രാജ്യത്തിനുള്ളിലെ ട്രെയിൻ യാത്രകളുടെ ഗതി തന്നെ മാറ്റി മറിച്ചെത്തിയ വന്ദേ ഭാരത് ഇന്ന് സ്ഥിരം യാത്രകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. അഞ്ചും ആറും മണിക്കൂറുകൾ വരെ ഒറ്റ യാത്രയിൽ ലാഭിച്ചു തരുന്ന സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആയ വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ഇതാ ഇന്ത്യൻ റെയിൽവേ വന്ദേ മെട്രോ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്.
വന്ദേ ഭാരത് ദീര്‍ഘദൂര യാത്രക്കാരെയാണ് ലക്ഷ്യം വെച്ചതെങ്കിൽ വന്ദേ മെട്രോ നഗരങ്ങളിൽ ജീവിക്കുന്നവർക്കുള്ളതാണ്. രാജ്യത്ത് ഉയർന്നുവരുന്ന നഗരവാസികളുടെ എണ്ണവും അവരുടെ യാത്രാ ആവശ്യങ്ങളും കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുക. ഈ ജൂലൈ മാസത്തോടെ വന്ദേ മെട്രോ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ കഴിയുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്.

വന്ദേ ഭാരതിനേക്കാൾ സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപടി മുന്നിലാവും വന്ദേ മെട്രോ ഉണ്ടാവുക ഈ വർഷം തന്നെ ട്രാക്കുകളിൽ വന്ദേ മെട്രോ ഇറക്കുവാൻ കഴിയുമെന്ന പ്രതീക്ഷയും റെയിൽവേ പങ്കുവെച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകൾ എന്നതാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ , പെട്ടെന്ന് വേഗത കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുക.
ഇന്‍റർ സിറ്റി, ഇൻട്രാ സിറ്റി യാത്രകൾ സുഗമമാക്കുന്ന വിധത്തിലാണ് വന്ദേ മെട്രോകൾ പ്രവർത്തിക്കുക. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഹ്രസ്വദൂര ആധുനിക ഫോർമാറ്റ് എന്നാണ് ഈ ട്രെയിനുകളെ വിശേഷിപ്പിക്കുന്നത്. 150 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിലുള്ള രാജ്യത്തെ 124 നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സവിശേഷതകളുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
വന്ദേ മെട്രോ ട്രെയിനുകൾക്ക് ആദ്യ ഘട്ടത്തിൽ 12 കോച്ചുകളായിരിക്കും ഉണ്ടാവുക. പിന്നീട് ഓടുന്ന റൂട്ടിലെ തിരക്കും ആവശ്യകതയും കണക്കിലെടുത്ത് 16 കോച്ചുകൾ വരെ വർധിപ്പിക്കും. . നാലു കോച്ചുകളെ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. വന്ദേ ഭാരതുമായി താതതമ്യപ്പെടുത്തുമ്പോൾ വന്ദേ മെട്രോയ്ക്ക് കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. ഇരുന്നും നിന്നും സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് കോച്ചുകൾ സജ്ജീകരിക്കുക.ഓട്ടോമാറ്റീക് ഡോറുകളും സൈഡ് സീറ്റുകളും ഉണ്ടായിരിക്കും.
കൂടാതെ, വന്ദേ മെട്രോ ട്രെയിനുകൾ പൂർണമായും എയർകണ്ടീഷൻ ചെയ്തതായിരിക്കും. ഓട്ടോമാറ്റിക് ഗേറ്റുകൾ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേ, പനോരമിക് വിൻഡോകൾ തുടങ്ങിയവും കോച്ചുകളിൽ ഉണ്ടായിരിക്കും. മെട്രോ കോച്ചുകൾക്കിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കും.
ട്രെയിൻ ആൻ്റി-കളിഷൻ സിസ്റ്റം ആയ കവച് സാങ്കേതിക വിദ്യയും വന്ദേ മെട്രോ ട്രെയിനിൽ ഉപയോഗിക്കും. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ഈ സാങ്കേതിക വിദ്യ യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്തുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും വന്ദേ മെട്രോയും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്‍റെ യാത്രകൾ തന്നെയാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്‍തിട്ടുള്ളവയാണെങ്കിൽ ത്. വന്ദേ മെട്രോ ട്രെയിൻ ഹ്രസ്വദൂര യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ഏത് റൂട്ടിലായിരിക്കും ആദ്യ ഘട്ടത്തിൽ വന്ദേ മെച്രോ സർവീസ് നടത്തുകയെന്നത് യാത്രക്കാർ ഒരുപോലെ കാത്തിരിക്കുന്ന സംഗതി. ആഗ്ര-മഥുര, ഡൽഹി-റെവാരി, ലഖ്‌നൗ-കാൺപൂർ, തിരുപ്പതി-ചെന്നൈ, ഭുവനേശ്വർ-ബാലസോർ തുടങ്ങിയ റൂട്ടുകളിലാണ് ഇത് ആദ്യം ഓടുകയെന്ന് റിപ്പോർട്ടുകളുണ്ട്. മെമോ ട്രെയിനുകളുടെ റൂട്ടിൽ ആണ് സർവീസ് എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ വന്ദേ ഭാരത് സർവീസ് നടത്തുന്ന കേരളത്തിനും വന്ദേ മെട്രോ ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













