വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കഴിഞ്ഞ് ഇനി വരുന്നത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ്. ദീർഘദൂര യാത്രകൾകിടന്നു പോകാൻ സൗകര്യമൊരുക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ രാജ്യത്തെ ട്രെയിൻ യാത്രകളിലെ വിപ്ലവകരമായ മാറ്റമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകൾക്കും ഒടുവിൽ ഇപ്പോഴിതാ പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുകയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റില്‍ നടക്കുമെന്നാണ് റിപ്പോർട്ട്. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആറു മാസമെങ്കിലും തുടരുന്നതാണ് വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടം എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിൽ കര്‍ശന പരിശോധന ഉണ്ടാകുമെന്നും രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെയും വിവിധ റൂട്ടുകളെയും ബന്ധിപ്പിച്ച് 2029 ഓടെ 250 ഓളം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാനുള്ള ശ്രമം റെയിൽവേ മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘദൂര യാത്രകളിൽ സുഖമായി സഞ്ചരിക്കുവാനും ഏറ്റവും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ഉറപ്പു വരുത്തുന്നവയുമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ.
ട്രെയിനിലേക്ക് കയറുന്നതിനായി പടികൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ടോയ്‌ലറ്റുകൾക്ക് പുതിയ ഡിസൈനുകളും സൗകര്യങ്ങളും ഉണ്ട്. ഉള്ളിവ്‍ ഓക്‌സിജന്‍റെ അളവ് നിലനിർത്തുകയും വൈറസിന്‍റെ 99.99 ശതമാനവും ഇല്ലാതാക്കുകയും ചെയ്യും. ഇന്‍റീരിയർ ഡിസൈനിൽ ക്രീം നിറം, മഞ്ഞ, മരത്തിന്‍റെ നിറം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോച്ചുകൾക്കിടയിൽ പൂർണ്ണമായി സീൽ ചെയ്ത ഗ്യാങ്‌വേകളും തടസ്സമില്ലാത്ത ചലനം സുഗമമാക്കും. ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ഇത് നിര്‍മ്മിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












