Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ഇന്നുമുതൽ, 9 മണിക്കൂറിൽ എറണാകുളം-ബാംഗ്ലൂർ യാത്ര

കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ഇന്നുമുതൽ, 9 മണിക്കൂറിൽ എറണാകുളം-ബാംഗ്ലൂർ യാത്ര

കാത്തിരിപ്പുകൾക്കും ആകാംക്ഷയ്ക്കും ഒടുവിൽ കേരള- ബെംഗളുരു സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് ഇന്ന് ആരംഭിക്കും. എറണാകുളം ജംങ്ഷനിൽ നിന്ന് ബെംഗളുരു കന്‍റോൺമെന്‍റിലേക്കുള്ള ആദ്യ യാത്ര ഉച്ചയ്ക്ക് 12.50 ന് തുടങ്ങും. ഇന്നത്തെ യാത്രയ്ക്ക് ഐആർസിടിസി വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. കുറഞ്ഞ സമയത്തിൽ കൊച്ചി-ബെംഗളുരു യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് കേരളത്തിന്‍റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ സർവീസിന്‍റെ ആകർഷണം.

അതേസമയം. നാളെ ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംക്‌ഷൻ വരെയുള്ള വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്‍റെ ബുക്കിങ് പുനരാരംഭിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നുവെങ്കിലും പിന്നീടത് നിർത്തിവയ്ക്കുകയായിരുന്നു. ഏറെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് മൂന്നാം വന്ദേ ഭാരത് കേരളത്തിലേക്ക് എത്തിയത്.

നിലവിൽ ബെംഗളുരു കന്‍റോൺമെന്‍റ്- എറണാകുളം ജംങ്ഷൻ- ബെംഗളുരു റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസം വീതം സ്പെഷ്യൽ സർവീസായാണ് ഈ വന്ദേ ഭാരത് ഓടുക. എന്നാൽ തിരക്കും വരുമാനവും മറ്റു കാര്യങ്ങളും പരിഗണിച്ച് സര്‍വീസ് സ്ഥിരമാക്കിയേക്കാം എന്നു പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളും രാജ്യത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളാണ്.

06001 എറണാകുളം- ബെം​ഗളൂരു കന്റോൺമെ‍ന്റ് വന്ദേ ഭാരത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06001 എറണാകുളം- ബെം​ഗളൂരു കന്റോൺമെന്‍റ് വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ
ജൂലൈ 31, ഓഗസ്റ്റ് ജൂലൈ 31, ഓഗസ്റ്റ് 2, 4, 7, 9, 11, 14, 16, 18, 21, 23, 25 എന്നീ ദിവസങ്ങളിലാണ് (ബുധൻ, വെള്ളി, ഞായർ) സർവീസ് നടത്തുന്നത് . എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെം​ഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 9 മണിക്കൂർ 10 മിനിറ്റാണ് യാത്രാ സമയം. ചെയർകാറിൽ 1,465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2,945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നേരത്തെയുള് ഷെഡ്യൂളില്‍ നിന്ന് വ്യത്യസ്തമായി കെആർ പുരത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രണ്ട് മിനിറ്റാണ് എറണാകുളം- ബെം​ഗളൂരു - എറണാകുളം വന്ദേ ഭാരത് സ്പെഷ്യൽ കെആർ പുരത്ത് നിർത്തുന്ന സമയം.

എറണാകുളം ജംങ്ഷൻ - 12:50 PM
തൃശൂർ - 13:53 PM
പാലക്കാട് ജംങ്ഷൻ - 15:15 PM
പോത്തന്നൂർ ജംങ്ഷൻ - 16:13 PM
തിരുപ്പൂർ - 16:58 PM
ഈറോഡ് ജംങ്ഷന്‍ -17:45 PM
സേലം ജംങ്ഷൻ - 18:33 PM
കെആർ പുരം: 21.05 PM
ബെംഗളുരു കന്‍റോൺമെന്‍റ് -22:00 PM

ബെം​ഗളൂരു കന്റോൺമെന്‍റ്- എറണാകുളം വന്ദേ ഭാരത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06002 ബെംഗളുരു -എറണാകുളം വന്ദേ ഭാരത് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 1, 3, 5, 8, 10, 12, 15, 17, 19, 22, 24, 26 എന്നീ ദിവസങ്ങളില് (വ്യാഴം, ശനി, തിങ്കള്‍) രാവിലെ 5.50 ന് ബെംഗളൂരു കന്റോൺമെന്‍റിൻ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തും.

ബെംഗളൂരു കന്റോൺമെന്‍റ് - 5.30 AM
കെആർ പുരം- 5.40 AM
സേലം - 8.58 AM
ഈ റോഡ് - 9.50 AM
തിരുപ്പൂർ - 10.33 AM
പോത്തനൂർ - 11.15 AM
പാലക്കാട് - 12.08 PM
തൃശൂർ 1.18 PM
എറണാകുളം 2.20 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+