Search
  • Follow NativePlanet
Share
» »അടുത്ത യാത്ര എവിടേക്ക് പോകാം? യാത്രക്കാരുടെ പ്രിയപ്പെട്ട 7 ലോക ലക്ഷ്യസ്ഥാനങ്ങൾ

അടുത്ത യാത്ര എവിടേക്ക് പോകാം? യാത്രക്കാരുടെ പ്രിയപ്പെട്ട 7 ലോക ലക്ഷ്യസ്ഥാനങ്ങൾ

യാത്രകൾക്ക് ഒരുങ്ങുമ്പോൾ അല്ലെങ്കിൽ ഒരു അവധി വരുമ്പോഴൊക്കെ എവിടേക്കാണ് പോകേണ്ടതെന്ന് നമ്മള്‍ തിരയും. ചിലപ്പോൾ സോസഷ്യൽ മീഡിയയിൽ റീൽസും പോസ്റ്റുകളും കാണുമ്പോൾ ആ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ ശ്രമിക്കും. ഇങ്ങനെ പല കാരണങ്ങളാൽ ഗൂഗിൾ ട്രെൻഡിങ്ങിൽ വന്ന ലക്ഷ്യസ്ഥാനങ്ങൾ നമുക്കും പരിചയപ്പെടാം.

അടുത്ത യാത്ര എവിടേക്ക് വേണമെന്ന് ഇതുവരെ തീരുമാനിച്ചില്ലങ്കിൽ അതിനു പറ്റിയ സമയം ഇതാണ്. ഗൂഗിളിലെ സേർച്ച്
ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതായി മാറിയ ഏഴ് ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം. ഓരോ തരത്തിൽ യാത്രക്കാരെ ആകർഷിക്കുന്ന, ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണിവയെല്ലാം..

The Most Googled Places for Your Next Adventure

ലണ്ടൻ

പൈതൃകവും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ് ലണ്ടൻ. ഇവിടുത്തെ കാഴ്ചകൾ എന്നും സഞ്ചാരികളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. യുണൈറ്റഡ് കിംങ്ഡത്തിന്‍റെ തലസ്ഥാനമായ ലണ്ടനിൽ ലണ്ടന് ബ്രിഡ്ജ് മുതൽ കാഴ്ചകളുണ്ട്. പകലും രാത്രിയും കണ്ടുനടക്കാനുള്ള , മടുപ്പിക്കാത്ത നഗരജീവിതം ലണ്ടൻ നല്കും. തേംസ് നദിയിലൂടെ നടക്കുകയോ, പാർക്കുകൾ സന്ദർശിക്കുകയോ മ്യൂസിയങ്ങളിലേക്ക് പോവുകയോ ഒക്കെ ചെയ്യാം.

2. പാരിസ്

ഫാഷൻ നഗരം, റൊമാന്‍റിക് നഗരം എന്നിങ്ങനെ പേരുകള്‍ ഒരുപാടുണ്ട് പാരീസിന്. ഐതിഹാസികമായ ഐഫൽ ഗോപുപമാണ് ഇവിടെ കാണാനുള്ളത്. പിന്നെ പേരുകേട്ട നിർമ്മിതികൾ, മ്യൂസിയങ്ങൾ, ചരിത്രയിടങ്ങൾ, ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഫ്രഞ്ച് വിഭവങ്ങൾ വിളമ്പുന്ന കഫേകൾ എന്നിങ്ങനെ എത്ര ചെലവഴിച്ചാലും കണ്ടുതീർക്കാൻ കഴിയാത്ത കാഴ്ചകൾ ഇവിടെയുണ്ട്. സീൻ നദിയുടെ തീരത്തെ ഈ നഗരത്തില്‍ ഏറ്റവും കൂടുതൽ ആളുകള് സന്ദർശിക്കുന്നത് ഐഫൽ ടവർ, ലൂവ്രേ മ്യൂസിയം, നോത്ര ദാം കത്തീഡ്രൽ തുടങ്ങിയവയാണ് പാരീസിൽ കൂടുതലും ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ.

3. ടോക്യോ, ജപ്പാൻ

കണ്ടുപിടുത്തങ്ങളുടെയും ആധുനികയുടെയും ഒക്കെ സമന്വയമാണ് ജപ്പാനിലെ ടോക്യോ. ലോകത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകുളും റോഡ് ക്രോസിങ്ങുകളും നിയോൺ വെളിച്ചത്തിൽ തിളങ്ങുന്ന നഗരങ്ങളുമെല്ലാം ടോക്കിയോയുടെ കാഴ്ചകളാണ്. ശാന്തമായ ക്ഷേത്രങ്ങള്‍, പോപ്പ് സംസ്കാരം , ഷോപ്പിങ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.

4. റോം, ഇറ്റലി

നൂറ്റാണ്ടുകൾക്കു മുന്‍പേയുള്ള കാലഘട്ടത്തിൽ ജീവിക്കുവാനായി പോകണമെന്നുണ്ടെങ്കിൽ റോമിലേക്ക് പോകാ. ഇന്നും ചരിത്രത്തിൽ ജീവിക്കുന്ന നഗരമാണിത്. എവിടെ പോയാലും പഴയ ഒരു കാലത്തേയ്ക്ക് നിങ്ങളെ കൊണ്ടുപോകുന്ന കാഴ്ചകൾ ഇവിടെ കാണാനുണ്ടാകും, കൊളോസിയം, സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റൈൻ ചാപ്പൽ, ട്രെവി ഫൗണ്ടൻ ,പിയാസകൾ, ഇറ്റാലിയൻ വിഭവങ്ങൾ വിളമ്പുന്ന കടകൾ, തിരക്കേറിയ തെരുവുകൾ എന്നിങ്ങനെ നിങ്ങള്‍ക്ക് പ്രതിരോധിക്കാൻ കഴിയാത്ത പല കാഴ്ചകളും ഇവിടെയുണ്ട്.

5. ന്യൂ യോർക്ക്

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം എന്നാണ് അറിയപ്പെടുന്നതെങ്കിലും എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റില്‍ ന്യൂ യോർക്ക് ഇടം നേടിയിട്ടുണ്ട്. സ്റ്റാച്യു ഓഫ് ലിബർട്ടി, സെൻട്രൽ പാർക്ക്, ടൈംസ് സ്ക്വയര്‌, ബ്രോഡ്‌വേ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ, ലോകോത്തര മ്യൂസിയങ്ങൾ, റസ്റ്റോറന്‍റുകൾ എന്നിങ്ങനെ ഇവിടെ വേറെയും ആകർഷണങ്ങളുണ്ട്.

6. കാൻകൺ, മെക്സിക്കോ

ലോകത്തിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ട മറ്റൊരു സ്ഥലമാണ് മെക്സിക്കോയിലെ കാൻകൺയുകാറ്റൻ പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന കാൻകൂൺ പ്രകൃതി എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ബീച്ചുകൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ചിചെൻ ഇറ്റ്‌സയുടെ പുരാതന അവശിഷ്ടങ്ങൾ നൈറ്റ് ലൈഫ്, ആഡംബര റിസോർട്ടുകൾ എന്നിവ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം.


7. ഒർലാൻഡോ, യുണൈറ്റഡ് സ്റ്റേറ്റ്സ്

കുട്ടികളുടെ യാത്രാ പ്ലാനുകളിലാണ് ഒർലാൻഡോ, ഉൾപ്പെടുവാന്‍ സാധ്യത കൂടുതൽ. വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് , യൂണിവേഴ്സൽ സ്റ്റുഡിയോസ്, സീ വേൾഡ് ഒർലാൻഡോ എന്നിങ്ങനെ കുട്ടികളെയും മുതിർന്നവരെയും രസിപ്പിക്കുന്ന ഒത്തിരി ഇടങ്ങൽ ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+