വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തു കൊണ്ടുവന്ന വിപ്ലവം ചെറുതൊന്നുമായിരുന്നില്ല. പിന്നീട് വന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒട്ടും നിരാശപ്പെടുത്തിയില്ല. ദീർഘദൂര യാത്രകൾ കുറഞ്ഞ ചെലവിൽ ഒരുക്കിയ അമൃത് ഭാരത് തീർത്തും സാധാരണക്കാരായ യാത്രക്കാരെ ഉദ്ദേശിച്ചായിരുന്നു പുറത്തിറക്കിയത്. ഇറങ്ങിയ രണ്ട് അമൃത് ഭരത് എക്സ്പ്രസുകളും ഹിറ്റ് ആയതോടെ കൂടുതല്‍ അമ-ത് ഭാരത് ട്രെയിനുകളിറത്തുവാനുള്ള തീരുമാനത്തിലാണ് റെയിൽവേ.
പുതിയതായി 50 അമൃത് ഭാരത് ട്രെയിനുകൾക്കുകൂടി അനുമതി നൽകിയതായി
കേന്ദ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. നിലവിൽ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ആണ് സർവീസ് നടത്തുന്നത്. ഇവ വൻ വിജയമായതിന് പിന്നാലെയാണ് പുതിയ ട്രെയിനുകളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ റൂട്ട് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും മലയാളികൾ ആകാംക്ഷയില് തന്നെയാണ്. തിരക്കേറിയ ദീർഘദൂര റൂട്ടുകൾക്കുള്ള അമൃത് ഭാരത് കേരളത്തിലേക്ക് സർവീസുണ്ടാകുമോ എന്ന ചർച്ചയും തുടങ്ങിക്കഴിഞ്ഞു.
ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്പ്രസ് , മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് ബെംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഡിസംബർ 30 നാണ് അമൃത് ഭാരത് എക്സ്പ്രസുകൾ സര്‍വീസ് ആരംഭിച്ചത്.
മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന അതിവേഗ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസുകൾ. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ട്രെയിനുകൾക്ക് പുഷ് പുൾ ടെക്നോളജി കൂടിയാണ്. മുന്നിലും പിന്നിലും രണ്ട് എൻജിനുകളാണ് ഇതിനുള്ളത്. മുൻവശത്തെ എഞ്ചിൻ ട്രെയിനിനെ വലിക്കുമ്പോൾ , പിന്നിലെ എഞ്ചിൻ അതിനെ മുന്നോട്ട് തള്ളാൻ സഹായിക്കുന്നു. പാലങ്ങളും വളവുകളും ഉള്ളപ്പോഴാണ് ഇത് ട്രെയിനിനെ യാത്രയിൽ കൂടുതൽ സഹായിക്കുന്നത്.
കുലുക്കമില്ലാത്ത യാത്രയാണ് അമൃത് ഭാരത് എക്സ്പ്രസ് ഉറപ്പു തരുന്ന മറ്റൊരു കാര്യം. .ഇതിലെ സെമി പെർമനന്‍റ് കപ്ലറിന്‍റെ ഉപയോഗമാണ് ജെർക്ക് ഇല്ലാതാക്കുന്നത്. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൽ 22 കോച്ചുകൾ ആണുള്ളത്ഇതില്‍ 12 കോച്ചുകൾ നോൺ എസി സ്ലീപ്പർ ക്ലാസ് (SL), 8 ജനറൽ അൺറിസർവ്ഡ് ക്ലാസ് (GS/UR), 2 ലഗേജ് കോച്ചുകൾ എന്നിവയാണ്. അതിൽ എട്ടെണ്ണത്തിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ്. ബാക്കി 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും രണ്ട് ഗാര്‍ഡ് കംപാര്‍ട്ട്‌മെന്റുകളും ഇതിലുണ്ടാവും. കൂടാതെ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കോച്ചുകളും ഇതിൽ ഒരുക്കും.
ഏറ്റവും മികച്ച സൗകര്യങ്ങളാണ് അമൃത് ഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിസിടിവി, എഫ്ആർപി മോഡുലാർ ടോയ്‌ലറ്റുകൾ, ബോഗികളിൽ സെൻസർ വാട്ടർടാപ്പുകൾ, ഇത് കൂടാതെ സ്നാക് ടേബിൾ, ബോട്ടില്‍ ഹോള്‍ഡര്‍, റേഡിയം ഇല്യൂമിനേഷന്‍ ഫ്‌ളോറിങ് സ്ട്രിപ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഇതിലുണ്ടാവും,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












