Search
  • Follow NativePlanet
Share
» »ബെംഗളൂരു മെട്രോയിൽ ഏഴ് മാസത്തിൽ 27,000 കേസുകൾ,ഉച്ചത്തിലുള്ള പാട്ട് മുതൽ സീറ്റ് കൊടുത്തില്ലെങ്കിൽ വരെ പണിപാളും

ബെംഗളൂരു മെട്രോയിൽ ഏഴ് മാസത്തിൽ 27,000 കേസുകൾ,ഉച്ചത്തിലുള്ള പാട്ട് മുതൽ സീറ്റ് കൊടുത്തില്ലെങ്കിൽ വരെ പണിപാളും

ബെംഗളൂരു നമ്മ മെട്രോയിൽ യാത്ര ചെയ്യാത്ത ബാംഗ്ലൂര്‍ നിവാസികൾ കാണില്ല. ഇത്രയം കാലത്തെ യാത്രയ്ക്കിടയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഏതെങ്കിലും നീതി നിഷേധങ്ങൾക്കോ കുറ്റകൃത്യങ്ങൾക്കോ നിങ്ങൾ സാക്ഷികളായിട്ടില്ലേ... മുതിർന്ന പൗരന്മാർക്ക് അർഹതപ്പെട്ട സീറ്റിൽ ഇരിക്കുന്ന മറ്റുള്ളവരും മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിൽ ഉപയോഗിച്ച് അസ്വസ്ഥത സൃഷ്ടിക്കുന്നവരും ഒക്കെ നമ്മുടെ മെട്രോ യാത്രകളിൽ പലതവണ കടന്നുപോയിട്ടുണ്ട്.

എന്നാൽ ഇതൊന്നും നിങ്ങൾക്ക് മാത്രമല്ല അനുഭവിക്കേണ്ടിവന്നത് എന്നു പറയുകയാണ് നമ്മ മെട്രോയുടെ സെക്യൂരിറ്റി സ്ക്വാഡ് റിപ്പോർട്ടുകൾ. ഉച്ചത്തിൽ സംഗീതം ഫോണില് വയ്ക്കുന്നു മുതൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ശിശുക്കളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് മുൻഗണനാ സീറ്റുകൾ നൽകാതിരിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 024 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെ 27,000 കേസുകൾ കണ്ടെത്തിയെന്നാണ് ബിഎംആർസിഎൽ ഡാറ്റ പറയുന്നത്.

Bengaluru Namma Metro Security Squad Logs 27 000 Passenger Violations

തിരക്കില്ലാത്ത സമയങ്ങളിൽ ഓടുന്ന ട്രെയിനുകളിൽ മാത്രം കണ്ടെത്തിയ കേസുകളാണിവ. റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്ന് ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നതായിരുന്നു. ഈ ഏഴു മാസത്തിനിടെ , 11,922 കേസുകളാണ് ഈ ഒരു വിഷയത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കൂടാതെ, യാത്രക്കാർക്ക് അനുവദിച്ച സീറ്റുകൾ നൽകാത്തതിന് 14,162 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മെട്രോ യാത്രയിൽ ഭക്ഷ്യവസ്തുക്കൾ കഴിച്ചതിന് 554 കേസുകൾ, അനുവദനീയമായതിലും അധികം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്കെതിരെ 474 കേസുകൾ എന്നിങ്ങനെയും കേസുകൾ രജിസ്റ്റർ ചെയ്തതായും കോർപ്പറേഷൻ അറിയിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾക്ക് യാത്രക്കാർക്ക് പിഴ ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പിഴ ചുമത്തിയിട്ടില്ലെങ്കിലും, നമ്മ മെട്രോയുടെ സുരക്ഷാ സ്ക്വാഡ് നിയമലംഘകർക്ക് കർശനമായ മുന്നറിയിപ്പുകൾ നൽകി, സുഗമവും സുഖകരവുമായ യാത്രാനുഭവത്തിനായി യാത്രക്കാർ നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, എന്നിരുന്നാലും, 2012 മുതൽ 2025 മാർച്ച് വരെ മെട്രോ നിയമങ്ങൾ പാലിക്കാത്തതിന് യാത്രക്കാർക്ക് 8.15 ലക്ഷം രൂപ പിഴ ചുമത്തിയതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ഐപിഎൽ മത്സര ദിവസങ്ങളിൽ മെട്രോ സമയത്തിൽ മാറ്റം
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ബിഎംആർസിഎൽ മെട്രോ സർവീസുകൾ വിപുലീകരിച്ചു. മത്സരം കണ്ട് മടങ്ങുന്നവർക്ക് യാത്ര സുഗമമാക്കുന്നതിനായി ബെംഗളൂരുവിൽ ടാറ്റ ഐപിഎൽ 2025 നടക്കുന്ന ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 തീയതികളിൽ ബെംഗളൂരു മെട്രോ അധിക സമയം പ്രവർത്തിക്കും,

വൈറ്റ്ഫീൽഡ് (കടുഗോഡി), ചല്ലഘട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവാര എന്നീ നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന മെട്രോ ട്രെയിൻ പുലർച്ചെ 12.30 ന് പുറപ്പെടും. കൂടാതെ, യ നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ 1.15 ന് പുറപ്പെടും. എല്ലാ ദിശകളിലേക്കും 1.15 ന് ട്രെയിനുകൾ ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+