Search
  • Follow NativePlanet
Share
» »ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ:സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ 21 കിമി തുറക്കുന്നു. തിരക്ക് കുറയും

ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ:സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ 21 കിമി തുറക്കുന്നു. തിരക്ക് കുറയും

ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ. ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്രാ ദൂരം പാതിയായി കുറയ്ക്കുന്ന പദ്ധതി യാത്രക്കാർക്ക് മാത്രമല്ല, വാണിജ്യ വ്യവസായ പദ്ധതികൾക്കും ചരക്ക് കൈമാറ്റത്തിനും വലിയ മാറ്റങ്ങള് കൊണ്ടുവരും. 2027 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന അതിവേഗ പാത മറ്റൊരു നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.

ഇപ്പോഴിതാ, ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയെ തമിഴ്നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന റോഡ് തുറന്നു കൊടുത്തുവാൻ
ഒരുങ്ങുകയാണ് അധികൃതർ. ഹൊസ്കോട്ടിനെ തമിഴ്‌നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിന്റെ പ്രധാന ഭാഗമാണ് ഈ മാസത്തോടെ തുറക്കുന്നതെന്നാണ് റിപ്പോർട്ടുകള്. ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡിന്റെ 21 കിലോമീറ്റർ ദൂരമാണ് യാത്രകാർക്കായി തുറന്നു കൊടുക്കുന്നത്.

Bengaluru-Chennai Expressway

ബെംഗളൂരു വഴി കടന്നു പോകുന്ന പ്രധാന പാതകളിലേക്ക് ലിങ്ക് നല്കുന്ന വിധത്തിലാണ് സാറ്റലൈറ്റ് റിങ് റോഡ് പ്രവർത്തിക്കുന്നത്. 330 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ-മംഗലാപുരം എക്സ്പ്രസ് വേയുടെ കിഴക്കേ അറ്റമായ ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേയിലേക്ക് തടസ്സമില്ലാത്ത പ്രവേശനം നൽകുന്ന വിധതിലാണ് സാറ്റലൈറ്റ് റിങ് റോഡിലെ ഹോസ്കോട്ട്-തമിഴ്നാട് അതിർത്തി വിഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാനും അതിവേഗ പാതയിലേക്ക് ലിങ്ക് നല്കുവാനും കഴിയുന്ന വിധത്തിലുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിക്ക് 288 കിമി ദൈർഘ്യമുള്ളതാണ്. ദബാസ്‌പേട്ട്, ദൊഡ്ഡ ബെലവംഗല, ദൊഡ്ഡബല്ലാപൂർ, ദേവനഹള്ളി, വിജയപുര, നന്ദഗുഡി, മാലൂർ, സത്യമംഗല, പെരണ്ടപ്പള്ളി (ഹൊസൂർ), ബെരഗപ്പള്ളി, തള്ളി, ദൊഡ്ഡ മരലവാടി, കനകപുര, രാമനഗര, മഗഡി, സോളൂർ എന്നീ 17 പട്ടണങ്ങളെ ബന്ധിപ്പിച്ച് അതുവഴി കടന്നു പോകുന്നാണ് ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ്.

കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ ബെംഗളൂരുവിലെ ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങി ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലുള്ള നാല് വരി പാതയാണ്.

നിലവിൽ ഏകദേശം ആറ് മണിക്കൂറോളം വരെ വേണ്ടി രുന്ന ചെന്നൈ - ബെംഗളൂരു യാത്ര എക്സ്പ്രസ് വേ വരുന്നതോടെ രണ്ടര മണിക്കൂറായി ചുരുങ്ങും. ഏകദേശം 17,000 കോടി രൂപാ ചെലവിൽ നിർമ്മിക്കുന്ന ഈ പദ്ധതി 2025 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
262 കിലോമീറ്റർ ദൂരമുള്ള അതിവേഗ പാതയുടെ . 85 കിലോമീറ്റർ ആന്ധ്രാ പ്രദേശിലൂടെയും 106 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ പാത കർണ്ണാടകയിലൂടെയും കടന്നു പോകുന്നുണ്ട്.

ഇതിൽ കര്‍ണ്ണാടകയുടെ ഭാഗമായ 68 കിലോമീറ്റർ ദൂരം നേരത്തെ യാത്രക്കാർക്കായി തുറന്നു നല്കിയിരുന്നു. ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുള്ളത്.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അനൗദ്യോഗികമായി പ്രവേശനം നല്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ വലിയ അപകടത്തെത്തുടർന്ന് ഇരുചക്രവാഹനങ്ങൾക്കുള്ള പ്രവേശനം നിരോധിച്ചു. പരമാവധി 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ കഴിയുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന. എക്സ്പ്രസ് വേകൾ ഇരുചക്ര വാഹനങ്ങള്, ഓട്ടോകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് യോജിച്ചതല്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: expressway bangalore chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+