Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നദൌന്‍

നദൌന്‍ - ഹിമാചലിന്‍റെ രാജകീയ ഭാവം

8

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ ബീസ് നദിക്കരയിലാണ് നദൌന്‍ എന്ന സുപ്രസിദ്ധ ടൂറിസ്റ്റ്കേന്ദ്രം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 508 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം സമീപ ദേശങ്ങളുടെ ചേതോഹരമായ കാഴ്ച സന്ദര്‍ശകന് സമ്മാനിക്കുന്നു. നദൌന്‍ ജാഗിറിന്‍റെ ഭരണ സിരാകേന്ദ്രമായിരുന്ന ഇന്നത്തെ നദൌല്‍, കങ്റ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ വേനല്‍കാല വസതിയായിരുന്നെന്നും ചരിത്രം പറയുന്നു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ നദൌന്‍ പട്ടണത്തിലുണ്ട്. ശ്രീ ഗുരുദ്വാര സാഹെബ്, ബില്‍ കലേശ്വര്‍ ക്ഷേത്രം, അമതര്‍-നദൌന്‍ കോട്ട എന്നിവ അവയില്‍ ചിലതാണ്. സിഖ് തീര്‍ത്ഥാടന കേന്ദ്രമായ ശ്രീ ഗുരുദ്വാര സാഹെബ് ബീസ് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. ബില്‍ കലേശ്വരക്ഷേത്രം കാണാതെ നദൌന്‍ സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. മഹാഭാരത വേദത്തിലെ പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് നാട്ടുമൊഴി. ദര്‍ശന ത്തിനും ആരാധനാമൂര്‍ത്തിയായ ശിവനെ കണ്ട് വണങ്ങുവാനും എണ്ണമറ്റ വിശ്വാസികള്‍ എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നു.

സന്ദര്‍ശകരെ വളരെയേറെ ആകര്‍ഷിക്കുന്ന നദൌനിലെ പ്രമുഖ സഞ്ചാര കേന്ദ്രമാണ് അമതര്‍- നദൌല്‍ കോട്ട. കതോച് രാജവംശത്തിലെ സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ രാജകീയ പ്രൌഢി വിളിച്ചോതുന്ന പ്രാചീന പെയിന്‍റിങ്ങുകള്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് കാണാം. പീര്‍ സാഹിബി ന്‍റെ കബറിടം മറ്റൊരു സഞ്ചാര കേന്ദ്രമാണ്. നദൌനിലെ ബര്‍മോതി ഗ്രാമത്തിലാണിത്. നദൌനിലെത്തുന്ന സഞ്ചാരികള്‍ക്ക് ബീസ് നദിയില്‍ മീന്‍ പിടിക്കാനും തടിച്ചങ്ങാടത്തില്‍ സഞ്ചരിക്കുവാനുമുള്ള സൌകര്യങ്ങളുണ്ട്.

വിമാനമാര്‍ഗ്ഗവും റെയില്‍, റോഡ് പാതകള്‍ വഴിയും സഞ്ചാരികള്‍ക്ക് നദൌനിലെത്താം. ഗഗ്ഗല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം. ജ്വാലാമുഖി റോഡ് റെയില്‍വേ സ്റ്റേഷനാ ണ് സമീപസ്ഥമായ റെയില്‍വേ താവളം. വേനല്‍കാലത്ത് നദൌന്‍ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം. മേയില്‍ തുടങ്ങി ജൂലൈ വരെയാണ് ഇവിടത്തെ വേനല്‍. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ ശൈത്യകാലങ്ങളിലും നദൌന്‍ സന്ദര്‍ശിക്കാവുന്നതാണ്.

നദൌന്‍ പ്രശസ്തമാക്കുന്നത്

നദൌന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നദൌന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നദൌന്‍

  • റോഡ് മാര്‍ഗം
    സഞ്ചാരികള്‍ക്ക് നിഷ്പ്രയാസം സഞ്ചരിക്കാന്‍ ബസ്സ് സര്‍വ്വീസുകള്‍ നദൌനില്‍ എന്പാടുമുണ്ട്. സമീപ പട്ടണങ്ങളായ സിംല, ഛണ്ഡീഗര്‍, ഹൊഷിയാര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് നദൌനിലേക്ക് 88, 70 ദേശീയ പാതകളിലൂടെ നിരന്തരം ബസ്സുകളുണ്ട്. നദൌന്‍ പട്ടണത്തിനായി ഒരു ബസ്സ് സ്റ്റോപ്പുണ്ട്. പട്ടണത്തിന്‍റേയും സമീപ പ്രദേശങ്ങളുടെയും കൌതുക കാഴ്ചകള്‍ ആസ്വദിച്ച് യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സ്റ്റോപ്പില്‍ നിന്ന് ടാക്സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നദൌന്‍ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ജ്വാലാമുഖി റോഡ് റെയില്‍വേ സ്റ്റേഷനും 44 കിലോമീറ്റര്‍ അകലെയുള്ള കങ്റ റെയില്‍വേ സ്റ്റേഷനും സഞ്ചാരികള്‍ക്ക് നദൌനിലെത്താന്‍ സൌകര്യം പോലെ ആശ്രയിക്കാം. ഈ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് നദൌനിലെത്താന്‍ ബസ്സുകളും ടാക്സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം നദൌന്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള ഗഗ്ഗാല്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഛണ്ഡീഗര്‍, ഡല്‍ഹി, കുളു പോലുള്ള പ്രമുഖ ഇന്ത്യന്‍ നഗരങ്ങളുമായി ഈ വിമാനത്താവളത്തിന് ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ടാക്സികള്‍ വഴി സഞ്ചാരികള്‍ക്ക് നദൌനില്‍ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon