Search
  • Follow NativePlanet
Share
» »99 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, മധുര യാത്ര,വമ്പൻ ഓഫറുമായി ഫ്ലിക്സ് ബസ്

99 രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് ചെന്നൈ, ഹൈദരാബാദ്, മധുര യാത്ര,വമ്പൻ ഓഫറുമായി ഫ്ലിക്സ് ബസ്

ജർമൻ ട്രാൻസ്പോർട്ട് കമ്പനിയായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ബെംഗളുരുവിൽ നിന്ന് വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ആദ്യ ഘട്ടത്തിൽ സർവീസുകൾ വ്യാപിപ്പിക്കും. ബെംഗളൂരുവിനും തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങൾക്കുമിടയിൽ ഫ്ലിക്സ് ബസ് സർവീസ് നടത്തും. സെപ്തംബർ 10 മുതൽ സർവീസ് ആരംഭിക്കും. ഇതോടെ പ്രധാന നഗരങ്ങളിലേക്ക് ബെംഗളുരുവിൽ നിന്ന് കൂടുതൽ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

സെപ്തംബർ 10 മുതൽ ബെംഗളൂരു-കോയമ്പത്തൂർ, മധുരൈ, തിരുപ്പതി, വിജയവാഡ, ബെലഗാവി എന്നിവിടങ്ങളിൽ ബസ് സർവീസ് നടത്തുമെന്ന് ഫ്ലിക്സ് ബസ് അറിയിച്ചു. 33 ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് ഇരുന്നൂറോളം കണക്ഷനുകളോടെ ബസ് സർവീസ് ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

FlixBus Service In Bengaluru Offers Tickets At Just 99 Rupees

കൂടാതെ, ബെംഗളുരുവിൽ നിന്നുള്ള സർവീസുകള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഒരു ലോഞ്ച് ഓഫർ എന്ന നിലയിൽ, ബെംഗളൂരുവിൽ നിന്ന് യാത്ര ചെയ്യുന്ന ആളുകൾക്ക് 99 രൂപാ നിരക്കിൽ യാത്രകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഓഫർ ബെംഗളൂരുവിന് ചുറ്റുമുള്ള പുതിയ റൂട്ടുകൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഓഫർ നിരക്കിൽ സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തുടർന്ന് യാത്രാ കാലയളവ് സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 6 വരെയായിരിക്കും.

ഇത് കൂടാതെ രാജ്യത്തുടനീളമുള്ള 101 നഗരങ്ങളിൽ നിന്ന് 215 സ്റ്റോപ്പുകളോടെ പുതിയ സർവീസുകൾ ആരംഭിക്കുവാനും കമ്പനി പദ്ധതിയിടുന്നു.

യാത്രക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഫ്ലിക്സ് ബസ് നല്കന്നത്. ആധുനിക സൗകര്യങ്ങൾക്കൊപ്പം സുഖവും സുരക്ഷിതമായ യാത്രയും ഫ്ലിക്സ് ബസ് ഉറപ്പു നല്കുന്നു. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി എബിഎസ് (ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇഎസ്‌സി (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), എല്ലാ സീറ്റുകൾക്കും 2-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഓരോ ബസിലും സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

2011-ൽ സ്ഥാപിതമായ ഫ്ലിക്സ്ബസ്, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇൻ്റർസിറ്റി ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+