Search
  • Follow NativePlanet
Share
» »അയർലൻഡും യുകെയും അല്ല, പിആർ കിട്ടാൻ ഈ രാജ്യങ്ങൾ ബെസ്റ്റ്! വിദേശപഠനത്തിന് പോകുന്നതിനു മുന്നേ നോക്കി വെച്ചോ

അയർലൻഡും യുകെയും അല്ല, പിആർ കിട്ടാൻ ഈ രാജ്യങ്ങൾ ബെസ്റ്റ്! വിദേശപഠനത്തിന് പോകുന്നതിനു മുന്നേ നോക്കി വെച്ചോ

വിദേശത്ത് പോയി പഠിക്കുന്നതും ജീവിതം അവിടെ സെറ്റിൽ ചെയ്യുന്നതും ആഗ്രഹിക്കാത്ത യുവാക്കൾ കുറവാണ്. പ്ലസ് ടു അല്ലെങ്കില് ഡിഗ്രി കഴിഞ്ഞ് എങ്ങനെയെങ്കിലും പുറത്ത് പോകണം എന്നതായി ഭൂരിഭാഗത്തിന്‍റെയും ലക്ഷ്യം. യുകെ,കാനഡ, ന്യൂ സീലാൻഡ്,അയർലൻഡ് ഓസ്ട്രേലിയ, അമേരിക്ക എന്നിങ്ങനെ വിദ്യാർത്ഥികളെ മികച്ച ഉപരിപഠന സാധ്യതകൾ വാഗ്ദാനം ചെയ്തു സ്വീകരിക്കുന്ന രാജ്യങ്ങൾ നിരവധിയുണ്ട്. പഠനത്തോടൊപ്പം ജോലിയും തുടർന്ന് അവിടെ ജീവിതം കരുപ്പിടിപ്പിക്കലുമാണ് ഇവിടുന്ന് പോകുന്നവരുടെ ആഗ്രഹം.

പഠിക്കുന്ന രാജ്യം ഏതായാലും, ജോലി നേടി പിആർ കിട്ടി അവിടെ സെറ്റിൽ ചെയ്യുകയാണ് മിക്കവർക്കും പ്രധാനം. എന്നാൽ അതിൽ ശ്രദ്ധിക്കേണ്ടത്, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജ്യം തന്നെയാണ് എന്നത് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. ദീർഘകാല സുരക്ഷ അവിടുത്തെ സാമൂഹിക ആനുകൂല്യങ്ങൾ, കരിയർ വളർച്ച, എന്നിങ്ങനെ മെച്ചങ്ങൾ പലതുണ്ട് പിആർ അഥവാ പെർമനന്‍റ് റസിഡൻസി ലഭിക്കുന്നവര്‍ക്ക്, കുടുംബത്തോടൊപ്പം മികച്ച രീതിയിൽ താമസിക്കുവാനും ആരോഗ്യ ഇൻഷുറൻസ് പോലുള്ളവ ലഭിക്കാനും ഇത് സഹായിക്കും.

Study Abroad 5 Easiest Countries to Get PR For International Students

കാനഡ

ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പിആർ ലക്ഷ്യമാക്കി ഉന്നത പഠനത്തിന് പോകുന്ന രാജ്യമാണ് കാനഡ. ഏറ്റവും എളുപ്പത്തില്‍ പിആർ കിട്ടാൻ സാധിക്കുന്ന രാജ്യമാണിത്. മെച്ചപ്പട്ട ജീവിസ സാഹചര്യം, ആരോഗ്യ സംരക്ഷണം, സംസ്കാരങ്ങളിലെ വൈവിധ്യം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആളുകളെ കാനഡ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനോടൊപ്പം മികച്ച കോളേജുകളും വിദ്യാഭ്യാസവും വൈവിധ്യമാര്‍ന്ന കോഴ്സുകളും ഇവിടേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ (പിഎൻപികൾ) തുടങ്ങിയവ വഴിയും ഇവിടെ പിആർ എടുക്കാം. കാനഡയിൽ ഉപരിപഠനം പൂർത്തിയാക്കിയവർക്ക് കനേഡിയൻ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധിക പോയിന്‍റുകൾ കിട്ടുന്നതിനാല്‌ പിആർ താരതമ്യേന എളുപ്പമാണ്. കൂടാതെ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) വഴി കാന‍ഡയിൽ നിശ്ചിത കാലം ജോലി ചെയ്യുവാനും സാധിക്കുന്നു.

ജർമനി

യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് ഏറ്റവുമഝികം വിദ്യാർത്ഥികള് എത്തുന്ന രാജ്യങ്ങളിലൊന്നായി ജർമനി മാറി. ചെലവ് കുറഞ്ഞ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസമാണ് സാധാരണക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. പഠിച്ചിറങ്ങിയാൽ ജോലി ലഭിക്കുമെന്നതും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഇതിനുള്ള കാരണങ്ങളാണ്. ജർമ്മനിയുടെ പിആർ പ്രക്രിയ താരതമ്യേന ലളിതണെന്നതും ഇവിടേക്ക് ഉന്നത പഠനം വഴി പിആർ കിട്ടാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വര്‍ധനവുണ്ടാക്കി.

പഠനശേഷം ജോലിക്കായി ഒരു ജർമ്മൻ റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാം. ഇനി ജോലി കിട്ടിക്കഴിഞ്ഞാൽ ബ്ലൂ കാർഡിന് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യരാകും. അതുവഴി പടിപടിയായി നിങ്ങൾക്ക് പിആറിന് അപേക്ഷിക്കുവാനും സാധിക്കും

ഓരോ രാജ്യത്തിനും വിദേശികൾക്ക് പിആർ നല്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളാണ് ഉള്ളത്. പ്രായം മുതൽ ചെയ്യുന്ന ജോലി, സാമ്പത്തിക നില, വിദ്യാഭ്യാസം, കുടുംബം എന്നിങ്ങനെ പല കാര്യങ്ങൾ പല ഘട്ടങ്ങളിലായി നോക്കും. ഇതാ വിദേശത്ത് പിആര്‍ നേടി സെറ്റിൽ ആകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തിരഞ്ഞെടുക്കേണ്ട രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഓസ്ട്രേലിയ

മെച്ചപ്പെട്ട ജോലിയും വിദ്യാഭ്യാസവും ജീവിതവും ഒക്കെ നല്കുന്ന ഓസ്ട്രേലിയ എളുപ്പത്തില്‍ പിആർ കിട്ടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് പലരും കണക്കാക്കിയിട്ടില്ല. ഓസ്ട്രേലിയയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി കിട്ടിയവർക്ക് ഇവിടെ പിആർ ലഭിക്കുവാൻ വലിയ ബുദ്ധിമുട്ടില്ല. കൂടാതെ, ജനറൽ സ്കിൽഡ് മൈഗ്രേഷൻ (ജിഎസ്എം) പ്രോഗ്രാം വഴി ബിരുദധാരികൾക്ക് അവരുടെ വൈദഗ്ധ്യം, പ്രവൃത്തിപരിചയം, യോഗ്യതകൾ എന്നിവയെ അടിസ്ഥാനമാക്കി പിആറിന് അപേക്ഷിക്കാം. കൂടാതെ, പല സ്ഥലങ്ങളിലും വിവിധ പ്രോഗ്രാമുകളിലൂടെ പിആറിന് അപ്ലെ ചെയ്യാനും കഴിയും.

ന്യൂ സീലാൻഡ്

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ പിആർ നേടാനുള്ള അവസരം നല്കുന്ന രാജ്യമാണ് ന്യൂ സീലാൻഡ് പ്രായം, പ്രവൃത്തിപരിചയം, യോഗ്യതകൾ, ജോലി തുടങ്ങിവ കണക്കിലെടുത്ത് സ്കില്‍ഡ് മൈഗ്രന്‍റ് കാറ്റഗറി വഴി ഇവിടെ പിആറിലേക്ക് കടക്കാം. ഇവിടെ . ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് മുൻഗണല കിട്ടുന്നതിനാൽ പലരും ഇവിടെ വന്ന് പഠിക്കാൻ തീരുമാനിക്കുന്നു.

പോർച്ചുഗൽ

വിദേശ വിദ്യാഭ്യാസം വഴി പിആർ നേടാൻ സാധിക്കുന്ന മറ്റൊരു രാജ്യമാണ് പോർച്ചുഗൽ. രാജ്യത്തെ D7 വിസയാണ് പിആർ കിട്ടാൻ വിദ്യർത്ഥികളെ സഹായിക്കുന്നത്. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് സ്ഥിരവരുമാനമുണ്ടെങ്കിൽ അവർക്ക് റെസിഡൻസി നേടാൻ ഇത് അനുവദിക്കുന്നു. യൂറോപ്പിലെ മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് പോർച്ചുഗൽ പിആർ എളുപ്പമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: student visa world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+