Search
  • Follow NativePlanet
Share
» » കണ്ടാലും തീരാത്ത നാട്..ന്യൂ സീലാൻഡ് വിളിക്കുന്നു, വിസിറ്റ് വിസയിൽ ജോലി ചെയ്യാം, കറങ്ങാം! ശമ്പളം പ്രശ്നമല്ല

കണ്ടാലും തീരാത്ത നാട്..ന്യൂ സീലാൻഡ് വിളിക്കുന്നു, വിസിറ്റ് വിസയിൽ ജോലി ചെയ്യാം, കറങ്ങാം! ശമ്പളം പ്രശ്നമല്ല

റിമോട്ട് ജോലി ചെയ്യുക, ലോകം മുഴുവൻ സഞ്ചരിക്കുക.. കുറച്ചുകൂടി ചുരുക്കി ജോലിക്കൊപ്പം ലോകം കാണുകയെന്ന് പറയാം. കൊവിഡ് കഴിഞ്ഞതു മുതൽ ഡിജിറ്റൽ നൊമാഡ് അഥാവ ഡിജിറ്റൽ നാടോടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് വന്നത്. പല രാജ്യങ്ങളും പ്രത്യേക ഡിജിറ്റൽ നൊമാഡ് വിസ നല്കി ആളുകളെ തങ്ങളുടെ രാജ്യത്തേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു. സഞ്ചാരികൾക്കായി ഇങ്ങനെ റിമോട്ട് ജോലി ചെയ്ത് രാജ്യം
കാണാൻ അവസരമൊരുക്കുകയാണ് ന്യൂസിലൻഡ്

ന്യൂസിലാൻഡ് സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികളെ വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കുന്നതിന് സന്ദർശക വിസ ആവശ്യകതകളിൽ ഇളവ് വരുത്തുകയാണ് സർക്കാർ.
വിസിറ്റ് വിസയിൽ വന്ന് ന്യൂസിലൻഡ് അല്ലാത്ത മറ്റൊരു വിദേശ തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്ത് നിശ്ചിത ദിവസം ഇവിടെ തുടരാം. പണിയും നാടു ചുറ്റലും ഒരുമിച്ച് നടത്താൻ സാധിക്കുന്ന
ന്യൂസിലാൻഡ് വിസിറ്റർ വിസയ്ക്കു വേണ്ടി അപേക്ഷിക്കാം എന്നു നോക്കാം.

2025 ജനുവരി 27 മുതൽ, ഒരു വിദേശ കമ്പനിയിൽ വിദൂരമായി ജോലി (റിമോട്ട് ജോലി) ചെയ്യുന്ന ജീവനക്കാർക്ക് 90 ദിവസം വരെ ന്യൂസിലാൻഡിൽ താമസിക്കാനും ജോലി ചെയ്യാനും ന്യൂസിലാൻഡ് വിസിറ്റർ വിസ അനുവദിക്കുന്നു. കൂടാതെ, ന്യൂസിലാൻഡിന് പുറത്തുള്ള ക്ലയന്‍റുകളുള്ള സ്വയം തൊഴിൽ ചെയ്യുന്ന വിദൂര തൊഴിലാളികൾക്കും ഈ വിസയ്ക്കായി അപേക്ഷിക്കാം.
സന്ദർശക വിസയുള്ള വിദേശികൾക്ക് ഇവിടെ അവധിക്കാലം ആഘോഷിക്കുമ്പോൾ ഒരു വിദേശ തൊഴിലുടമയ്ക്ക് വേണ്ടി വിദൂരമായി ജോലി ചെയ്യാൻ ന്യൂസിലാൻഡ് അനുവദിക്കുന്നു എന്നതാണ് ഇതിന്‍റെ ചുരുക്കം.

ഡിജിറ്റൽ നോമാഡ് വിസ എന്നതാണ് ഉദ്ദേശമെങ്കിലും ഈ പേരിൽ പ്രത്യേകം വിസ നല്കുകയല്ല ന്യൂസിലാൻഡ് ചെയ്യുന്നത്. പകരം വിസിറ്റ് വിസ കാറ്റഗറിയിൽ റിമോർട്ട് വർക്ക് എന്ന പുതിയ ഓപ്ഷൻ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവിൽ ഈ വിസിറ്റർ വിസയിൽ വിദ്യാർത്ഥികൾക്ക് 90 ദിവസം വരെ പഠിക്കുവാനും ടൂറിസ്റ്റുകൾക്ക് മള്‍ട്ടിപ്പിൾ എൻട്രിയിൽ ന്യൂസിലാൻഡിൽ ആറ് മാസം വരെ തുടരുവാനും അല്ലെങ്കിൽ സിംഗിൾ എൻട്രിയിൽ ഒമ്പത് മാസം താമസിക്കുവാനും അനുമതി നല്കുന്നു.

ന്യൂസിലാൻഡിന് പുറത്ത് റിമോട്ട് ജോലിയുള്ള വിദേശ തൊഴിലാളികൾക്ക് റിമോർട്ട് വർക്ക് വിസയിൽ ദിവസം പുതിയ നിയമം അനുസരിച്ച് 90 ദിവസം വിദൂര ജോലിയിൽ ഏർപ്പെടാം.
ന്യൂസിലാൻഡിലെ തൊഴിലുടമകൾക്ക് ജോലി ചെയ്യാൻ വരുന്ന സന്ദർശകർ ‌പ്രത്യേക തൊഴിൽ വിസ നേടണം. അതേസമയം വിദേശ കമ്പനികൾക്കായി ന്യൂസിലാൻഡിൽ ബിസിനസ്സ് നടത്തുന്നവർ ബിസിനസ് വിസിറ്റർ വിസയ്ക്ക് വേണം അപേക്ഷിക്കുവാൻ. റിമോട്ട് വിസയിലെത്തുന്ന സന്ദർശകർക്ക് ന്യൂസിലാൻഡിലെ ഏതെങ്കിലും ജോലിസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ട ജോലി ചെയ്യാൻ കഴിയില്ല.

എങ്ങനെ അപേക്ഷിക്കാം

ന്യൂസിലൻഡിന്‍റെ ഡിജിറ്റൽ ഇമിഗ്രേഷൻ പോർട്ടൽ വഴി പുതിയ സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. 341 ന്യൂസിലൻഡ് ഡോളറാണ് വിസയുടെ നിരക്ക്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 16,689 രൂപാ വരും. 20 മുതൽ 25 ദിവസം വരെയാണ് പ്രോസസിങ് സമയം. ഇത് കൂടാതെ, ഇന്‍റർനാഷണൽ വിസിറ്റർ കൺസർവേഷൻ ആൻഡ് ടൂറിസം ലെവി (IVL) ഇനത്തിൽ ഏകദേശം 8,665.15 രൂപയും അടയ്ക്കേണ്ടതുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+