Search
  • Follow NativePlanet
Share
» »മലേഷ്യയിലേക്ക് വിസ രഹിത യാത്ര.. കുറഞ്ഞ നിരക്കിൽ തിരികെ വരാം, പാക്കേജുമായി എയര്‍ഏഷ്യ

മലേഷ്യയിലേക്ക് വിസ രഹിത യാത്ര.. കുറഞ്ഞ നിരക്കിൽ തിരികെ വരാം, പാക്കേജുമായി എയര്‍ഏഷ്യ

വിസാ രഹിത ലക്ഷ്യസ്ഥാനങ്ങളാണ് സഞ്ചാരികളുടെയിടയിൽ പുതിയ ഹിറ്റ്. വിസാ അപേക്ഷയ്ക്കായുള്ള സമയവും പണവും ലാഭിക്കാന്ഡ സഹായിക്കുന്ന ഇത്തരം ലക്ഷ്യസ്ഥാനങ്ങള്‍ യാത്രാ ലിസ്റ്റിൽ മുന്നിൽക്കയറിക്കഴിഞ്ഞു. അത്തരത്തിൽ ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യമാണ് മലേഷ്യ . 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തുടരുവാനും നിയമം അനുവദിക്കുന്നു.

ഇപ്പോഴിതാ, സഞ്ചാരികൾക്ക് വീണ്ടും ആശ്വാസമായി എയർ ഏഷ്യ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മലേഷ്യയിലെ ക്വലാലംപൂരിൽ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പറക്കാൻ ചെലവ് കുറഞ്ഞ പാക്കേജാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഈ ഓഫർ ഉള്ളതിമാൽ മലയാളികൾക്കും മലേഷ്യയിൽ നിന്നുള്ള ചെലവ് കുറഞ്ഞ യാത്ര പ്രയോജനപ്പെടുത്താം.

Air Asia offers Special fares To Indian Cities

249 മലേഷ്യന്‍ കറൻസി റിങ്ഗിറ്റ് (4,325 രൂപ) മുതലാണ് കുറഞ്ഞ നിരക്ക് ആരംഭിക്കുന്നത്. എന്നാൽ നിശ്ചിത തിയതിക്ക് മുൻപായി ടിക്കറ്റ് ബുക്കിങ് നടത്തിയിരിക്കണം എന്നതാണ് നിബന്ധന. എയര്‍പോര്‍ട്ട് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുവാൻ മാര്‍ച്ച് 10 വരെ ബുക്കിംഗ് നടത്താം. മാത്രമല്ല, 2024 നവംബര്‍ 30 ന് മുന്‍പ് ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര നടത്തുകയും വേണം. അതേതസമയം ക്വലാലംപൂർ- തിരുവനന്തപരും യാത്രക്കാർ ഏപ്രില്‍ 21 മുതല്‍ 2025 മാര്‍ച്ച് 19ന് ഉള്ളില്‍ യാത്ര നടത്തണം.

തിരുവനന്തപുരവും കൊച്ചിയും കൂടാതെ കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂര്‍, അമൃത്സർ തുടങ്ങിയ നഗരങ്ങിലേക്കും ക്വലാലംപൂരിൽ നിന്ന് ഓഫർ യാത്ര നല്കുന്നുണ്ട്. ക്വലാലംപൂരിൽ നിന്ന് ഈ നഗരങ്ങളിലേക്ക് പറക്കുന്നവർക്ക് ഓഫർ നിരക്കിൽ യാത്ര ചെയ്യാം.

മലേഷ്യയുടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്നത്. 2023 ഡിസംബർ 30 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. മലേഷ്യയിലേക്ക് ഏറ്റവുമധികം സ‍ഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 2023 ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം വിദേശ സഞ്ചാരികളെത്തിയതിൽ 283,885 പേരും ഇന്ത്യയിൽ നിന്നാണെന്നാണ് കണക്കുകൾ പറയുന്നത്.

വിസാ രഹിത യാത്ര വന്നതോടെ വിസാ അനുമതിക്കായുള്ള കാത്തിരിപ്പ് ഇല്ലാ എന്ന കാരണത്താലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മലേഷ്യയെ യാത്രാ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുന്നത്. ക്വലാലംപൂര്‍ ആണ് മലേഷ്യയിൽ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലം.

കുറഞ്ഞ ചെലവും ഹ്രസ്വ യാത്രയും ഇവിടേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നു. പെട്രോണാസ് ടവർ, ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ, മെലാക്ക, പെനാങ്, ലങ്കാവി, കുച്ചിങ്, ജോർജ് ടൗൺ തുടങ്ങിയവയാണ് ഇവിടെ കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ.

ഏതു ബജറ്റിൽ സന്ദർശിക്കുന്നവർക്കും അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യം നൽകുന്ന രാജ്യമാണ് മലേഷ്യ. താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ കാര്യങ്ങൾക്കുള്ള ചെലവ് വളരെ ന്യായമാണ്. മലേഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ മുതൽ ഒക്ടോബർ വരെയും ഡിസംബർ മുതൽ മാർച്ച് വരെയും ആണ്. ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന മലേഷ്യ വർഷത്തിൽ ഭൂരിഭാഗവും ചൂടും ഈർപ്പവും നല്ല ആർദ്രവുമായ കാലാവസ്ഥയായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news flights kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+