Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കോട്ട

കോട്ട - കൊട്ടാരങ്ങളുടെയും സാരിവൈചിത്ര്യങ്ങളുടെയും നാട്

38

രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ വ്യവസായ തലസ്ഥാനം എന്നു അറിയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വളം നിര്‍മ്മാണ ശാല ഇവിടെയാണ്‌. ഡല്‍ഹി യും ഗുജറാത്തും  തമ്മിലുള്ള ക്രയ വിക്രയങ്ങളുടെ കേന്ദ്രമായും കോട്ട പ്രവര്‍ത്തിക്കുന്നു. ധാരാളം എഞ്ചിനീയറിംഗ് കോളെജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള കോട്ട നഗരം രാജസ്ഥാന്റെ പ്രാധാന വിദ്യാഭ്യാസ മേഖല കൂടിയാണ്.

കോട്ടയെ സന്ദര്‍ശന യോഗ്യമാക്കുന്നത്?

ധാരാളം കോട്ട കൊത്തളങ്ങളും കൊട്ടാരങ്ങളും അതിന്റെ മറ്റു പല സവിശേഷതകളും  കൊണ്ട്  രാജസ്ഥാന്റെ ഭാഗമായ കോട്ട നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വിവിധ മതസ്ഥാപനങ്ങള്‍ ക്കും പ്രസിദ്ധമാണു കോട്ട അസ്മഗഡ്   സാഹിബ് ഗുരുദ്വാര, ഗോദാവരി ധാം ക്ഷേത്രം , ഗാരാടിയ മഹാദേവ് ക്ഷേത്രം, മധുരാ ധീശ് ക്ഷേത്രം മുതലായ യാണു പ്രസിദ്ധമായ ദേവാലയങ്ങളില്‍ ചിലത് .അസംഗര്‍ സാഹിബ് ഗുരുദ്വാര യാണ് കോട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാ സ്ഥലം.

സിഖു കാരുടെ പത്താമത്തെ ഗുരുവായ ഗുരു നാനാക്കിന്റെതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൃപാണവും  മെതിയടിയും അവിടെയാണുള്ളത് . പ്രസിദ്ധ കവി യായിരുന്ന അയോധ്യാ സിംഗ്  ഹരിയൂധിന്റെ  ജന്മദേശം എന്ന പ്രശസ്തിയും ഈ  ദേശത്തിനുണ്ട്. പ്രദേശത്തെ പ്രധാന സ്മാരകങ്ങളില്‍ വച്ച് ഏറ്റവും പ്രശസ്തമായ ജാഗ് മന്ദിര്‍ പാലസ് ചരിത്ര പരമായി വളരെ പ്രാധാന്യ  മുള്ളതാണ്.

ചെങ്കല്ലില്‍  പണിത ഈ ചരിത്ര സ്മാരകം  കൃത്രിക ത്തടാകമായ കിഷോര്‍ സാഗര്‍ തടാകത്തിന്റെ മധ്യത്തിലാണ്‌. സഞ്ചാരികള്‍ക്ക് അവിടേക്ക് ബോട്ടില്‍ എത്തിച്ചേരാം. സര്‍ക്കാര്‍ അവിടെത്തന്നെയുള്ള മഹാറാവൂ  മാധോ സിംഗ്  ഗവന്മന്റ്റ്‌ കാഴ്ച ബംഗ്ലാവും പ്രസിദ്ധമാണ് .

കോട്ടാ സാരികള്‍

പ്രാദേശികമായി നെയ്യുന്ന വളരെ പ്രസിദ്ധമായ കോട്ടാ സാരികള്‍ ഇന്ത്യയിലെ സ്ത്രീ സമൂഹങ്ങള്‍ക്കിടക്കു  മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും  കേള്‍വി കേട്ടതാണ്.  സാരി കോട്ട ഡോരിയ  എന്നും അറിയപ്പെടുന്നു ഡോരിയ എന്നാല്‍ നൂല്‍ എന്നര്‍ത്ഥം. ഈ സാരിക്ക് ഒരു ചരിത്രമുണ്ട്. ആദ്യകാലത്ത് മൈസൂറിലായിരുന്നു  ഈ സാരികള്‍ നെയ്യപ്പെട്ടിരുന്നത്.

പിന്നീട്  മുഗള്‍ ഭരണ കാലത്തെ ഒരു സൈന്യ മേധാവി റാവൂ കിഷോര്‍ സിംഗ് , നെയ്ത്ത് കാരെ അവിടെ നിന്നും കൊണ്ട് വന്നു കോട്ട യില്‍ താമസിപ്പിക്കുകയായിരുന്നു. അത് കൊണ്ടാണ്  മൈസൂറില്‍  നിന്ന് വന്നത് അല്ലെങ്കില്‍ മസുറിയ എന്ന പേരില്‍ ഇത് അറിയപ്പെട്ടത്.  എന്തായാലും അത് 'കോട്ട ഡോരിയ' എന്നാണു രാജ്യത്തിന്റെ പലഭാഗത്തും അറിയപ്പെടുന്നത്. ചുരുക്കത്തില്‍ അത് ആറടി നീളത്തില്‍ പട്ടിലും പരുത്തിയിലും തീര്‍ത്ത ഇന്ദ്രജാലമാണ്.

കോട്ടയില്‍ എത്തുന്നതിന്

വിമാനത്തിലും തീവണ്ടിയിലും റോഡു മാര്‍ഗ്ഗത്തിലും കോട്ടയില്‍ എത്താം. ജയ്പ്പൂര്‍ വിമാനത്താവളവും കോട്ടാ റയില്‍വേ സ്റ്റെഷ നുമാണ് കോട്ടയുടെ ഏറ്റവും അടുത്ത് .അടുത്തുള്ള ചിറ്റോര്‍ഗാ, ജയ്പ്പൂര്‍ ,അജ്മീര്‍ ,ജോധ്പ്പൂര്‍ ,ഉദയ്പ്പൂര്‍ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നും കോട്ടയിലേക്ക് ബസ്‌  സൗകര്യം ലഭ്യമാണ്.

കാലാവസ്ഥ

കോട്ടയിലെതു തീവ്രമായ കാലാവസ്ഥയാണ്.ഉഷ്ണ കാലത്ത് അത്യധികമായ ചൂടും ശീത കാലത്ത് അതി ശൈത്യവും അനുഭവപ്പെടുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തണുപ്പുകാല മാണ്  കോട്ട സന്ദര്‍ശിക്കാന്‍ നല്ല  സമയം.

കോട്ട പ്രശസ്തമാക്കുന്നത്

കോട്ട കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കോട്ട

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കോട്ട

  • റോഡ് മാര്‍ഗം
    രാജസ്ഥാന്‍ റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷ ന്റെ ബസ്സുകള്‍ സമീപ പ്രദേശത്തുള്ള എല്ലാ പ്രധാന പട്ടണങ്ങ ളിലേക്കും യാത്രാ സൗകര്യം നല്‍കുന്നു .കോട്ടാ ,ജോധ്പ്പുര്‍, ഉദയ്പ്പുര്‍ ,ചിത്തോര്‍ഗഡ് , അജ്മീര്‍, ബിക്കാനേര്‍,ജയ്പ്പൂര്‍ മുതലായ സ്ഥലങ്ങളിലേക്കും ബസ്സ് മാര്‍ഗ്ഗം സഞ്ചരിക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തിന്റെ നാനാ പ്രദേശങ്ങളുമായി ബന്ധപ്പെടാവുന്നവിധം ദിവസേന തീവണ്ടി സര്‍വ്വീസ് കോട്ട തീവണ്ടി സ്റേഷനില്‍ നിന്നുണ്ട് . സിറ്റി സെന്ററില്‍ എത്താന്‍ കുതിരവണ്ടിയോ കാറോ റയില്‍വേ സ്റെഷനില്‍ നിന്നും വാടകയ്ക്ക് ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോട്ടയില്‍ നിന്നും 245 കി മീ അകലെയുള്ള ജയ്പ്പൂരിലെ സാംഗാനേര്‍ വിമാനത്താവളം ആണ് ഏറ്റവും അടുത്തത് .. ഈ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കും വിമാനയാത്രാ സൌകര്യമുണ്ട് .സഞ്ചാരികള്‍ക്ക് ബസ്സിലോ വാടകക്ക് കിട്ടുന്ന വാഹനങ്ങളിലോ നഗരത്തിലെത്താം. ന്യൂ ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്തര്‍ദ്ദേശ വിമാനത്താവള മാന് കോട്ടയുടെ ഏറ്റവും അടുത്തുള്ള ഇന്റര്‍ നാഷണല്‍ വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon