Search
  • Follow NativePlanet
Share
» »ദേശീയ കൈത്തറി ദിനം; കുത്താമ്പുള്ളി മുതൽ ബാലരാമപുരവും മഹേശ്വരിയും വരെ, ഈടും പാവും നെയ്യുന്ന ഗ്രാമങ്ങൾ

ദേശീയ കൈത്തറി ദിനം; കുത്താമ്പുള്ളി മുതൽ ബാലരാമപുരവും മഹേശ്വരിയും വരെ, ഈടും പാവും നെയ്യുന്ന ഗ്രാമങ്ങൾ

ഇന്ന് ഓഗസ്റ്റ് 7, ഇന്ത്യയുടെ ദേശീയ കൈത്തറി ദിനം. ഇന്ത്യയിലെ കൈത്തറി വ്യവസായത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2015 ഓഗസ്റ്റ് 7 നാണ് രാജ്യം ആദ്യ ദേശീയ കൈത്തറി ദിനം പ്രഖ്യാപിച്ചതും ആഘോഷിച്ചതും. ഭാരതത്തിന്‍റെ ദേശീയതയെതന്നെ ഒരുകാലത്ത് അടയാളപ്പെടുത്തിയ കൈത്തറിയുടെ പ്രാധാന്യം കാത്തുസൂക്ഷിക്കുന്നതിനും രസാമൂഹിക-സാമ്പത്തിക വികസനത്തിനും നെയ്ത്തുകാരുടെ വരുമാനം വർധിപ്പിക്കുകയുമാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യം.

വളരെ പണ്ടുകാലം മുതൽ തന്നെ കൈത്തറി രംഗത്ത് സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബനാറസ് മേഖലയിൽ നിന്നുള്ള ബനാറസി സാരിയും മധ്യമേഖലയിൽ നിന്നുള്ള ചന്ദേരി സാരിയും നമ്മുടെ നാട്ടിൽ നിന്നുള്ള കുത്താമ്പുള്ളി കൈത്തറിയും ബാലരാമപുരം കൈത്തറിയും എല്ലാം സമ്പന്നമായ ഈ ചരിത്രത്തെയാണ് സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലെ മഹേശ്വരി കൈത്തറി മുതൽ കർണാടകയിലെ ഇൽക്കൽ ഫാബ്രിക്കും ഇതിൽ ഉൾപ്പെടുന്നു. ഇതാ കൈത്തറിയിൽ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് സന്ദർശിക്കാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം.

കുത്താമ്പുള്ളി കൈത്തറി ഗ്രാമം

കൈത്തറി നെയ്ത്തിന് കേരളത്തിൽ ഏറ്റവും പ്രസിദ്ധമായ ഇടമാണ് കുത്താമ്പുള്ളി കൈത്തറി ഗ്രാമം. അതീവഭംഗിയാർന്ന കൈത്തറി സാരികളാണ് കുത്താമ്പുള്ളിയിൽ നിന്നും വരുന്നത്. കസവു നെയ്ത്താണ് ഇവിടെയുള്ളത്. ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ദേവാംഗ സമുദായത്തില്‍പ്പെട്ട 600 - ഓളം ബ്രാഹ്മണ കുടുംബങ്ങള്‍ ആണ് കുത്താമ്പുള്ളി സാരി നെയ്യുന്നത്. കൈത്തറിയുടെ പാരമ്പര്യ രീതികളിൽ നിന്നു വിട്ടുപോകാതെ, അതിനൊപ്പം ആധുനികതയും ചേർത്താണ് ഇവിടെ തറിയിൽ ഈടും പാവും നെയ്യുന്നത്.

കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി തുടങ്ങിയവയാണ് ഇവിടുത്തെ ജനപ്രിയ നെയ്തതുകൾ. ഇവിടുത്തെ 3000-ഓളം പേര്‍ക്ക് കൈത്തറികളും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഉപജീവന മാർഗം. തൃശൂരിൽ നിന്ന് 50 കിലോമീറ്ററും ഷൊർണ്ണൂരിൽ നിന്ന് 29 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

ബാലരാമപുരം കൈത്തറി ഗ്രാമം

കേരളത്തിലെ മറ്റൊരു കൈത്തറി ഗ്രാമമാണ് തിരുവനന്തപുരത്തെ ബാലരാമപുരം. തിരുവനന്തപുരത്തിൻ്റെ കൈത്തറി ഗ്രാമ എന്നും ബാലരാമപുരം അറിയപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്ന് നെയ്ത്തുകാരുടെ കുടുംബങ്ങളെ ബാലരാമപുരത്ത് പ്രത്യേക തെരുവിൽ തിരുവിതാംകൂർ മഹാരാജാവ്, മഹാരാജ ബാലരാമ വർമ്മയുടെ ഭരണകാലത്ത് കൊണ്ടുവന്ന് താമസിപ്പിച്ചോടെയാണ് ബാലരാമപുരം കൈത്തറി ഗ്രാമം നിലവിൽ വന്നത്.

രാജകുടുംബാംഗങ്ങൾക്ക് തുണികൾ നെയ്യുക എന്ന ലക്ഷ്യത്തിൽ ഏഴ് നെയ്ത്തുകുടുംബങ്ങളെ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ ഇന്ന് പരമ്പരാഗത ത്രോ-ഷട്ടിൽ പിറ്റ് ലൂമുകളാണ് ഉപയോഗിക്കുന്നതെങ്കിലും ഡിസൈനിലും ഗുണത്തിലും ഏറ്റവും മെച്ചപ്പെട്ടവ തന്നെയാണ് നെയ്തിറങ്ങുന്നത്.

ഇൽക്കൽ കൈത്തറി ഗ്രാമം

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇൽക്കൽ, ഇൽക്ക കൈത്തറിക്ക് പ്രസിദ്ധമാണ്. പുരാതന നെയ്ത്തു കേന്ദ്രമായ ഇവിടെ സാരിയുടെ ബോഡിക്കൊപ്പം പല്ലു നെയ്തെടുക്കുന്ന ടോപ്പ് തേനി എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കസൂട്ടി എന്നാണ് ഇൽക്കൽ സാരിയിൽ ഉപയോഗിക്കുന്ന ഡിസൈനുകൾ അറിയപ്പെടുന്നത്. ഇൽക്കൽ സാരിയിൽ പല്ലക്കുകൾ, ആനകൾ, താമരകൾ തുടങ്ങിയ എംബ്രോയ്ഡറി ചെയ്ത പരമ്പരാഗത പാറ്റേണുകളാണ് കൂടുതലുമുള്ളത് . ഇൽക്കൽ പട്ടണത്തിൽ നിന്നാണ് ഈ കൈത്തറി ഗ്രാമത്തിന് പേരു ലഭിച്ചത്.

സുവൽകുച്ചി (ആസാം)

നൂറ്റാണ്ടുകൾ പഴക്കമുള്ള നെയ്ത്ത് പാരമ്പര്യത്തിന് പേരുകേട്ടതാണ് അസമിലെ സുവൽകുച്ചി.ഗോൾഡൻ മുഗ സിൽക്ക് ആണ് ഇവിടെ പട്ടിൽ അത്ഭുതപ്പെടുത്തുന്നത്. അതിമനോഹരമായ ഫാബ്രിക് അതിൻ്റെ തീവ്രതയ്ക്കും സ്വാഭാവിക മഞ്ഞ-സ്വർണ്ണ നിറത്തിനും പേരുകേട്ടതാണ്. ബ്രഹ്മപുത്രയുടെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സുവൽകുച്ചിയിലെ പട്ട് സ്വർണ്ണം പോലെ വിലപിടിപ്പുള്ളതാമെന്നാണ് പഴയകാലത്ത് പറയപ്പെട്ടിരുന്നത്. ഒരുകാലത്ത് രാജകുടുംബത്തിലെ സ്ത്രീകൾക്ക് മാത്രമായിരുന്നു ഇത് ധരിക്കുവാൻ സാധിച്ചിരുന്നത്.

ബിഷ്ണുപൂർ

ബാലുചാരി സാരികൾക്കു പ്രസിദ്ധമാണ് പശ്ചിമ ബംഗാളിലെ ബിഷ്ണുപൂർ . ഭാഗീരഥി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബലൂചാർ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാണ് കൈത്തറിയുടെ ഉത്ഭവം.സാരിയുടെ പല്ലുവിൽ പുരാണ രംഗങ്ങളുടെ ചിത്രീകരണം ബാലുചാരി സാരിയുടെ പ്രത്യേകതയാണ്. ഏറ്റവും മികച്ച ബാലുചാരി സാരികൾ ലഭിക്കുന്ന ഒരേയൊരു സ്ഥലം കൂടിയാണിത്.

മഹേശ്വരി കൈത്തറി

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കൈത്തറി തുണിത്തരങ്ങളിലൊന്നാണ് മഹേശ്വരി കൈത്തറി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ഒരു ചെറിയ പട്ടണമായ മഹേശ്വരരിലാണ് ഇതുള്ളത്. അന്താരാഷ്ട്ര കൈത്തറി വിപണിയില്‍ തന്നെ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്ര വിധത്തിൽ ഇത് വളർന്നിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+