Search
  • Follow NativePlanet
Share
» » ലോക്കൽ ട്രെയിനുകളുടെ സമയവും സ്റ്റാറ്റസും ഇനി സ്മാർട് ഫോണിൽ, വേണ്ടതിത്ര മാത്രം

ലോക്കൽ ട്രെയിനുകളുടെ സമയവും സ്റ്റാറ്റസും ഇനി സ്മാർട് ഫോണിൽ, വേണ്ടതിത്ര മാത്രം

ട്രെയിൻ യാത്രകളിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് താമസിച്ചോടുന്ന ട്രെയിനുകളാണ്. ഇപ്പോൾ എല്ലാവരും യാത്ര ചെയ്യേണ്ട ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ് ഒക്കെ നോക്കിയാണ് വരുന്നതങ്കിലും ഇതിനെക്കുറിച്ചറിയാതെ കൃത്യസമയത്ത് സ്റ്റേഷനിലെത്തി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ലോക്കൽ ട്രെയിനിന് യാത്ര ചെയ്യുന്നവർ. പ്രധാന ട്രെയിനുകൾ കടന്നുുപോകുവാനായി ഏറ്റവും കൂടുതൽ സമയം പിടിച്ചിടുന്നത് ലോക്കൽ ട്രെയിനുകളാണ്. ചിലപ്പോൾ ആ പിടിച്ചിടൽ ഒന്നും രണ്ടും മണിക്കൂറോ അതിലധികമോ നീളുകയും ചെയ്യും. മുംബൈ പോലെ മിനിറ്റുകളുടെ വ്യത്യാസത്തിൽ ട്രെയിനുകൾ വന്നുപോകുന്ന, ലോക്കൽ സർവീസുകൾ ഒരുപാടുള്ള സ്ഥലങ്ങളാണെങ്കില്‍ ഈ ബുദ്ധിമുട്ട് പറയുകയും വേണ്ട.

Know How To Track Local Train On Your Smartphones-

ഇപ്പോഴിതാ, വെസ്റ്റേൺ റെയിൽ വേ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്. അതും യാത്രക്കാർക്ക് തങ്ങളുടെ സ്മാർട്ട് ഫോണിൽ ലോക്കൽ ട്രെയിനുകളെ ട്രാക്ക് ചെയ്ത് കണ്ടെത്താം. വെസ്റ്റേൺ റെയിൽവേയുടെ ചർച്ച്ഗേറ്റ് സ്റ്റേഷൻ കോൺകോഴ്സിൽ അവതരിപ്പിച്ച 'യാത്രി ആപ്പ്' ആണ് യാത്രക്കാരുടെ സഹായത്തിനെത്തുന്നത്. വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) ജനറൽ മാനേജർ അശോക് കുമാർ മിശ്ര കഴിഞ്ഞ ദിവസം ആപ്പ് ലോഞ്ച് ചെയ്തതിനു പിന്നീലെ വലിയ സ്വീകരണമാണ് യാത്രക്കാരിൽ നിന്നും ആപ്പിന് ലഭിക്കുന്നത്.

എന്താണ് യാത്രി ആപ്പ്

മുംബൈ സബർബൻ നെറ്റ്‌വർക്കിൽ യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും ഫലപ്രദമായ കാര്യങ്ങളിലൊന്നാണ് ഈ ആപ്പ്. ഇതുപയോഗിച്ച് അവർക്ക് മുംബൈ സബർബൻ നെറ്റ്‌വർക്കിലെ ലോക്കൽ ട്രെയിനുകൾ ട്രാക്ക് ചെയ്യുവാനും യാത്ര പ്ലാനുകൾ അതിനനുസരിച്ച് ക്രമീകരിച്ച് സമയം ലാഭിക്കുവാനും സാധിക്കും. സ്ഥിര യാത്രക്കാര്‍ക്കാണ് ഇതേറ്റവും പ്രയോജനപ്പെടുക. എം/എസ് സിഡിപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

Know How To Track Local Train On Your Smartphones-

എന്തൊക്കെ ചെയ്യാം?

ട്രെയിനുകളുടെ ലൊക്കേഷൻ, തിരയുന്ന സമയത്ത് ട്രെയിന്‍ എവിടെയെത്തി എന്നുള്ള വിവരം ഈ ആപ്പ് വഴി യാത്രക്കാർക്ക് കിട്ടും. ഈ ആവശ്യത്തിനായി സോണൽ റെയിൽവേ ജിപിൺസ് ട്രാക്കിങ് ഡിവൈസുകൾ എല്ലാ ഇ എം യു റാക്കുകളിലും ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ലോക്കൽ ട്രെയിനുകളുടെ തത്സമയ ലൊക്കേഷൻ ലഭിക്കുവാൻ സഹായിക്കും

ഇതു മാത്രമല്ല

ട്രെയിനിന്‍റെ ലൈവ് ലൊക്കേഷനും റണ്ണിങ് സ്റ്റാറ്റസും മാത്രമല്ല, ഏറ്റവും പുതിയ റെയിൽവേ അറിയിപ്പുകൾ, ടൈം ടേബിളുകൾ, പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങളും അവിടുത്തെ സൗകര്യങ്ങളും, മുംബൈ മെട്രോ, ബസുകൾ തുടങ്ങിയവയുടെ സമയവും വിശദവിവരങ്ങളും, അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, സ്റ്റേഷനുകൾക്ക് സമീപം സന്ദർശിക്കേണ്ട സ്ഥലങ്ങൾ, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഈ യാത്രി ആപ്പിൽ നിന്നും ആളുകൾക്ക് ലഭിക്കും. അതുകൊണ്ടു തന്നെ, സ്ഥിരം യാത്രക്കാർക്കു മാത്രമല്ല, മുംബൈയെ അറിയുവാനായി ലോക്കൽ ട്രെയിനുകളില് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും അല്ലാത്തവർക്കും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഇത് കൂടാതെ, ആപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ ഫീഡ്ബാക്ക് സമർപ്പിക്കുവാനും ഇതിൽ സാധിക്കും.

Know How To Track Local Train On Your Smartphones-

ഭിന്നശേഷിക്കാർക്കും പ്രയോജനകരം

ഭിന്നശേഷിക്കാർ അഥവാ ദിവ്യാംഗന്‍മാർക്കും ഏറെ സൗകര്യപ്രദമായ രീതിയിലാണ് ഈ യാത്രി മൊബൈൽ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്‍റി് വോയിസ് കമാൻഡ് ഉപയോഗിച്ച് ട്രെയിൻ നമ്പര്‍ പറഞ്ഞ് അതിന്റെ ലൊക്കേഷൻ കണ്ടെത്താം. "Ok Google, Talk to Yatri Railways" എന്നു പറഞ്ഞ് ആരംഭിച്ച് ട്രെയിൻ നമ്പർ പറഞ്ഞാൽ മതിയാകും. ഇത്തരം തിരികെ വോയിസിൽ തന്നെ ഗൂഗിൾ അസിസ്റ്റന്‍റ് നല്കുകയും ചെയ്യും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+