അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം നോക്കുന്നത് ടിക്കറ്റ് നിരക്കാണ്. പോക്കറ്റിൽ ഒതുങ്ങുന്നതാണ് എന്നു തോന്നിയാൽ പിന്നെ പ്ലാനിങ്ങ് ധൈര്യമായി തുടങ്ങാം. ടിക്കറ്റ് നിരക്ക് നോക്കി കുറഞ്ഞ ചെലവുള്ളത് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ പോകുന്നത് അത് ഡയറക്ട് ഫ്ലൈറ്റ് ആണോ അതോ കണക്ടിങ് ഫ്ലൈറ്റ് ആണോ എന്നതായിരിക്കും. സമയവും നിരക്കും കൃത്യം നോക്കി തിരഞ്ഞെടുത്തില്ലെങ്കിൽ പണി പാളുമെന്ന് ചുരുക്കം.
കുറഞ്ഞ ദിവസം മാത്രമുള്ള വിദേശ യാത്രകൾ പ്ലാന്‍ ചെയ്യുമ്പോൾ ലേ ഓവർ ഇല്ലാത്ത, നേരിട്ട് എത്തിച്ചേരാൻ സാധിക്കുന്ന വിമാന സർവീസുകൾ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. മാറിക്കയറുന്നതിന്‍റെയോ വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തിരിക്കുന്നതിന്‍റെയോ ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയ ഡയറക്ട് ഫ്ലൈറ്റ് സർവീസുകൾ ഉള്ളപ്പോൾ വരുന്ന യാത്രകളിൽ അത് പ്രയോജനപ്പെടുത്താം.

ഇന്ത്യയിൽ നിന്നും ലോകത്തിലെ പല നഗരങ്ങളിലേക്കും ഡയറക്ട് ഫ്ലൈറ്റ് സർവീസുകൾ ലഭ്യമാണ്. ഇതാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഡയറക്ട് വിമാന സർവീസുകൾ പരിചയപ്പെടാം.
കണ്ണൂർ-ദുബായ്
മലയാളികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും അടുപ്പമുള്ള വിദേശ നഗരങ്ങളിലൊന്നാണ് ദുബായ്. ഒരുകാലത്ത് ജോലി ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് ദുബായ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് യാത്രാസ്ഥാനം കൂടിയായി മാറിയിട്ടുണ്ട്. രാജ്യത്തെ മിക്ക അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും നിന്ന് ദുബായിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ലഭ്യമാണ്. കണ്ണൂരിൽ നിന്ന് നാല് മണിക്കൂർ സമയമാണ് ദുബായിലേക്കുള്ള ഡയറക്ട് ഫ്ലൈറ്റ് സമയം. എയർ ഇന്ത്യയാണ് സർവീസ് നടത്തുന്നത്.
കൊച്ചി- ഹോ ചിമിൻ സിറ്റി വിയറ്റ്നാം
വളരെ കുറഞ്ഞ നാളുകൾകൊണ്ട് ബജറ്റ് യാത്രികരുടെ പട്ടിയിൽ ഇടം നേടിയ രാജ്യമാണ് വിയറ്റ്നാം. കുറഞ്ഞ ചെലവിൽ തീർത്തും വ്യത്യസ്തമായ ഒരു രാജ്യത്തെയും അതിന്‍റെ സംസ്കാരത്തെയും പരിചയപ്പെടാം എന്നതാണ് യാത്രികരെ ഇവിടേക്ക് ആകർഷിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട വിദേശ സ്ഥാനമായി മാറാനും വിയറ്റ്നാമിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം കൂടിയാണിത്.
കൊച്ചിയിൽ നിന്നാണ് വിയറ്റ്നാമിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സർവീസുകളുള്ളത്. വിയറ്റ്നാമിലെ ബജറ്റ് ഫ്രണ്ട്ലി എയർലൈനുകളിൽ ഒന്നായ വിയറ്റ് ജെറ്റ് ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സർവീസുണ്ട്. 5 മണിക്കൂർ 20 മിനിറ്റാണ് കൊച്ചി-വിയറ്റ്നാം യാത്രാ സമയം. ഈ സർവീസ് വന്നതോടെ കേരളത്തിൽ നിന്നുള്ള വിയറ്റ്നാം യാത്രക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ബാംഗ്ലൂർ- ലണ്ടൻ
വിദേശപഠനം ആഗ്രഹിക്കുന്നവരുടെ ആദ്യ ഡെസ്റ്റിനേഷനുകളിലൊന്നാണ് ലണ്ടൻ. വിദ്യാഭ്യാസം മാത്രമല്ല, യൂറോപ്പ് യാത്രയിലെ ഒരു പ്രധാന സ്ഥലങ്ങളിലൊന്നും കൂടിയാണ് ലണ്ടൻ. ബാംഗ്ലൂരിൽ നിന്നും ലണ്ടനിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസുകൾ ലഭ്യമാണ്. ബ്രിട്ടീഷ് എയർവേയ്സ്, വിർജിൻ അറ്റ്ലാന്‍റിക് ഉൾപ്പെടെ പല എയർലൈനുകളും ബാംഗ്ലൂരിൽ നിന്നും ലണ്ടനിലേക്ക് സർവീസ് നടത്തുന്നു. ശരാശരി പത്ത് മുതൽ 11 മണിക്കൂർ വരെയാണ് യാത്രാ സമയം.
ഡൽഹി-ടോക്കിയോ
വിദേശ യാത്രകളിൽ കഴിഞ്ഞ കുറച്ചുനാളുകൾ കൊണ്ട് വ്യക്തമായ മുന്നേറ്റം നടത്തിയ രാജ്യമാണ് ജപ്പാൻ. വ്യത്യസ്തമായ സംസ്കാരവും രീതികളും സ്വന്തമായുള്ള ഇവിടം ഇന്ന് പലരുടെയും ബക്കറ്റ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ജപ്പാനിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹിയിൽ നിന്നും ടോക്കിയോയിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സര്‍വീസ് നടത്തുന്നു.
ഹൈദരാബാദ്-സിംഗപ്പൂർ
ഫാമിലി ബജറ്റ് യാത്രകൾക്ക് പേരുകേട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് സിംഗപ്പൂർ. ഇന്ത്യയിൽ നിന്നടക്കം നിരവധി ആളുകളാണ് സിംഗപ്പൂരിലേക്ക് പോകുന്നത്. ഹൈദരാബാദിൽ നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസുണ്ട്. ഇൻഡിഗോ, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയവയാണ് ഹൈദരാബാദ്-സിംഗപ്പൂർ ഡയറക്ട് ഫ്ലൈറ്റ് സർവീസ് നടത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













