Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹസ്തിന പുരി

ഹസ്തിനപുരി- കൌരവരുടെ തലസ്ഥാനം

21

ഉത്തര്‍പ്രദേശ് സംസ്ഥാനത്ത്, മീററ്റിനടുത്ത്, ഗംഗ നദിയുടെ തീരത്താണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. മഹാഭാരത ഐതിഹ്യമനുസരിച്ച്, ആ കാലഘട്ടത്തില്‍  കൗരവരുടെ തലസ്ഥാനമായിരുന്നു ഹസ്തിനപുരി. മഹാഭാരത യുദ്ധ ശേഷം, പാണ്ഡവര്‍ വിജയം വരിക്കുകയും തുടര്‍ന്ന് കലിയുഗ കാലഘട്ടം വരെ, ഏകദേശം 36 വര്‍ഷക്കാലം, പാണ്ഡവര്‍ ഹസ്തിനപുരി ഭരിക്കുകയും ചെയ്തു.

ആര്‍ക്കിയോളജിക്കല്‍  സര്‍വെ ഓഫ് ഇന്ത്യ ഹസ്തിനപുരിയുടെ പല ഭാഗങ്ങളിലായി നടത്തിയ ഖനന പ്രവര്‍ത്തനങ്ങളില്‍  വളരെ പുരാതനങ്ങളായ സ്മാരകശിലകളും, ക്ഷേത്ര എടുപ്പുകളും കണ്ടെത്തുകയുണ്ടായി. ഖനനങ്ങളില്‍  ഇവിടെ നിന്ന് കണ്ടെത്തിയ മറ്റനേകം വസ്തുക്കളും, വസ്തുതകളും മേല്‍ ഖണ്ഡികയില്‍  പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്നതായിരുന്നു.

പവിത്രമായ ജൈനമതക്കാരുടെ ഒരു സമൂഹം കൂടിയാണ് ഹസ്തിനപുരി. 16ഉം 17ഉം 18ഉം കൂടാതെ ഇരുപത്തിനാലാം ജൈനമത തീര്‍ത്ഥങ്കരരും ജനിച്ചതിവിടെയാണ്. ഒരു നല്ല വിഭാഗം ജൈനമതക്കാരും എല്ലാ വര്‍ഷവും ഇവിടെ തീര്‍ത്ഥാടനത്തിനായി എത്തിച്ചേരുന്നു.

ഹസ്തിനപുരിയിലെ കാഴ്ചകള്‍

ഹസ്തിനപുരിയൊരു ജൈന-ഹിന്ദു മത സമൂഹമായത് കൊണ്ടുതന്നെ ഇവിടെ അനവധിയായിട്ടുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍  ഉണ്ട്. ഓള്‍ ഡ്‌ പാണ്ഡെശ്വര്‍ ടെമ്പിള്‍ , കരണ്‍ ടെമ്പിള്‍ , ലോടസ് ടെമ്പിള്‍  തുടങ്ങി ജൈനമത വിശ്വാസക്കാരുടെ ദിഗംഭര ജൈന ബഡാ മന്ദിര്‍, ജൈന ജംബുദ്വീപ്‌ മന്ദിര്‍, ശ്രീ ശ്വേതംബര ജൈന ക്ഷേത്രം എന്നിവയാണ് അവയില്‍   ചിലത്. കൂടാതെ കൈലാസ പര്‍വ്വതം, അഷ്ടപദം, ഹസ്തിനപുരി വന്യമൃഗസംരക്ഷണ കേന്ദ്രം (1986 ലാണ് സ്ഥാപിതമായത്) തുടങ്ങിയവയും ഇവിടെയുള്ള പ്രധാനപ്പെട്ട വിനോദകേന്ദ്രങ്ങളാണ്.

എത്തിച്ചേരല്‍

മീററ്റില്‍  നിന്നും ഏകദേശം 37 കിലോമീറ്റര്‍  അകലെയാണ് ഹസ്തിനപുരി സ്ഥിതി ചെയ്യുന്നത്. ഏറ്റവും എളുപ്പം, മീററ്റില്‍  വരെ ട്രെയിനില്‍  വന്ന്, അവിടെ നിന്നും ടാക്സിയിലോ ബസ്സിലോ ഹസ്തിനപുരിയില്‍  എത്തിച്ചേരുന്നതാണ്.

ഹസ്തിന പുരി പ്രശസ്തമാക്കുന്നത്

ഹസ്തിന പുരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹസ്തിന പുരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹസ്തിന പുരി

  • റോഡ് മാര്‍ഗം
    There is no route available in ഹസ്തിന പുരി
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മീററ്റാണ് ഏറ്റവും അടുത്തുള്ള റെയില്‍ വേ സ്റ്റേഷന്‍. ഇവിടെ നിന്നും ടാക്സികള്‍ വാടകയ്ക്ക് ലഭിക്കും, അതുമല്ലെങ്കില്‍ ഇവിടെ നിന്നും ഹസ്തിനപുരിയിലേക്ക് ബസ്സ്‌ സര്‍വീസുകള്‍ ലഭ്യമാണ് (സര്‍വീസ്: പുലര്‍ച്ചെ 7.30 മുതല്‍ രാത്രി 8 മണി വരെ)
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഡല്‍ഹി എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. അവിടെ നിന്നും ഹസ്തിനപുരിയിലേക്ക് ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat