലാൻഡിലെയും കാനഡയിലെയും പല പ്രദേശങ്ങളിലും ഇത്തരത്തിൽ നേരത്തെ തന്നെ അതാത് പ്രദേശത്തെ വായു ഒരു സുവനീർ എന്ന രീതിയിൽ വിൽക്കുന്ന രീതി നിലനിൽക്കുന്നു
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













