Search
  • Follow NativePlanet
Share
» »പാരിസ് ഒളിംപിക്സ്: വിമാന ടിക്കറ്റ് മുതൽ താമസം വരെ.. എളുപ്പമാകില്ല പാരീസ് യാത്ര, വെല്ലുവിളികൾ

പാരിസ് ഒളിംപിക്സ്: വിമാന ടിക്കറ്റ് മുതൽ താമസം വരെ.. എളുപ്പമാകില്ല പാരീസ് യാത്ര, വെല്ലുവിളികൾ

ലോക കായിക മാമാങ്കമാണ് ഒളിമ്പിക്സ്. ലോകം മുഴുവൻ ഒരേ ആകാക്ഷയോടെയും കൗതുകത്തോടെയും കാത്തിരിക്കുന്ന പാരിസ് 2024 ഒളിംപിക്സ് ആരംഭിക്കുവാൻ ഇനി ദിവസങ്ങളേയുള്ളൂ. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നീണ്ടു നിൽക്കുന്ന 33-ാംമത് ഒളിംപിക്സിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് രാജ്യങ്ങൾ. 10,500 കാ​യി​ക​താ​ര​ങ്ങള് ഇരുന്നൂറിലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പല ഇനങ്ങളിലായി ഇവിടെ മാറ്റുരക്കാനെത്തും.

കായികരംഗം മാത്രമല്ല, വിനോദസഞ്ചാര രംഗവും വളരുന്ന സമയമാണിത്. ലോകം മുഴുവന്‍ പാരീസിൽ ആയിരിക്കാൻ ആഗ്രഹിക്കുന്ന സമയം. നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾക്കായി ഒരുങ്ങുകയാണ്. ലക്ഷക്കണക്കിനാളുകലാണ് കായികമാമാങ്കിം കാണാനായി ഇവിടേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഒളിംപിക്സ് കാണുക എന്നതിനൊപ്പം തന്നെ ഓരോ സഞ്ചാരിയുടെയും സ്വപ്നമായ പാരീസിനെ കണ്ടറിയുക എന്ന ലക്ഷ്യവും ഈ യാത്രകള്ക്ക് പിന്നിലുണ്ട്.

The Paris 2024 Olympics

ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന ദിവസങ്ങളിൽ പാരീസ് നേരിടുന്ന വെല്ലുവിളികൾ ഒരുപാടുണ്ട്. തിരക്കു മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്കുകൾ തുടങ്ങിയ സഞ്ചാരികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ നിരവധിയുണ്ട്. ഈഫൽ ടവർ, ലൂവ്രെ, മറ്റ് പ്രധാന ആകർഷണങ്ങൾ തുടങ്ങിയ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്ക്, നീണ്ട ക്യൂകൾ എന്നിവ കണ്ടേക്കാം. ഇതാ ഈ സമയത്ത് പാരിസിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

1. ചെലവേറുന്ന യാത്ര

പാരീസിലെത്തിയാൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾക്കൊപ്പം തന്നെയാണ് ഇവിടെ എത്തിപ്പെടാനുള്ള യാത്രാ ചെലവ്. തിരക്കേറിയ സീസൺ ആയതിനാൽ തന്നെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും. ഒളിംപിക്സ് ആരംഭിക്കുന്നതിനു മുന്നേയുള്ള ദിവസങ്ങളില്‍ വില അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയേക്കാം. യാത്രാ ചെലവ് മാത്രമല്ല, താമസത്തിനായി നല്ലൊരിടം ബജറ്റിനുള്ളിൽ കണ്ടെത്തുകയെന്നതും വെല്ലുവിളി ആയിരിക്കും. ഭക്ഷണം, ഗതാഗതം എന്നിവയ്ക്കുള്ള ചെലവുകളും കൂടും.

2. ജനത്തിരക്ക്

പാരിസ് 2024 ഒളിംപിക്സ് സീസണിലാണ് നിങ്ങൾ പാരീസിലേക്ക് വരുന്നതെങ്കിൽ ആള്‍ക്കൂട്ടവും തിരക്കും നിങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തും. അത്ലറ്റുകളും അവരുടെ ടീമുകളും ഒളിംപിക്സ് കാണാനായി വരുന്നവരുമടക്കം വലിയ തിരക്കായിരിക്കും ഇവിടെ അനുഭവപ്പെടുക. സാധാരണയായി പ്രതിവർഷം ഏകദേശം 90 ദശലക്ഷം സന്ദർശകർ പാരിസ് സന്ദർശിക്കുന്നു എന്നാണ് കണക്ക്. ഇത് കൂടാകെ ഒളിമ്പിക്‌സിൽ മാത്രം 15 ദശലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലായിടങ്ങളിലും തിരക്ക് പ്രതീക്ഷിക്കാം.

3. അടച്ചിടുന്ന സ്ഥലങ്ങള്‍

ഒളിംപിക്സ് കാണുക എന്നതിനേക്കാള്‍ പാരീസ് സന്ദർശിക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇതൊരു മികച്ച സമയമായിരിക്കില്ല. ഒളിംപിത്സിന് മുന്നോടിയായി പാരീസിലെ നിരവധി റോഡുകളും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കും. പാരീസിലെ പ്രശസ്തമായ ഗ്രീൻ സ്പേസായ ചാംപ്‌സ് ഡി മാർസ് ജൂൺ 3 മുതൽ തന്നെ അടച്ചു. ഇനി സെപ്റ്റംബർ 19ന് മാത്രമേ ഇത് തുറക്കുകയുള്ളൂ. ഇതുപോലെ വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണങ്ങളും വിലക്കുകളും വരാനുള്ള സാധ്യതയുണ്ട്.

4. കുറ്റകൃത്യങ്ങൾ

ഒളിംപിക്സ് സീസണിൽ ഇവിടെ എത്തുന്ന സഞ്ചാരികൾ തിരക്കേറിയ മറ്റേതൊരിടത്തും കാണുന്ന തരത്തിലുള്ള ചെറിയ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും കരുതിയിരിക്കണം. കളെ ലക്ഷ്യം വച്ചുള്ള ചെറിയ കുറ്റകൃത്യങ്ങളിലും തട്ടിപ്പുകളിലും സാധ്യതയുള്ള സാധ്യതകളെക്കുറിച്ചും യാത്രാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും സുരക്ഷിതരായിരിക്കുകയും വേണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: paris travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+