ആഘോഷങ്ങളുടെയും വിശ്വാസങ്ങളുടെയും മാസമാണ് ഏപ്രിൽ. ചൈത്രമാസത്തിന്‍റെ ആരംഭത്തോടെ നിരവധി വിശേഷ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. അതിലൊന്നാണ് ലക്ഷ്മി പഞ്ചമി. രാജ്യത്തുടനീളം ഒരേ മനസ്സോടെ വിശ്വാസികൾ കൊണ്ടാടുന്ന വിശേഷ ദിവസമായ ലക്ഷ്മി പഞ്ചമിൽ ലക്ഷ്മി ദേവിക്കായാണ് സമർപ്പിച്ചിരിക്കുന്നത്. ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവതയാണ് ലക്ഷ്മി ദേവിയെന്നാണ് വിശ്വാസം.
ശ്രീ പഞ്ചമി എന്നും ലക്ഷ്മി പഞ്ചമി ദിവസം അറിയപ്പെടുന്നു. ഈ ദിവസത്തിൽ ലക്ഷ്മി ദേവിയോട് പ്രാർത്ഥിച്ചാൽ ജീവിതത്തിൽ ഐശ്വര്യം വരുമെന്നാണ് വിശ്വാസം. തെക്കേ ഇന്ത്യയേക്കാള്‍ വടക്കേ ഇന്ത്യയിലാണ് ലക്ഷ്മി പഞ്ചമി ആഘോഷിക്കുന്നത്. ലക്ഷ്മി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. വിശ്വാസികള്‍ ക്ഷേത്രം സന്ദര്‍ശിക്കാനും ചടങ്ങുകളിൽ പങ്കെടുക്കുവാനും ശ്രമിക്കാറുണ്ട്.

ലക്ഷ്മി പഞ്ചമി 2024
ഏപ്രിൽ 12 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ലക്ഷ്മി പഞ്ചമി ആഘോഷിക്കുന്നത്. പഞ്ചമി തിഥി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.11 ന് തുടങ്ങി പിറ്റേന്ന് ശനി പുലർച്ചെ 12.04 വരെ നീണ്ടു നിൽക്കും. ഈ സമയം ലക്ഷ്മി ക്ഷേത്രങ്ങൾ സന്ദര്‍ശിച്ചും പ്രാർത്ഥനകളും പൂജകളും നടത്തിയും വീടുകളിലിരുന്ന് വൃതമെടുത്തും വിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു.
ലക്ഷ്മി പഞ്ചമി പ്രാധാന്യം
ലക്ഷ്മി ദേവിയുടെ അനുഗ്രഹവും അളവില്ലാത്ത ഐശ്വര്യങ്ങളും ജീവിതത്തിലുടനീളം നേടുവാൻ ഈ ദിവസം അനുഷ്ഠിച്ചാൽ മതിയെന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട പൂജകളും പ്രാർത്ഥനകളും നടത്തുന്നത് കൂടുതൽ ഐശ്വര്യം അനുദിന ജീവിതത്തിൽ കൊണ്ടുവരുമെന്നാണ് വിശ്വസം.
കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം. ആദിപരാശക്തിയുടെ വാസസ്ഥലമായ ഇവിടം ശക്തിപീഠ സ്ഥാനം കൂടിയാണ്. ഇവിടെ പ്രാർത്ഥിച്ചാൽ മഹാലക്ഷ്മി പ്രാർത്ഥന കേൾക്കുമെന്നും ആഗ്രഹങ്ങൾ എല്ലാം സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ലക്ഷ്മിയെ കൂടാതെ മഹാകാളി, മഹാസരസ്വതി എന്നീ രണ്ടു ഭാവങ്ങളിലും ഇവിടെ ദേവിയെ ആരാധിക്കുന്നു
വെല്ലൂർ സുവർണ ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ ലക്ഷ്മി ദേവി ക്ഷേത്രങ്ങളിലൊന്നാണ് തമിഴ്നാട് വെല്ലൂരിലെ സുവർണ്ണ ക്ഷേത്രം കൂടിയാണിത്. ശ്രീപുരം സുവർണ്ണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഐശ്വര്യത്തിന്റെ ദേവതയായ ശ്രീ ലക്ഷ്മി നാരായണി അഥവാ മഹാലക്ഷ്മിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. 1500 കിലോഗ്രാം തങ്കം പൂശിയ ഈ ക്ഷേത്രം തിരുമലൈക്കൊടി മലയുടെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












