ആറ്റുകാൽ പൊങ്കാല 2025: ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. വിളിച്ചാൽ വിളിപ്പുറത്തെത്തി അനുഗ്രഹിക്കുന്ന ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്നതോളം പ്രിയങ്കരമായ മറ്റൊന്നില്ല. അമ്മയുടെ മനമറിഞ്ഞെന്നപോലെ ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ നാളെ പൊങ്കാലയര്‍പ്പിക്കും. പതിവുപോലെ ഇത്തവണയും വലിയ ഒരുക്കങ്ങളാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്.
കുംഭച്ചൂടിൽ പൊള്ളുന്ന നിലത്ത് ഒരുക്കിയിരിക്കുന്ന അടുപ്പിൽ ഒരുക്കുന്ന പൊങ്കാല തിളച്ചു തൂകിമറിയുന്നത് ഐശ്വര്യസമൃദ്ധമാ ഭാവിയെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. ദിവസങ്ങള്ഡക്കു മുൻപേ തന്നെ പൊങ്കാലയടുപ്പിന് സ്ഥലം കണ്ടെത്തിയ വിശ്വാസികള്‍ നാളെയാകാനുള്ള കാത്തിരിപ്പിലാണ്.

ആറ്റുകാൽ പൊങ്കാല 2025
മാർച്ച് 13 വ്യാഴാഴ്ചയാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. തുടർന്ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും.
ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.
രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവി ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5.00 മണിക്ക് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
തിരുവനന്തപുരം ജില്ലയ്ക്ക് അവധി
വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. കൂടാതെ, തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ
തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.
കെഎസ്ആർടിസി ബസ് സർവീസ്
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് സർവീസുകൾ നടത്തും.
ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കുന്നതിന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലയിൽ നിന്നുമായി ഏകദേശം 95 ബസ് ഉപയോഗിച്ച് 95 ട്രിപ്പുകൾ വഴി 4396 ഭക്തജനങ്ങളെ പൊങ്കാലയ്ക്ക് എത്തിക്കുകയും, പൊങ്കാലയ്ക്ക് ആവശ്യമായ കലം, പൂജാ സാമഗ്രികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നൽകുകയും ചെയ്യുന്നതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.
പൊങ്കാല അർപ്പിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യം ഇഷ്ടിക മറ്റു സാധന സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനും ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ഭക്ഷണം വിശ്രമം വൈദ്യസഹായം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ചാർട്ടേഡ് സർവീസുകൾ നടത്തുന്ന ബസ്സുകൾ പാർക്ക് ചെയ്യുന്നതിന് വികാസ് ഭവൻ യൂണിറ്റിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഗ്രൗണ്ടുകളും ക്രമീകരിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ജീവനക്കാർ, ജനപ്രതിനിധികൾ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












