സന്തോഷമുള്ള രാജ്യങ്ങള്‍ നമുക്കറിയാം. ഫിൻലന്‍ഡും ഭൂട്ടാനും ഉൾപ്പെടെ സന്തോഷത്തിന്‍റെ നിറുകയിൽ നിൽക്കുന്ന രാജ്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു സന്തോഷം വരും. സന്തോഷവും സമാധാനവും ചെലവഴിക്കാൻ ആവശ്യത്തിനു പണവും ജോലിയും മികച്ച ജീവിത സാഹചര്യങ്ങളും കഴിക്കാൻ ഭക്ഷണവും പിന്നെ താമസിക്കാൻ ഒരു വീടും ഉണ്ടെങ്കിൽ ജീവിതം ഓക്കെയായി എന്നാണല്ലോ.. ഇത്രയും വന്നാൽ തന്നെ ആരോഗ്യവും മികച്ച സാമൂഹിക ജീവിതവുംഭരണവും വരും.
എന്നാൽ ഇതിനൊരു മറുവശമുണ്ട്, ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ, സന്തോഷമില്ലാത്ത രാജ്യങ്ങൾ. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില് ഏറ്റവും അവസാനം വന്നിരിക്കുന്ന രാജ്യങ്ങളെയാണ് സന്തോഷമില്ലാത്ത രാജ്യങ്ങളായി കണക്കാക്കുന്നത്. രാഷ്ട്രീയ അസ്ഥിരത മുതൽ സാമ്പത്തിക അസമത്വവും പട്ടിണിയും ഒക്കെ ഇതിനു കാരണമാകാറുണ്ട്. ഇതാ ലോകത്തിലെ അസന്തുഷ്ടമായ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അഫ്ഗാനിസ്താൻ
ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ ജനങ്ങൾ ജീവിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടം നേടിയിരിക്കുന്ന ഇവിടം രാഷ്ട്രീയ അസ്ഥിരതയുടെയും ഭരണത്തിന്‍റെയും പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്നങ്ങൾ, യുദ്ധങ്ങള്‍ എന്നിവ ഇവിടുത്തെ ജനജീവിതത്തെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. അതേസമയം ഒരു രണ്ട് പതിറ്റാണ്ട് പിന്നോട്ട് നോക്കിയാൽ സാംസ്കാരികമായി ഏറെ ഉന്നതിയിൽ നിന്നിരുന്ന രാജ്യമാണിതെന്നു കാണാം.
ലെബനൻ
അഫ്ഗാനിസ്ഥാനു തൊട്ടുപിന്നിൽ സ്ഥാനം നേടിയിരിക്കുന്ന രാജ്യം ലെബനൻ ആണ്. രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ കാരണങ്ങൾ ഈ അസംതൃപ്തിക്കു പിന്നിലുണ്ട്. അതേസമയം ജീവിതനിലവാരം കണക്കാക്കുമ്പോൾ സന്തോഷമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ലെബനന് നിൽക്കാനും കഴിയും.
സിയറ ലിയോൺ
സന്തോഷമില്ലാത്ത ജനങ്ങളുടെ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം സിയോറ ലിയോൺ ആണ്. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോൺ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ നേരിടുന്നു. അസന്തുഷ്ട രാജ്യങ്ങളിൽ ആഫ്രിക്കിയിൽ നിന്ന് പട്ടികയിൽ ഒന്നാമതെത്തിയതും ഈ രാജ്യം തന്നെയാണ്.
സിംബാവേ
പട്ടികയിലെ ആദ്യ മൂന്ന് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ പ്രശ്നങ്ങൾ സാമ്പത്തിക മേഖലയിലും പണപ്പെരുപ്പത്തിലുമാണ്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
അസന്തുഷ്ടമായ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. ഒരുപാട് കാരണങ്ങളുണ്ട് ഇവിടുത്തെ ജീവിതം അസന്തുഷ്ടമാകാൻ കാരണം. ആരോഗ്യസംരക്ഷണം മുതൽ വിദ്യാഭ്യാസം,ജനസംഖ്യാ വർധനവ്, ഭരണപ്രതിസന്ധികൾ എന്നിങ്ങനെ പല കാരണങ്ങളുണ്ട് ഇവിടുത്തെ ജീവിതം അസന്തുഷ്ടമാകുവാൻ.
ബോട്സ്വാന
ബോട്സ്വാനയിലും അസന്തുഷ്ടരായ ജനതകളാണ് വസിക്കുന്നത്. ആഫ്രിക്കയുടെ ഭാഗമായ ബോട്സ്വാനയിൽ കുറ്റകൃത്യങ്ങൾ കുറവാണ്. എന്നാൽ സാമൂഹിക ക്ഷേമത്തിന്‍റെ കാര്യത്തിൽ ഇവിടം വളരെ പിന്നിലാണ്.
മലാവി
തെക്കുകിഴക്കേ ആഫ്രിക്കയിലെ രാജ്യമായ മലാവി അതിന്‍റെ അതിവേഗം വളരുന്ന ജനസംഖ്യയ്ക്ക് കുപ്രസിദ്ധമാണ്. ഇവിടെ ഒരുപാട് പ്രതിസന്ധികളാണ് രാജ്യം നേരിടുന്നത്. ജലദൗർലഭ്യം, ഫലഭൂയിഷ്ഠതയില്ലാത്ത ഭൂമി എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇവിടെ ആളുകളെ അസന്തുഷ്ടരാക്കുന്നു.
കോമൊറോസ്
ആഫ്രിക്കൻ രാജ്യമായ കോമൊറോസും സന്തോഷമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ അട്ടിമറികൾ,സാമൂഹിക-രാഷ്ട്രീയ അവസ്ഥകൾ എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട് ഇന്നും ഇവിടുത്തെ ജനങ്ങൾ അസന്തുഷ്ടരായി തുടരുന്നതിൽ.
ടാൻസാനിയ
ഏറ്റവും അസന്തുഷ്ട രാജ്യങ്ങളുടെ ആദ്യ പത്തിൽ പത്താം സ്ഥാനം നേടിയ രാജ്യമാണ് ടാൻസാനിയ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












