Search
  • Follow NativePlanet
Share
» »എന്താണ് 5 സ്റ്റാൻ രാജ്യങ്ങൾ? മരുഭൂമിയും മരുപ്പച്ചയും മാത്രമല്ല... സിൽക്ക് റൂട്ടിലെ അത്ഭുത രാജ്യങ്ങൾ,

എന്താണ് 5 സ്റ്റാൻ രാജ്യങ്ങൾ? മരുഭൂമിയും മരുപ്പച്ചയും മാത്രമല്ല... സിൽക്ക് റൂട്ടിലെ അത്ഭുത രാജ്യങ്ങൾ,

ലോകത്തിലെ പല രാജ്യങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും 'സ്റ്റാൻ രാജ്യങ്ങൾ' (സ്താൻ രാജ്യങ്ങൾ) പലര്‍ക്കും അത്ര പരിചയം കാണില്ല. എന്നാൽ ഒന്നുകൂടി ആലോചിച്ച് നോക്കിയാൽ നമ്മുടെ രാജസ്ഥാനും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനിലും ഒക്കെയുള്ള സ്ഥാൻ അഥവാ സ്റ്റാൻ ഇതല്ലേ എന്നൊരു സംശയം വരും.അതുതന്നെയാണിത്. മധ്യേഷ്യയിൽ സ്താൻ അഥവാ സ്റ്റാന്‍ എന്ന പ്രത്യയം വരുന്ന രാജ്യങ്ങളെയാണ് സ്റ്റാൻ രാജ്യങ്ങളെന്നു വിളിക്കുന്നത്.

പേർഷ്യന് ഭാഷയിൽ നിന്നുള്ള ഇസ്താൻ എന്ന വാക്കിൽ നിന്നാണ് ദേശം അഥവാ സ്ഥാനം എന്നർത്ഥം വരുന്ന സ്ഥാന് എന്ന വാക്ക് വന്നത്. മധ്യേഷ്യയിൽ 'സ്ഥാൻ' എന്ന പ്രത്യയത്തിൽ ഏഴ് രാജ്യങ്ങളുണ്ട്: കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയാണവ. ഇതിൽ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ അഞ്ച് പ്രദേശങ്ങൾ സഞ്ചാരികൾക്കിടയിൽ 5 സ്റ്റാൻസ് രാജ്യങ്ങൾ എന്നാണറിയപ്പെടുന്നത്.

What Are The 5 Stan Countries- Fascinating Story Of 5 Central Asian Countries

ലോകസഞ്ചാരികൾക്ക് സാംസ്കാരിക വൈവിധ്യങ്ങള് നല്കുന്നകിൽ എന്നും പ്രസിദ്ധമാണ് 5 സ്റ്റാൻസ് രാജ്യങ്ങൾ.
വാസ്തുവിദ്യകൾ, പുരാതന സ്മാരകങ്ങൾ, വിശാലമായ മരുഭൂമികൾ എന്നിങ്ങനെ പരിചയപ്പെടേണ്ട ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. സ്റ്റാൻ രാജ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഒരു വലിയ യാത്ര തന്നെയാണ്. സില്‍ക്ക് റോഡ് യാത്രയിലെ പ്രസിദ്ധമായ 5 സ്റ്റാൻസ് രാജ്യങ്ങൾ പരിചയപ്പെടാം.

1. കസാഖ്സ്ഥാൻ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലായി കിടക്കുന്ന കസാഖ്സ്ഥാൻ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കരകളുള്ള രാജ്യമാണ്. വലുപ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിലെ പത്താം സ്ഥാനം കസാഖിസ്ഥാനുണ്ട്. അതുല്യമായ പ്രകൃതിഭംഗിയാണ് സ‍ഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. സാക കുന്നുകൾ, ബോറോവോ പ്രകൃതി സംരക്ഷണ കേന്ദ്രം, അൽമാട്ടി തടാകം, കോക് ടോബെ,ഇസിക് തടാകം, ചാരിൻകാന്യോൺ, മെഡ്യൂ സ്കേറ്റിംഗ് റിങ്ക്, സെൻകോവ് കത്തീഡ്രൽ,
ഷൈംബുലക്, സുങ്കർ ഇന്‍റർനാഷണൽ സ്കീ ജമ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

2. കിർഗിസ്ഥാൻ

സഞ്ചാരികളെ ഒട്ടും നിരാശപ്പെടുത്താത്ത മറ്റൊരു ലക്ഷ്യസ്ഥാനമാണ് കിർഗിസ്ഥാൻ. ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന എന്നിവയോട് കിർഗിസ്ഥാൻ അതിർത്തി പങ്കിടുന്നു. സിൽക്ക് റൂട്ടിന്‍റെ ഭാഗമായിനുന്ന കിര്‍ഗിസ്ഥാൻ ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രത്യേകതളുള്ള രാജ്യമാണ്. നിറയെ കുന്നുകൾ നിറഞ്ഞ ഈ രാജ്യത്തിന് സമുദ്രാതിർത്തികള്‍ ഇല്ല. ബിഷ്കെക്ക്. ആണ് പ്രധാന നഗരവും തലസ്ഥാനവും. ചരിത്രപരമായ സ്ഥലങ്ങൾ, ബയോസ്ഫിയർ റിസർവ്, കൊടുമുടികൾ, പർവതങ്ങൾ, ചുരങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ച.

3. ഉസ്ബെക്കിസ്ഥാൻ

കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഉസ്ബെക്കിസ്ഥാൻ ഒരു ചരിത്ര രാജ്യമാണ്. സിൽക്ക് റോഡിൽ ഉൾപ്പെട്ട ഇവിടം പുരാതന വ്യാപാര പാത, ശവകുടീരങ്ങൾ, പള്ളികൾ എന്നിവ കൂടാതെ ഇസ്‌ലാമിക വാസ്തുവിദ്യയ്ക്കും സാംസ്കാരിക പൈതൃക ഇടങ്ങളാലും പ്രസിദ്ധമാണ്. ഖിവ, ഉസ്ബെക്കിസ്ഥാൻ, ബുഖാറ, സമർഖണ്ഡ് എന്നിവയാണ് ഇവിടെ സന്ദർശിക്കേണ്ട നഗരങ്ങൾ

ചാർവാക് തടാകം, താഷ്കന്റ്, അമീർ തിമൂർ മ്യൂസിയം, താഷ്കന്റ്, ചിംഗാൻ മലനിരകൾ, ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകം,ചാർവാക് തടാകം, താഷ്കന്റ്, അമീർ തിമൂർ മ്യൂസിയം, താഷ്കന്റ്, ചിംഗാൻ മലനിരകൾ, ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകം, താഷ്കന്റ്, ഹസ്രത്ത് ഇമാം സമുച്ചയം, താഷ്കന്റ്, ടിവി ടവർ, റെഗിസ്താൻ സ്ക്വയർ, സാമർഖണ്ട്, ഷാഹി സിന്ദ തുടങ്ങിയ ഇവിടെ വിട്ടുപോകാതെ കാണേണ്ട സ്ഥലങ്ങളാണ്.

4. താജിക്കിസ്ഥാൻ

മലയും കുന്നും കയറുവാനും ട്രെക്കിങ് നടത്തുവാനും ഒക്കെ ഇഷ്ടപ്പെട്ട സഞ്ചാരികൾക്ക് പറ്റിയ മധ്യേഷ്യൻ രാജ്യാണ് താജിക്കിസ്ഥാൻ. പർവ്വതങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ചില യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വലുതാണ്. ഇവിടുത്തെ മലനിരകൾ തന്നെയാണ് യാത്രക്കാർക്കിടയിൽ പേരുകേട്ടിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 5000 മീറ്ററിനു മുകളിലുള്ള ഫാൻ പർവ്വത നിരകൾ മനോഹരമായ കാഴ്ചയാണ്.
സകൻഡർകുൾ തടാകം, പമീർ ഹൈവേ, ഫാൻ പർവതം തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.

5. തുർക്ക്മെനിസ്ഥാൻ

അഞ്ചാമത്തെ സ്ഥാൻ രാജ്യമാണ് തുർക്ക്മെനിസ്ഥാൻ. നിരവധി സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും വളർച്ചയ്ക്കും തളർച്ചയ്ക്കുമെല്ലാം സാക്ഷ്യം വഹിച്ച രാജ്യമാണിത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്ന മെർവ് ഇവിടെയാണുള്ളത്. ഇസ്ലാമിക ലോകത്തെ മഹത്തായ നഗരങ്ങളിൽ ഒന്നായ ഇവിടം സിൽക്ക് റോഡിലെ ഒരു പ്രധാന ഇടം കൂടിയാണ്. മധ്യേഷ്യയിലെ ഏറ്റവും ചെലവ് കൂടിയ രാജ്യങ്ങളിലൊന്നാണ് തുർക്ക്മെനിസ്ഥാൻ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: interesting facts world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+