യാത്രയുടെ കാര്യത്തിൽ ഏറ്റവും മുൻഗണന സുരക്ഷിതത്വത്തിന് കൊടുക്കുന്നവരാണ് നമ്മൾ.എവിടെ പോയാലും പോകുന്ന പോലെതന്നെ സുരക്ഷിതമായി തിരികെയെത്തണം എന്നതാണ് നമ്മുടെ ആഗ്രഹം. അങ്ങനെ ധൈര്യത്തിൽ പോകാൻ പറ്റിയ രാജ്യങ്ങൾ പലതുണ്ടെങ്കിലും ചില രാജ്യങ്ങൾ സഞ്ചാരികൾക്ക് ഒരു തരത്തിലുള്ള സുരക്ഷയും നല്കുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. സുരക്ഷ കൂടി പരിഗണിച്ച് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങള് പോകേണ്ട രാജ്യം ഏതാണെന്ന് ഞങ്ങൾ പറഞ്ഞുതരാം.
ഫോർബ്‌സ് അഡൈ്വസർ അടുത്തിടെ നടത്തിയ പഠനം അനുസരിച്ച് വിനോദസഞ്ചാരികള് അവരുടെ അനുഭവങ്ങളിൽ നിന്നും ഏറ്റവും സുരക്ഷിത രാജ്യമായി തിരഞ്ഞെടുത്തത് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിനെ തിരഞ്ഞെടുത്തു. ലോകത്തിലെ അറുപത് ലക്ഷ്യസ്ഥാനങ്ങൾ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് സുരക്ഷിതമായ രാജ്യമായി സിംഗപ്പൂർ തിരഞ്ഞടുക്കപ്പെട്ടത്.

പഠനത്തിൽ വിവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ വിശദമായി വിശകലനം ചെയ്തു .ചെയ്യുകയും കുറ്റകൃത്യങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ഡിജിറ്റൽ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തുടങ്ങിയവ ഇതിനായി പരിഗണിച്ച ഘടകങ്ങളാണ്. ഇതിലെ എല്ലാ മേഖലകളിലും ഏറ്റവും കുറഞ്ഞ സ്കോർ നേടി അപകട സാധ്യത കുറഞ്ഞ ലക്ഷ്യസ്ഥാനമായി മാറാൻ സിംഗപ്പൂരിന് സാധിച്ചു.
ഈ ഗവേഷണത്തിൽ പൂജ്യം മുതൽ 1000 വരെയുള്ള സ്കോറുകളാണ് നല്കിയത്. ഏറ്റുവും കുറഞ്ഞ സ്കോർ ലഭിക്കുന്നത് ഏറ്റവും ഉയർന്ന സുരക്ഷയെയാണ് സൂചിപ്പിക്കുന്നത്. പരിശോധിച്ച ഭൂരിഭാഗം ഘടകങ്ങളിലും പൂജ്യം സ്കോർ നേടിയാണ് സിംഗപ്പൂർ എല്ലാ തരത്തിലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലക്ഷ്യസ്ഥാനമായി മാറിയത്. സിംഗപ്പൂരിൻ്റെ അസാധാരണമായ പ്രകടനത്തിന് പ്രധാനമായും കാരണമായത് പ്രകൃതി ദുരന്തങ്ങളുടെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയും രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ആരോഗ്യ, അടിസ്ഥാന സൗകര്യ അപകടസാധ്യതകളുമാണ്.
കാര്യക്ഷമതയ്ക്കും ഗുണമേന്മയ്ക്കും പേരുകേട്ട നഗരത്തിലെ ആരോഗ്യസംരക്ഷണ സംവിധാനം, ഉയർന്ന സുരക്ഷാ റേറ്റിംഗിൽ ഒരു പ്രധാന പങ്ക് വഹിച്ചു. കൂടാതെ, സിംഗപ്പൂരിലെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തെ മുന്നിലെത്തിച്ചെന്നു പറയാം.ഇത് കൂടാതെ ഡിജിറ്റൽ സുരക്ഷയിലും മറ്റു പല ലോകരാജ്യങ്ങളെയും അപേക്ഷിച്ച് സിംഗപ്പൂർ മുൻനിരയിലാണ്. ഓൺലൈൻ ഭീഷണികളെയോ സ്വകാര്യത ലംഘനങ്ങളെയോ ഭയപ്പെടാതെ ഇന്‍റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ഓൺലൈൻ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും ഡിജിറ്റൽ സ്വകാര്യത നിലനിർത്തുന്നതിനും വേണ്ടി ശക്തമായി നിലകൊളളുന്ന രാജ്യം ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
സിംഗപ്പൂരിന് തൊട്ടുപിന്നാലെ സുരക്ഷതിത്വം ഉറപ്പുതരുന്ന രാജ്യങ്ങളായി ടോക്കിയോയും ടൊറന്‍റോയും സ്ഥാനം നേടി. നഗരത്തിന്‍റെ മികച്ച ആരോഗ്യ സേവനങ്ങളെ ഉയർത്തിക്കാട്ടിയാണ് ടോക്കിയോ മുന്നിലെത്തിയത്. അഞ്ചാമത്തെ ഏറ്റവും കുറഞ്ഞ ഇൻഫ്രാസ്ട്രക്ചർ സുരക്ഷാ അപകടസാധ്യത ടോക്കിയോടെ സുരക്ഷിത ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ സഹായിച്ചു. ടൊറന്‍റോയെ പട്ടികയിൽ മുന്നിലെത്താൻ സഹായിച്ചത് നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളും മൊത്തത്തിലുള്ള സുരക്ഷയുമാണ്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങൾ
1. സിംഗപ്പൂർ
2. ടോക്കിയോ
3.ടോറന്‍റോ
4.സിഡ്നി
5. സൂറിച്ച്
6.കോപ്പൻഹേഗൻ
7.സിയോൾ
8.ഒസാക്ക
9.മെൽബൺ
10.ആംസ്റ്റർഡാം
ലോകത്തിലെ ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങള്
അതേസമയം യാത്രക്കാർക്ക് ഏറ്റവും അപകടസാധ്യതയുള്ള നഗരങ്ങളെയും ഈ പഠനം അടയാളപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷ, കുറ്റകൃത്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഗുരുതരമായ പ്രശ്നങ്ങൾ അടയാളപ്പെടുത്തി 100 പോയിന്‍റ് നേടിയ വെനസ്വേലയിലെ കാരക്കാസ് ആണ് ഒട്ടും സുരക്ഷിതമാല്ലാത്ത രാജ്യം.
കാരക്കാസ്
പാക്കിസ്ഥാനിലെ കറാച്ചി, മ്യാൻമറിലെ യാങ്കോൺ, നൈജീരിയയിലെ ലാഗോസ്, ഫിലിപ്പൈൻസിലെ മനില, ബംഗ്ലാദേശിലെ ധാക്ക എന്നിവയാണ് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












